Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുമതി റദ്ദാക്കിയിട്ടും സർക്കാരിനെ പിടിച്ച ദുർഭൂതമോ ബ്രൂവറി; വീണ്ടും കള്ളക്കളി പുറത്ത്; 2016-ൽ തള്ളിയ കമ്പനിക്ക് 2018-ൽ അനുമതി നൽകി; 2018ൽ മുഖ്യമന്ത്രിക്ക് നേരിട്ട അപേക്ഷ നൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെളിയുന്നു; ആരോപണത്തിന്റെ മൂർച്ചകൂട്ടി കോൺഗ്രസ്

അനുമതി റദ്ദാക്കിയിട്ടും സർക്കാരിനെ പിടിച്ച ദുർഭൂതമോ ബ്രൂവറി; വീണ്ടും കള്ളക്കളി പുറത്ത്; 2016-ൽ തള്ളിയ കമ്പനിക്ക് 2018-ൽ അനുമതി നൽകി; 2018ൽ മുഖ്യമന്ത്രിക്ക് നേരിട്ട അപേക്ഷ നൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെളിയുന്നു; ആരോപണത്തിന്റെ മൂർച്ചകൂട്ടി കോൺഗ്രസ്

തിരുവനന്തപുരം; ബ്രൂവറിയിൽ വീണ്ടും വെട്ടിലായി സർക്കാർ.  2018 അബ്കാരിനയം ചൂണ്ടിക്കാട്ടി ബ്രൂവറിക്കുള്ള അപ്പോളോയുടെ അപേക്ഷ തള്ളിയ ഇടതു സർക്കാർ 2018 ൽ നയം മാറ്റാതെ അനുമതി നൽകിയതിനു രേഖകൾ. അപ്പോളോ ഡിസ്റ്റിലറീസ് 2018ൽ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് അപേക്ഷ സമർപ്പിച്ചതെന്നു പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചിരുന്നു. ഇതാണ് ഇപ്പോൾ തെളിയുന്നത്.

ബ്രൂവറി,ഡിസ്റ്റിലറി അനുമതിയിൽ ചട്ടലംഘനമുണ്ടായിട്ടില്ലെന്നും വിവാദത്തിനു നിന്നുകൊടുക്കേണ്ടെന്നും കരുതിയാണ് അനുമതി പിൻവലിച്ചതെന്നു പറഞ്ഞ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണു പുതിയ തെളിവുകൾ. 2016 ൽ ബ്രൂവറി അനുമതി ആവശ്യപ്പെട്ട് അപ്പോളോ നൽകിയ അപേക്ഷ വിശദ പരിശോധനയക്കു ശേഷമാണ് നികുതി വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ചത്. അഡീഷനൽ ചീഫ് സെക്രട്ടറി പി.മാരപാണ്ഡ്യനാണു നയം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത്. രണ്ടു വർഷങ്ങൾക്ക് ശേഷം അനുമതി നൽകുമ്പോഴും അബ്കാരി നയത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. എന്നതാണ് സർക്കാരിനെ വീണ്ടും പ്രതികൂട്ടിലാക്കുന്നത്.

എന്നാൽ 2017 നവംബറിൽ അപ്പോളോയുടെ അതേ അപേക്ഷ എക്‌സൈസ് കമ്മിഷണർ സർക്കാരിനു കൈമാറി. 2018 ജൂണിൽ ഉത്തരവായി ഇറങ്ങുകയും ചെയ്തു. അപ്പോളോ ഡിസ്റ്റിലറീസ്, അപേക്ഷ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണു നൽകിയതെന്നും, മുഖ്യമന്ത്രിയുടെ ഓഫിസാണ് എക്‌സൈസ് കമ്മിഷണർക്ക് അപേക്ഷ കൈമാറിയെതെന്നും പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചിരുന്നു. ജലക്ഷാമം നേരിടുന്ന പ്രദേശത്ത് അനുവദിച്ച ബ്രൂവറി ആദ്യമേ വിവാദത്തിലായിരുന്നു.

അപ്പോളോ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാനായ പുരുഷോത്തമൻ കേരള മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കമ്മീഷർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് എക്സൈസ് വകുപ്പ് തന്നെ വ്യക്തമാക്കുന്നുണ്ട്. പുരുഷോത്തമനുമായി മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ അടുത്ത ബന്ധമാണുള്ളത്. ബ്രൂവറി ആരോപണം മുഖ്യമന്ത്രിയുടെ നേർക്ക് വരുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാവും.

ബ്രൂവറി ലൈസൻസ് സർക്കാർ റദ്ദാക്കിയത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എല്ലാം നിയമപരമെങ്കിൽ എന്തിനാണ് റദ്ദ് ചെയ്തതെന്നും ചെന്നിത്തല ചോദിച്ചു. ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നിൽ സാമ്പത്തിക താൽപ്പര്യം മാത്രമാണുള്ളത്. ലൈസൻസ് അനുവദിച്ചതിൽ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും സ്വാർത്ഥ താത്പര്യമാണുള്ളത്. അനുമതി നൽകിയതെല്ലാം സ്വന്തക്കാർക്കാണ്.

സിപിഎമ്മിന്റെ ധനസമാഹരണത്തിനുള്ള കേന്ദ്രമായി എക്‌സൈസ് വകുപ്പ് മാറി. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാകുയെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ നാണം കെട്ടപ്പോഴാണ് ലൈസൻസ് റദ്ദാക്കിയത്. ഞാൻ ചോദിച്ച 10 ചോദ്യങ്ങൾക്കു ഇപ്പോഴും മറുപടിയില്ല. കിൻഫ്രയിൽ ലാൻഡ് അനുവദിക്കാൻ അനധികൃതമായി ലെറ്റർ നൽകിയ ഉദ്യോഗസ്ഥന് എതിരെ അന്വേഷണം ഇല്ലേയെന്നും ചെന്നിത്തല ചോദിച്ചു.


വിവാദത്തിന്റെ തുടക്കം

കണ്ണൂരിലെ വാരത്ത് ശ്രീധരൻ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഒരുമാസം അഞ്ചുലക്ഷം കെയ്സ് ബിയർ നിർമ്മിക്കുന്നതിനും പാലക്കാട് എലപ്പുള്ളിയിൽ ഒരുവർഷം അഞ്ചുലക്ഷം ഹെക്ടാലിറ്റർ ബിയർനിർമ്മാണത്തിന് അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുമാണ് സർക്കാർ ജൂൺമാസം അനുമതി നൽകിയത്. പവർ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് എറണാകുളത്ത് കിൻഫ്രാ പാർക്കിൽ ബ്രൂവറിക്ക് കഴിഞ്ഞമാസം അഞ്ചിനും അനുമതി നൽകിയിരുന്നു. ശ്രീചക്ര ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു തൃശ്ശൂർ ജില്ലയിൽ ബ്ലൻഡിങ് ആൻഡ് ബോട്ലിങ് യൂണിറ്റിന് തുടങ്ങാൻ അനുമതി നൽകിയിരുന്നത്.

സർക്കാരിന്റെ വിശദീകരണം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ടുശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തുനിന്ന് കൊണ്ടുവരുന്നതാണ്. അതിനാൽ പുതിയ യൂണിറ്റുകൾ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് സർക്കാർ കാണുന്നത്. യൂണിറ്റുകൾക്ക് നിയമപ്രകാരം തുടർന്നും അപേക്ഷ നൽകാവുന്നതാണ്. ആവശ്യമായ സാങ്കേതിക പരിശോധനകൾക്കുശേഷം അർഹതയുള്ള സ്ഥാപനങ്ങൾക്ക് തത്ത്വത്തിൽ അംഗീകാരം നൽകും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേകസംവിധാനം ഏർപ്പെടുത്തും. അനുമതി നൽകിയതിൽ ഒരുതരത്തിലുള്ള ആശയക്കുഴപ്പവുമുണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP