Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമർശിക്കുന്നവരുടെ വാമൂടിക്കെട്ടാനുള്ള സഖാക്കളുടെ ശ്രമത്തിന് തടയിട്ട് ഹൈക്കോടതി; മുഖ്യമന്ത്രി വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അഡ്വ. വീണ എസ്. നായർക്കെതിരേ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ നൽകിയ ഹർജിയിൽ; വായടപ്പിക്കാനുള്ള നീക്കം അങ്ങനെയൊന്നും ഭയപ്പെടില്ലെന്ന് അഡ്വ. വീണ നായർ

വിമർശിക്കുന്നവരുടെ വാമൂടിക്കെട്ടാനുള്ള സഖാക്കളുടെ ശ്രമത്തിന് തടയിട്ട് ഹൈക്കോടതി; മുഖ്യമന്ത്രി വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അഡ്വ. വീണ എസ്. നായർക്കെതിരേ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ നൽകിയ ഹർജിയിൽ; വായടപ്പിക്കാനുള്ള നീക്കം അങ്ങനെയൊന്നും ഭയപ്പെടില്ലെന്ന് അഡ്വ. വീണ നായർ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: മുഖ്യമന്ത്രിയെയും ദൃശ്യമാധ്യമങ്ങളെയും അപമാനിക്കുംവിധം സാമൂഹികമാധ്യമത്തിൽ പ്രചാരണം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശിനി അഡ്വ. വീണ എസ്. നായർക്കെതിരേ രജിസ്റ്റർചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി. ഷെർസിയുടെ ഇടക്കാല ഉത്തരവ്. ഹർജി ജൂൺ 17-ന് വീണ്ടും പരിഗണിക്കും.

കോവിഡ് രോഗവിവരങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനം സ്‌പോൺസേഡ് പരിപാടിയാണെന്നായിരുന്നു ഹർജിക്കാരിയുടെ പോസ്റ്റ്. ഇതിനെതിരേ അഡ്വ. ജഹാംഗീർ റസാക്ക് പാലേരി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.

മാർച്ച് 31 നാണ് കേസിന് കാരണമായ ഫേസ്‌ബുക്ക് പോസ്റ്റ് വീണ പോസ്റ്റ് ചെയ്തത്. കൊറോണയുടെ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി സമയത്തും നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷൻ പരിപാടിയുടെ സ്ലോട്ടിൽ മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനങ്ങളുടെ വീഡിയോ സംപ്രേഷണം ചെയ്യുന്ന പി.ആർ പ്രവൃത്തി ധൂർത്താണെന്നാണ് പോസ്റ്റിൽ പരാമർശിച്ചത്. നാം മുന്നോട്ട് എപ്പിസോഡ് ഇല്ലെങ്കിൽ ആ ആഴ്ച അത് ഒഴിവാക്കുകയെന്നതാണ് ഉചിതം. അങ്ങനെയെങ്കിൽ ലക്ഷങ്ങൾ സർക്കാരിന് ലാഭിക്കാനാകും. അതിനുപകരം റെക്കോർഡ് ചെയ്ത വാർത്താസമ്മേളനങ്ങൾ തന്നെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്നാണ് വീണ പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്. അതെ സമയം വീണക്കെതിരെ കേസെടുത്തതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

കേസെടുത്ത് ഭയപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ അഡ്വ. വീണ എസ് നായർ അഭിപ്രായപ്പെട്ടിരുന്നു. സർക്കാരിനെ വിമർശിക്കുന്നത് തുടരും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഇത് ജനാധിപത്യരാജ്യമാണെന്ന് ഓർക്കണമെന്നും വീണ നായർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ റെക്കോർഡ് ചെയ്ത് പുനഃസംപ്രേഷണം ചെയ്യുന്നത് പിആർ വർക്കാണെന്ന് വിമർശിച്ചതിന്റെ പേരിലാണ് വീണ നായർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഎം അനുകൂലിയായ അഭിഭാഷകൻ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നതെന്ന് വീണ നായർ പറയുകയുണ്ടായി.

ഇന്ത്യ ജനാധിപത്യരാജ്യമാണ്. ജനങ്ങൾക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് ഭരണഘടനയുടെ 19ാം ആർട്ടിക്കിൾ അനുശാസിക്കുന്നുണ്ട്. എന്നാൽ ആ അവകാശം ഞാൻ ഉപയോഗിക്കാൻ പാടില്ലെന്നാണ് സർക്കാർ പറയുന്നത്. അതെങ്ങനെ സാധ്യമാകും. അപകീർത്തികരമായ ഒന്നും ആ പോസ്റ്റിലില്ല. നേരെയുള്ള വിമർശനമാണ്. ഇത് കിങ്ജോങ് ഉന്നിന്റെ നാടല്ലല്ലോ, ഇന്ത്യയല്ലേ. അങ്ങനെയെങ്കിൽ ഏകാധിപത്യമായാൽ പോരേ. കേരളത്തിലെ മുഖ്യമന്ത്രിക്ക് വേണ്ടത് പ്രതികരിക്കാത്ത സമൂഹത്തെയാണ്. പക്ഷേ നെറികേടുകൾ കാണുമ്പോൾ തന്നെ പോലൊരാൾക്ക് പ്രതികരിക്കാതിരിക്കാനാകില്ല. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെതിരെയാണ് വിമർശനങ്ങൾ. ഭരണഘടനാ അവകാശമാണ് നിറവേറ്റുന്നതെന്നും അഡ്വ. വീണ നായർ ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP