Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രി പിണറായി വിജയൻ നല്കിയ ഉറപ്പ് പാഴ് വാക്കായി; അഗസ്ത്യാർകൂടം സന്ദർശിക്കാനെത്തിയ 51 അംഗ വനിതാ സംഘം മലകയറാനാകാതെ മടങ്ങി; കോടതി സ്‌റ്റേ വന്നതിനെത്തുടർന്ന് സ്ത്രീകളുടെ മലകയറ്റം അധികൃതർ തടഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയൻ നല്കിയ ഉറപ്പ് പാഴ് വാക്കായി; അഗസ്ത്യാർകൂടം സന്ദർശിക്കാനെത്തിയ 51 അംഗ വനിതാ സംഘം മലകയറാനാകാതെ മടങ്ങി; കോടതി സ്‌റ്റേ വന്നതിനെത്തുടർന്ന് സ്ത്രീകളുടെ മലകയറ്റം അധികൃതർ തടഞ്ഞു

അരുൺ ജയകുമാർ

തിരുവനന്തപുരം: അഗസ്ത്യർകൂടത്തിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി. ബോണക്കാട് നിന്നും അഗസ്ത്യമല കയറാമെന്ന പ്രതീക്ഷയുമായി കാസർഗോഡ് മുതൽ ഇങ്ങോട്ടുള്ള ജില്ലകളിൽ നിന്നും തിരുവനന്തപുരത്തെത്തിയ വിവിധ സ്ത്രീ സംഘടനകളിലെ അംഗങ്ങൾ മല കയറാതെ മടങ്ങി.രാവിലെ 4 മണിക്ക് ഇറങ്ങി അഗസ്ത്യർകൂടം പോകാമെന്നായിരുന്നു 51 പേരടങ്ങുന്ന വനിതാകൂട്ടായ്മയുടെ തീരുമാനം.തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് സംഘം താമസിച്ചിരുന്നത്.സ്റ്റേ ആയതോടെ അതിരുമല വരെയേ പോകാനനുവദിക്കൂ എന്ന് അധികൃതർ പറഞ്ഞു. ഇതിനു പിന്നാലെ അങ്ങനെ അതിരുമല വരെ പോകാൻ വേണ്ടിയല്ല തങ്ങൾ എത്തിയത് എന്ന് പ്രഖ്യാപിച്ച സംഘം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്തുകയും ചെയ്തു.

സ്ത്രീകൾക്ക് അതിരുമലയ്ക്കപ്പുറം പോകാൻ സർക്കാർ നൽകിയ അനുവാദം കോടതി സ്റ്റേ ചെയ്തതിനെത്തുടർന്ന് പ്രവേശനം മുടങ്ങുകയായിരുന്നു. അഗസ്ത്യകൂടത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്ത്രീകൂട്ടായ്മ പ്രതിഷേധപ്രകടനം നടത്തുകയും മാദ്ധ്യമങ്ങളെ കാണുകയും ചെയ്തു. രാവിലെ 4 മണിക്ക് ഇറങ്ങി അഗസ്ത്യകൂടം പോകാമെന്നായിരുന്നു 51 പേരടങ്ങുന്ന വനിതാകൂട്ടായ്മയുടെ പ്ലാൻ. സ്റ്റേ വന്നതോടെ അതിരുമല വരെയേ പോകാനനുവദിക്കൂ എന്ന് അധികൃതർ പറഞ്ഞു. എന്നാൽ അങ്ങനെ പോകുന്നില്ലെന്ന് വനിതാകൂട്ടായ്മ നിലപാടെടുക്കുകയായിരുന്നു.

കഴിഞ്ഞ 2,3 വർഷമായി ഇവിടേക്ക് പോകുന്നതിനായി മന്ത്രി തലത്തിൽ വനിതാ സംഘടനകൾ ശ്രമം നടത്തിയിരുന്നു. പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണൻ വാക്കാൽ അനുമതി നൽകിയെങ്കിലും ഇത് നടന്നില്ലെന്ന് സംഘടനാ പ്രതിനിധികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത്തവണയും പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച ശേഷം വനംവകുപ്പിന്റെ സൈറ്റ് പരിശോധിച്ചപ്പോൾ അതിൽ പുരുപഷന്മാർക്ക് മാത്രമേ പ്രവേശനമനുവദിച്ചിരുന്നുള്ളൂ എന്നു കണ്ടു. അഗസ്ത്യമലയിലെ കാണിക്കാരുടെ ആചാരങ്ങളനുസരിച്ച് ബോണക്കാട് നിന്നും 18കിലോമീറ്റർ അകലെയുള്ള അതിരുമല വരെയേ സ്ത്രീകൾക്ക് പ്രവേശമുള്ളു. പിന്നെയും ആറ് കിലോമീറ്റർ അപ്പുറത്താണ് അഗസ്ത്യമല.

വനം മന്ത്രി കെ രാജുവും, കാണിക്കാരും വനിതാ സംഘടനകളും തമ്മിൽ നടത്തിയ ചർച്ചയിൽ 51 സ്ത്രീകളെ പ്രവേശിപ്പിക്കാൻ ധാരണയാവുകും ചെയ്തു. ഇതിന് പിന്നാലെ വന്ന സർക്കാർ ഉത്തരവിലാണ് 10 സ്ത്രീകൾക്ക് പരീക്ഷണ അടിസ്ഥാനത്തിൽ പ്രവേശം എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്.എന്നാൽ ഈ ചർച്ചയിൽ വന്ന തീരുമാനത്തിന് പിന്നാലെ തന്നെ അഗസ്ത്യർകൂടത്തെ ആദിവാസികൾ കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ ആചാരമനുസരിച്ച് അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കാണിച്ചാണ് കാണിക്കാർ കോടതിയെ സമീപിച്ചത്.പിന്നീട് ഇവിടേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും തങ്ങളുടെ ആചാരങ്ങൾ തുടരാനനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാണികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തയിരുന്നു.

അഗസ്ത്യർ കൂടത്തിൽ സ്ത്രീ പ്രവേശം നടത്താൻ മന്ത്രി അഡ്വ.കെ രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. അടുത്ത ബുക്കിങ് മുതൽ ഇത് അനുവദിക്കുമെന്നും നേരത്തെ പറഞ്ഞിരുന്നു.പരീക്ഷണാടിസ്താനത്തിൽ 10 സ്ത്രീകളെ അയക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ സ്ത്രീകൾ പരീക്ഷണ വസ്തുക്കളല്ലെന്നും 51 പേർ അടങ്ങുന്ന സംഘം തന്നെ അഗസ്ത്യമല കയറുമെന്നും സ്ത്രീ സംഘടനകൾ നിലപാടെടുത്തിരുന്നു. സ്ത്രീകൾ ട്രക്കിങ് നടത്തുമ്പോൾ ആവശ്യമായി വരാവുന്ന മുൻ കരുതലുകൾ സ്വീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് നേരത്തെ പ്രവേശനം അനുവദിക്കാതിരുന്നത്.

14 വയസിന് താഴെയുള്ള കുട്ടികൾക്കും സ്ത്രീകൾക്കും ട്രക്കിങ്ങിന് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാൻ സാധിക്കാതിരുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് പ്രവേശനം നിർത്തിവയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. നടപടിക്കെതിരെ വ്യാപകമായ അഭിപ്രായമുയർന്ന സാഹചര്യത്തിലാണ് സ്ത്രീപ്രവേശനം അനുവദിക്കുന്നതിന് ഉന്നതതലയോഗത്തിൽ തീരുമാനമുണ്ടായിരുന്നു. ജനാധിപത്യ സർക്കാർ ഭരിക്കുന്ന ഒരു സംസ്ഥാനത്ത് സ്ത്രീകൾക്ക് ട്രക്കിങ് നടത്താൻ പോലും അനുവാദം ലഭിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും സംഘടനകൾ ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP