Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിഷേധാഗ്നിക്ക് മേൽ ജ്വലിച്ചുയർന്ന് 'അഗ്‌നിവീരന്മാർ'; അഗ്‌നിപഥിലേക്ക് ഉദ്യോഗാർഥികളുടെ ഒഴുക്ക്; വിജ്ഞാപനം വന്ന് നാല് ദിവസത്തിനകം വ്യോമസേനയിലേക്ക് 94,281 അപേക്ഷകർ; രജിസ്റ്റ്രേഷൻ അവസാനിക്കുക ജൂലൈ അഞ്ചിന്; പ്രതിഷേധക്കാരെ 'ഒതുക്കാൻ' നിയമ നടപടികൾ തുടരുന്നു

പ്രതിഷേധാഗ്നിക്ക് മേൽ ജ്വലിച്ചുയർന്ന് 'അഗ്‌നിവീരന്മാർ'; അഗ്‌നിപഥിലേക്ക് ഉദ്യോഗാർഥികളുടെ ഒഴുക്ക്; വിജ്ഞാപനം വന്ന് നാല് ദിവസത്തിനകം വ്യോമസേനയിലേക്ക് 94,281 അപേക്ഷകർ; രജിസ്റ്റ്രേഷൻ അവസാനിക്കുക ജൂലൈ അഞ്ചിന്; പ്രതിഷേധക്കാരെ 'ഒതുക്കാൻ' നിയമ നടപടികൾ തുടരുന്നു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിയുടെ വിജ്ഞാപനം വന്ന് നാലു ദിവസത്തിനിടെ 94,281 അപേക്ഷകൾ ലഭിച്ചതായി വ്യോമസേന. തിങ്കളാഴ്ച രാവിലെ 10.30 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ജൂലൈ 5ന് രജിസ്റ്റ്രേഷൻ അവസാനിക്കും. ജൂൺ 14ന് പദ്ധതി പ്രഖ്യാപിച്ചശേഷം രാജ്യത്തു വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുമ്പോഴും ഉദ്യോഗാർത്ഥികൾ മുന്നോട്ട് വരുന്ന കാഴ്ചയാണുള്ളത്. പദ്ധതിക്ക് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് സേനകൾ.

യുവാക്കൾക്ക് 4 വർഷത്തേക്ക് സേനയിൽ സേവനമനുഷ്ഠിക്കാനുള്ളതാണ് 'അഗ്‌നിപഥ്' പദ്ധതി. പദ്ധതിയുടെ ഭാഗമായി സേനകളിൽ ചേരുന്നവരെ 'അഗ്‌നിവീർ' എന്നായിരിക്കും വിശേഷിപ്പിക്കുക. ജവാൻ (കരസേന), സെയ്ലർ (നാവികസേന), എയർ വാരിയർ (വ്യോമസേന) എന്നിവയുൾപ്പെടെ ഓഫിസർ റാങ്കിൽ താഴെയുള്ള തസ്തികകളിലേക്കാണു നിയമനം.

രണ്ടാഴ്ചയോളം രാജ്യത്ത് ഉയർന്ന പ്രതിഷേധത്തിനും സംഘർഷത്തിനും തീവെപ്പിനും അഗ്നിപഥ് പദ്ധതിയെ തളർത്താനായിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് അപേക്ഷകരുടെ ഒഴുക്ക്. വ്യോമസേനയിലേക്ക് മാത്രമായി 56960 അപേക്ഷകൾ എത്തിയിട്ടുണ്ടെന്ന് സേന വ്യക്തമാക്കി. ജൂൺ 14 -നാണ് സേനാ നിയമനത്തിൽ ചരിത്രപരമായ തീരുമാനമെടുത്തതിന്റെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടത്.

പതിനേഴര വയസ്സുമുതൽ 21 വയസ്സുവരെയുള്ളവരെ നാല് വർഷ കരാറിൽ സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്നിപഥ് പദ്ധതി. അഗ്നിവീർ എന്നറിയപ്പെടുന്ന ഈ സേനാംഗങ്ങൾ മറ്റു സൈനികരെ പോലെ പെൻഷനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹരായിരിക്കില്ലെന്നും അറിയിച്ചിരുന്നു.

നാല് വർഷത്തിന് ശേഷം തിരഞ്ഞെടുക്കപെടുന്ന 25 ശതമാനം പേരെ മാത്രം 15 വർഷത്തേക്ക് നിയമിക്കുകയും മറ്റുള്ളവർക്ക് നിർബന്ധിത വിരമിക്കലുമായിരുന്നു പദ്ധതിയിൽ. പദ്ധതിക്കെതിരെ വൻ പ്രതിഷേധം സംസ്ഥാനങ്ങളിൽ ഉയർന്നപ്പോൾ അഗ്നിവീറുകൾക്ക് നിയമന ആനുകൂല്യങ്ങളും മറ്റും പ്രഖ്യാപിച്ച് പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു കേന്ദ്രസർക്കാർ.

വിരമിക്കലിന് ശേഷം മറ്റ് സേനകളിലേക്ക് 10 ശതമാനം സംവരണം നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. മാത്രമല്ല തീവെപ്പിലോ കലാപങ്ങളിലോ ഉൾപ്പെട്ടവരെ അപേക്ഷകരായി പരിഗണിക്കില്ലെന്നും അറിയിച്ചിരുന്നു. തുടർന്നാണ് പ്രതിഷേധങ്ങൾക്ക് അയവ് വന്നത്. ഇപ്പോഴും പ്രതിഷേധം തുടരുന്ന സംസ്ഥാനങ്ങളിൽ കൂട്ടത്തോടെ അറസ്റ്റുചെയ്യന്നുണ്ട്. കലാപശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP