Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

2016ൽ മാത്രം ആത്മഹത്യ ചെയ്തത് 11,379 കർഷകർ; മരിച്ചവരിൽ 275 വനിതാ കർഷകരും 633 വനിതാ കാർഷിക തൊഴിലാളികളും; കണക്കുപ്രകാരം രാജ്യത്ത് പ്രതിമാസം ആത്മഹത്യ ചെയ്യുന്നത് 948 കർഷകർ; ഏറ്റവും അധികം കാർഷിക ആത്മഹത്യയകൾ നടക്കുന്നത് മഹാരാഷ്ട്രയിൽ; പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള കേരളത്തിൽ ആത്മഹത്യ ചെയ്തത് 321 കർഷകർ; നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്തുവരുമ്പോൾ വെട്ടിലാകുന്നത് 'സബ് കേ വികാസ്' എന്നു പറയുന്ന ബിജെപി സർക്കാർ തന്നെ

2016ൽ മാത്രം ആത്മഹത്യ ചെയ്തത് 11,379 കർഷകർ; മരിച്ചവരിൽ 275 വനിതാ കർഷകരും 633 വനിതാ കാർഷിക തൊഴിലാളികളും; കണക്കുപ്രകാരം രാജ്യത്ത് പ്രതിമാസം ആത്മഹത്യ ചെയ്യുന്നത് 948 കർഷകർ; ഏറ്റവും അധികം കാർഷിക ആത്മഹത്യയകൾ നടക്കുന്നത് മഹാരാഷ്ട്രയിൽ; പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള കേരളത്തിൽ ആത്മഹത്യ ചെയ്തത് 321 കർഷകർ; നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്തുവരുമ്പോൾ വെട്ടിലാകുന്നത് 'സബ് കേ വികാസ്' എന്നു പറയുന്ന ബിജെപി സർക്കാർ തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് വൻകാർഷിക മുന്നേറ്റം നടക്കുന്നു എന്നാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മോദി ഭരണത്തിൻ കീഴിൽ കർഷകർ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ കർഷകരുടെ ആത്മഹത്യാ വിവരങ്ങൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ജനസംഖ്യയുടെ ഭൂരിഭാഗവും കർഷക വൃത്തിയെ ആശ്രയിക്കുന്ന രാജ്യത്ത് 2016ൽ 11,379 ആത്മഹത്യകളാണ് റിപ്പോർട്ടു ചെയ്തത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്രം പുറത്തുവിട്ടത്.

6720 കർഷകരും 5109 കർഷക തൊഴിലാളികളുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. കണക്കുപ്രകാരം രാജ്യത്ത് പ്രതിമാസം 948 കർഷകരാണ് ആത്മഹത്യ ചെയ്യുന്നത്. അതായത് ദിവസേന 31 ആത്മഹത്യകൾ നടക്കുന്നു. 2015ൽ 12,602 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 8007 കർഷകരും 4595 കർഷിക തൊഴിലാളികളുമാണുള്ളത്. 2014ൽ ഇത് 12360 ആയിരുന്നു. പുതിയ കണക്കു പ്രകാരം, ആത്മഹത്യ ചെയ്ത കർഷകരിൽ 84 ശതമാനം പേരും തൊഴിലാളികളെ ഉപയോഗിച്ച് സ്വന്തം ഭൂമിയിൽ കൃഷിചെയ്യുന്നവരാണ്. ബാക്കിയുള്ളവർ പാട്ടത്തിനെടുത്തും മറ്റുള്ളവരുടെ ഭൂമിയിലും കൃഷി ചെയ്യുന്നവരാണ്. മരിച്ചവരിൽ 275 വനിതാ കർഷകരും 633 വനിതാ കാർഷിക തൊഴിലാളികളും ഉൾപ്പെടുന്നു. കർഷക ആത്മഹത്യ ഏറ്റവും കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. 3661 ആത്മഹത്യകളാണ് 2016ൽ മഹാരാഷ്ട്രയിലുണ്ടായത്.

2014ൽ 4004, 2015ൽ 4291 എന്നിങ്ങനെയാണ് കണക്കുകൾ. 2079 കർഷക ആത്മഹത്യകൾ നടന്ന് തൊട്ടു പുറകിൽ കർണാടകയാണ്. 2014ൽ 768 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2015ൽ ഇത് 1569, 2016ൽ 2079 എന്നിങ്ങനെ ഉയർന്നു. മൂന്നാമത് മദ്ധ്യപ്രദേശാണ് 1321 കർഷക ആത്മഹത്യകളാണ് ഇവിടെ റിപ്പോർട്ട്ു ചെയ്തത്. 2014ൽ 1181 ഉം 2015ൽ 1290 എന്നിങ്ങനെയാണ് കണക്കുകൾ. ആന്ധ്രാപ്രദേശാണ് നാലാം സ്ഥാനത്ത് 804 കർഷക ആത്മഹത്യകൾ. 2014ൽ 632, 2015ൽ 916 എന്നിങ്ങനെയായിരുന്നു. കർഷക ആത്മഹത്യകണക്കുകൾ പശ്ചിമ ബംഗാൾ നൽകിയിട്ടില്ല. 2015ലെയും 2016ലെയും കണക്കുകളില്ലെങ്കിലും 2014ൽ 230 ആത്മഹത്യകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് കേരളം.321 കർഷക ആത്മഹത്യകളാണ് റിപ്പോർട്ടു ചെയ്തത്.

അതേസമയം, ആത്മഹത്യയുടെ കാരണങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. മുൻ വർഷങ്ങളിൽ വിളനാശം, രോഗം, കുടുംബ പ്രശ്‌നങ്ങൾ, വായ്പ എന്നിങ്ങനെ തരംതിരിച്ച് കാരണങ്ങൾ വെളിപ്പെടുത്തിയിരുന്നു. 2015 ലായിരുന്നു എൻസിആർബി ഇതിനു മുമ്പു റിപ്പോർട്ട് പുറത്തുവിട്ടത്. ബംഗാൾ കർഷക ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എൻസിആർബിക്ക് നൽകിയ ഡേറ്റ പ്രകാരം 2015നും 2016നും ഇടയിൽ സംസ്ഥാനത്ത് നടന്ന കർഷക ആത്മഹത്യകളുടെ എണ്ണം പൂജ്യമാണ്. 2014ൽ സംസ്ഥാനത്ത് 230 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിഹാറും കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കർഷക ആത്മഹത്യകളെക്കുറിച്ചുള്ള റിപ്പോർട്ട് സർക്കാർ മറച്ചുവയ്ക്കുന്നതായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. 'ബിജെപി സർക്കാർ സത്യത്തെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? സർക്കാരിന്റെ ഭരണത്തിൽ കർഷകർ തുടർച്ചയായി ആത്മഹത്യ ചെയ്യപ്പെടുന്നു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം കർഷക ആത്മഹത്യ സംബന്ധിച്ച റിപ്പോർട്ടിനെ മറച്ചുവയ്ക്കുന്നത് കൂടുതൽ ഉചിതമാണെന്ന് സർക്കാർ കരുതുന്നു. കർഷകർക്ക് ശരിയായ വിലയും സൗകര്യങ്ങളും ബഹുമാനവും നൽകണം' പ്രിയങ്ക ട്വീറ്റ് ചെയ്തു. 'ബിജെപി സർക്കാരിനു കീഴിൽ കർഷകർക്ക് എന്തൊരു ദുരവസ്ഥയാണ്. സവാളവില ഉയരുന്നതു തടയാൻ സർക്കാർ സവാള ഇറക്കുമതി ചെയ്യുന്നു. പക്ഷേ നമ്മുടെ സവാള കർഷകർക്ക് അവരുടെ അധ്വാനത്തിനുള്ള വില കിട്ടുന്നില്ല. കർഷകന് കിലോയ്ക്ക് എട്ടു രൂപ കിട്ടുന്ന സവാളയ്ക്ക് കമ്പോളത്തിൽ 100 രൂപയാണ്. എന്താണു സംഭവിക്കുന്നത്?' മറ്റൊരു ട്വീറ്റിൽ പ്രിയങ്ക ചോദിക്കുന്നു.

2016 ൽ രാജ്യത്ത് 11,370 കർഷകർ ആത്മഹത്യ ചെയ്തതായി 2018 ജൂലൈയിൽ സർക്കാർ ലോക്‌സഭയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവരങ്ങൾ താൽക്കാലികമാണെന്നും എൻസിആർബി ഇതുവരെ അന്തിമ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെന്നും സർക്കാർ അന്ന് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP