Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തളയ്ക്കാനാവാതെ അർബുദം വീറ് കാട്ടിയപ്പോൾ പ്രതീക്ഷകളെ തകിടം മറിച്ച് ശ്യാമിലി യാത്രയായി; ദാമ്പത്യം ഒരുവർഷം തികയുമ്പോഴേക്കും ഭാര്യ കൈവിട്ടുപോയതിന്റെ സങ്കടം താങ്ങാനാവാതെ രജീഷ്; ഒപ്പം നിന്ന് രോഗത്തോട് പൊരുതിയിട്ടും തോറ്റുപോയതോടെ സ്വയം ജീവനൊടുക്കി; ദുരന്തത്തിൽ കണ്ണീരണിഞ്ഞ് കൊണ്ടോട്ടിക്കാർ

തളയ്ക്കാനാവാതെ അർബുദം വീറ് കാട്ടിയപ്പോൾ പ്രതീക്ഷകളെ തകിടം മറിച്ച് ശ്യാമിലി യാത്രയായി; ദാമ്പത്യം ഒരുവർഷം തികയുമ്പോഴേക്കും ഭാര്യ കൈവിട്ടുപോയതിന്റെ സങ്കടം താങ്ങാനാവാതെ രജീഷ്; ഒപ്പം നിന്ന് രോഗത്തോട് പൊരുതിയിട്ടും തോറ്റുപോയതോടെ സ്വയം ജീവനൊടുക്കി; ദുരന്തത്തിൽ കണ്ണീരണിഞ്ഞ് കൊണ്ടോട്ടിക്കാർ

ജംഷാദ് മലപ്പുറം

മലപ്പുറം: ഒരു വർഷം മുമ്പാണ് കൊണ്ടോട്ടി ചിറയിൽ കോട്ടാശ്ശേരി വേലായുധന്റെ മകൻ രജീഷും ശ്യാമിലിയും തമ്മിലുള്ള വിവാഹം നടന്നത്. സന്തോഷകരമായ ജീവിതം നയിച്ചുവരുന്നതിനിടെയാണ് തന്റെ പ്രിയതമക്ക് അർബുദരോഗം ബാധിച്ചതായി കണ്ടെത്തിയത്്. ഇതോടെ 31വയസ്സുകാരനായ രജീഷ് പാടെ തളർന്നുവെങ്കിലും കഴിയുന്ന രീതിയിൽ ചികിത്സിക്കാൻ ശ്രമിച്ചു. എന്നാൽ അവസാനം ഡോക്ടമാരും കയ്യൊഴിഞ്ഞെങ്കിലും തന്റെ പ്രിയതമ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു രജീഷ്. എന്നാൽ, കഴിഞ്ഞ ഒക്ടോബർ 16ന് ബുധനാഴ്ച ശ്യാമിലി ഈ ലോകത്തോട് വിട പറഞ്ഞു.

ഭാര്യയുടെ മരണവുമായി പൊരുത്തപ്പെടാൻ രജീഷിന് കഴിഞ്ഞില്ല. ഒരു കുഞ്ഞിക്കാൽപോലും കാണാനാകാതെ തന്റെ ഭാര്യ പോയതറിഞ്ഞ് രജീഷിന് മാനസിക വിഭ്രാന്തിയായി. ഭാര്യയുടെ മരണശേഷം മാനസികമായി തകർന്ന യുവാവ് ഇന്ന് വീടിനു പുറത്തുള്ള ബാത്ത് റൂമിൽ തൂങ്ങി മരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോഴാണ് ശ്യാമിലിക്ക് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. എന്നാൽ ഭാര്യയെ ഉപേക്ഷിക്കാനോ, വീട്ടിൽകൊണ്ടാക്കാനോ തുനിയാതെ അവരോടൊപ്പംചേർന്ന് നിന്ന് പൊരുതാനായിരുന്നു രജീഷിന്റെ തീരുമാനം.

അർബുദരോഗത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട നിരവധിപേരുടെ വിജയകഥകളും ഇതിന് ബലമേകിയിരുന്നു. ഈ വിജയകഥ തന്റെ പ്രിതതമയുടെ കാര്യത്തിലും സംഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കൊണ്ടോട്ടി ചിറയിൽ കോട്ടാശ്ശേരി സ്വദേശിയായ ഈ യുവാവ് അവസാനം ഭാര്യയുടെ ജീവൻ കവർന്നതോടെ ആരോടും യാത്രപറയാതെ രജീഷും ഭാരയോടൊപ്പം യാത്രയാവുകയായിരുന്നു. കരിപ്പൂർ എസ് ഐ ജയപ്രസാദ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തു. മാതാവ് : ജാനകി, സഹോദരങ്ങൾ : ജിനു, ഷിജു, രമ്യ.ഇരുവരുടേയും മരണത്തിൽ ആകെ തളർന്നിരിക്കുകയാണ് കൊണ്ടോട്ടി ചിറയിൽ കോട്ടാശ്ശേരി വേലായുധന്റെ കുടുംബം. ശ്യാമിലിയുടെ മരണത്തിൽ രജീഷിന് മാനസിക പ്രയാസമുണ്ടെന്ന് വീട്ടുകാർക്കെല്ലാം അറിയാമായിരുന്നെങ്കിലും ഇങ്ങിനെയൊരു കടുംകൈ രജീഷ് ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP