Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ

കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഫെബ്രുവരി 14 പ്രണയ ദിനം മാത്രമല്ല,സ്വന്തം ഭർത്താവിനാൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മദിവസം കൂടിയാണ്. തൃശൂർ സ്വദേശികളായ കൃഷ്ണൻ-യാമിനി ദമ്പതികളുടെ മകളും ബാങ്ക് ജീവനക്കാരിയുമായിരുന്ന സജിനി(26) കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 18 വർഷങ്ങൾ. കാമുകിക്കൊപ്പം കഴിയാനായാണ് സജിനിയെ ഭർത്താവ് തരുൺ ജിൻരാജ് കൊലപ്പെടുത്തിയത്. കവർച്ചാ ശ്രമത്തിനിടെ കൊല്ലപ്പെട്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പാളുമെന്ന് കണ്ടതോടെ യുവാവ് നാടുവിട്ടു. പിന്നെ നടന്നതെല്ലാം സിനിമാ കഥകളെ പോലും വെല്ലുന്ന കാര്യങ്ങളായിരുന്നു.

2003-ലെ പ്രണയദിനത്തിലാണ് സജിനി ദാരുണമായി കൊല്ലപ്പെട്ടത്. ഫെബ്രുവരി 14-ന് അഹമ്മബദാബാദിലെ വീട്ടിലാണ് സജിനിയുടെ മൃതദേഹം കണ്ടെത്തിയത്. കാമുകിയോടൊപ്പം ജീവിക്കാനായി ഭർത്താവ് തരുൺ ജിൻരാജ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ കവർച്ചാശ്രമത്തിനിടെ സജിനി കൊല്ലപ്പെട്ടെന്ന് വരുത്തിതീർക്കാനായിരുന്നു ഇയാൾ ശ്രമിച്ചത്. വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് കവർച്ച നടന്നതിന് തെളിവുണ്ടാക്കാനും ശ്രമിച്ചു. പക്ഷേ, സജിനിയുടെ മാതാപിതാക്കളുടെയും പൊലീസിന്റെയും സംശയം കായികാധ്യാപകനായ തരുണിലേക്ക് നീണ്ടതോടെ ഇയാൾ അഹമ്മദാബാദിൽനിന്നും മുങ്ങി.

പേരും ഭാഷയുമടക്കം മാറ്റി 15 വർഷം എല്ലാവരെയും കബളിപ്പിച്ച പ്രതിയെ പൊലീസ് പൂട്ടിയത് അതിവിദ​ഗ്ധമായി. ഒരാൾക്കും സംശയത്തിനിട നൽകാതെ പ്രവീൺ ഭട്ട്ലെ എന്ന തരുൺ ജിൻരാജ് പിടിച്ചുനിന്നത് 15 വർഷം. പക്ഷെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ ചെറിയൊരു സംശയമാണ്, കള്ളം പൊളിച്ച് പ്രതിയെ നിയമത്തിന്റെ വലയ്ക്ക് അകത്താക്കിയത്. കാമുകിയോടൊപ്പം ജീവിക്കാനായി ഭർത്താവ് തരുൺ ജിൻരാജ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം കവർച്ചാ ശ്രമത്തിനിടെയാണെന്ന് വരുത്തി തീർക്കാനും ഇയാൾ ശ്രമിച്ചു. വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് കവർച്ച നടന്നതിന് തെളിവുണ്ടാക്കാനും ശ്രമിച്ചു. പക്ഷേ, സജിനിയുടെ മാതാപിതാക്കളുടെയും പൊലീസിന്റെയും സംശയം കായികാധ്യാപകനായ തരുണിലേക്ക് നീണ്ടതോടെ ഇയാൾ അഹമ്മദാബാദിൽനിന്നും മുങ്ങി.

സജിനിയെ കൊലപ്പെടുത്തിയ കാര്യം തരുൺ കാമുകിയെ വിളിച്ചറിയിച്ചു. എന്നാൽ കൊലക്കേസ് പ്രതിയോടൊപ്പം ജീവിക്കാനില്ലെന്ന് കാമുകി വ്യക്തമാക്കിയതോടെ തരുൺ ഡൽഹിയിലേക്ക് തിരിച്ചു. കോളേജിൽ തന്റെ ജൂനിയറായി പഠിച്ച പ്രവീൺ ഭട്ട്‌ലെ എന്നയാളുടെ സർട്ടിഫിക്കറ്റുകളും സ്വന്തമാക്കി. തുടർന്ന് പ്രവീൺ ഭട്ട്‌ലെ എന്ന പേരിൽ മറ്റു വ്യാജരേഖകളും നിർമ്മിച്ച് ഡൽഹിയിലും പൂണെയിലും പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്തു.

2009ൽ സഹപ്രവർത്തകയായ പൂണെ സ്വദേശിനി നിഷ എന്ന യുവതിയെ തരുൺ വിവാഹവും കഴിച്ചു. ഈ ബന്ധത്തിൽ രണ്ടുമക്കളുണ്ട്. മാതാപിതാക്കൾ മരണപ്പെട്ടെന്ന് കള്ളംപറഞ്ഞാണ് ജിൻരാജ്-അന്നമ്മ ദമ്പതികളുടെ മകനായ തരുണിന്റെ വിവാഹം. ഭാര്യയോടുപോലും യഥാർഥ വ്യക്തിത്വം വെളിപ്പെടുത്തിയില്ല. പിന്നീട് തരുണും കുടുംബവും ബെംഗളൂരുവിലേക്ക് താമസംമാറി. പ്രമുഖ ഐടി കമ്പനിയിൽ സീനിയർ മാനേജറായി. വർഷം ഇരുപതുലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങി ആഡംബര ഫ്‌ളാറ്റിൽ സുഖജീവിതം നയിച്ചു. ഇതിനിടെ അകന്ന ബന്ധുവെന്ന പേരിൽ മകനെ കാണാനായി അന്നമ്മ ഇടയ്ക്കിടെ ബെംഗളൂരുവിലെത്തുകയും ചെയ്തു.

2012-ലാണ് അന്വേഷണം നിലച്ച സജിനി കൊലക്കേസ് അന്വേഷണം അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പുനരാരംഭിക്കുന്നത്. തരുണിന്റെ അമ്മ അന്നമ്മയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെങ്കിലും യാതൊരും തുമ്പും ലഭിക്കാതെ കുഴങ്ങി. ഇതിനിടെയാണ് അന്നമ്മയുടെ ബെംഗളൂരു യാത്രകൾ ശ്രദ്ധയിൽപ്പെട്ടത്. അന്നമ്മയ്ക്ക് ബംഗളൂരുവിലെ പ്രമുഖ ഐടി സ്ഥാപനത്തിന്റെ ലാൻഡ്‌ലൈൻ നമ്പറിൽനിന്ന് കോളുകൾ വരുന്നത് സംശയം വർധിപ്പിച്ചു. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലെത്തി അന്വേഷണം നടത്തിയെങ്കിലും തരുൺജിൻരാജ് എന്നയാളെ മാത്രം കണ്ടെത്താനായില്ല.

പൂണെ സ്വദേശിനി നിഷ എന്ന യുവതിയുടെ വീട്ടിലേക്കാണ് അന്നമ്മ പോകുന്നതെന്ന് ഇതിനിടെ പൊലീസ് കണ്ടെത്തി. ഇവരുടെ ഭർത്താവ് ഐടി കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിഞ്ഞു. ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും നിഷയുടെയും കുട്ടികളുടേയും ചിത്രത്തിനൊപ്പം തരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പ്രവീൺ ഭട്ട്‌ലെ എന്ന പേരിൽ അന്വേഷണം വഴിമുട്ടി. തുടർന്ന് പൊലീസ് വീണ്ടും ഒറാക്കിളിൽ അന്വേഷണം നടത്തി. പ്രവീൺ ഭട്ട്ല എന്നയാൾ തന്നെയാണ് തരുണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കായികാധ്യാപകനായിരിക്കെ വിരലിന് പരിക്കേറ്റ അടയാളവും പ്രതിയെ തിരിച്ചറിയാൻ സഹായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP