Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202415Saturday

സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചാൽ മുസ്ലിംങ്ങൾക്ക് ബാധകം 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം, ശരീഅത്ത് അല്ല; മുസ്ലിം പിന്തുടർച്ച അവകാശത്തിൽ വ്യക്തത വരുത്തി നിയമ സെക്രട്ടറി; ഷുക്കൂർ വക്കീലിന്റെ പോരാട്ടം പൂർണതയിൽ

സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചാൽ മുസ്ലിംങ്ങൾക്ക് ബാധകം 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം, ശരീഅത്ത് അല്ല; മുസ്ലിം പിന്തുടർച്ച അവകാശത്തിൽ വ്യക്തത വരുത്തി നിയമ സെക്രട്ടറി; ഷുക്കൂർ വക്കീലിന്റെ പോരാട്ടം പൂർണതയിൽ

ബുർഹാൻ തളങ്കര

കാസർകോട്: മുസ്ലിം മത വിശ്വാസികൾക്കിടയിൽ സമ്മിശ്ര പ്രതികരണത്തിന് കാരണമായതും ഏറെ ചർച്ചകൾക്കും വഴിവച്ച വിവാഹ രജിസ്‌ട്രേഷൻ ആയിരുന്നു 2023 മാർച്ച് 8 ന് അഡ്വക്കേറ്റ് ഷുക്കൂറും പങ്കാളി ഡോ. ഷീനയും തമ്മിൽ ഉണ്ടായത്. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം സെക്ഷൻ 15 അപ്ലിക്കേഷൻ മുസ്ലിം പിന്തുടർച്ച അവകാശം പ്രകാരമുള്ള ഈ വിവാഹ രജിസ്‌ട്രേഷൻ ഏറെ വിവാദമായിരുന്നു. മുസ്ലിം പൗരോഹിത്തവും ഈ വിവാഹത്തിനെതിരെ രംഗത്തുവന്നിരുന്നു.

എന്നാൽ ഇത്തരം ഒരു നിയമപരമായ അവകാശം ഉപയോഗിച്ചത് കാരണം ഇതുമായി ബന്ധപ്പെട്ട നിയമപരിരക്ഷ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാനാണ് കാസർകോട്ടെയും മറ്റ് നിരവധി താലൂക്ക് ഓഫീസിലെയും തഹസിൽദാർമാരോട് പിന്തുടർച്ച നിയമ അവകാശത്തെക്കുറിച്ച് സാമൂഹിക പ്രവർത്തകനായ സുബ്രഹ്മണ്യം വിവരവകാശ പ്രകാരം പിന്തുടർച്ച നിയമത്തിൽ തുടർനടപടികൾ എന്തായിരിക്കും എന്ന ചോദ്യം ഉയർത്തി അപേക്ഷ നൽകിയത്. എന്നാൽ സുബ്രഹ്മണ്യത്തിന് ലഭിച്ച തഹസിൽദാർമാരുടെ മറുപടി വ്യത്യസ്തമായത് ഏറെ ആശങ്കക്ക് വകവെച്ചിരുന്നു .

എസ് എം എ 15 അപ്ലിക്കേഷൻ ആക്ട് പ്രകാരം മുസ്ലിം പിന്തുടർച്ച അവകാശം ലഭ്യമാകാൻ വിവാഹം രജിസ്റ്റർ ചെയ്താലും മുസ്ലിമീങ്ങൾക്ക് 1937 ശരീഅത്ത് അപേക്ഷ പ്രകാരമാണ് പിന്തുടർച്ചവകാശം വരിക എന്നായിരുന്നു. എന്നൽ കാസർകോട്ടെ തഹസിൽദാരുടെ വിവരാവകാശ പ്രകാരം ഉള്ള മറുപടി. എന്നാൽ പയ്യന്നൂരിലെ തഹസിൽദാരുടെ മറുപടി നേരെ വിഭിന്നമായിരുന്നു. ഇതെക്കുറിച്ചു വ്യക്തത വരുത്തുന്നതിനു അഡ്വക്കേറ്റ് ഷുക്കൂർ നിയമ സെക്രട്ടറിക്ക് ഒരു അപേക്ഷ നൽകുകയുണ്ടായി. ഇതിന് മറുപടിയായി നിയമ വകുപ്പിൽ നിന്നും ലഭിച്ച മറുപടിയോടെയാണ് കൃത്യമായ നിയമപരിരക്ഷ വ്യക്തമായത്.

1954 ലെ സ്പഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെയും വിവാഹം രജിസ്റ്റർ ചെയ്യുന്നവരുടെയും പിന്തുടർച്ചാവകാശം സംബന്ധിച്ചു പ്രസ്തുത നിയമത്തിലെ 21-ാം വകുപ്പിൽ വ്യക്തമായ വ്യവസ്ഥ ഉള്ളതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യമില്ല എന്നാണ് നിയമ സെക്രട്ടറി വ്യക്തമാക്കിയത്.

സെക്ഷൻ 21 എസ് എം എ അപ്ലിക്കേഷൻ പ്രകരം മുസ്ലിം പിന്തുടർച്ച അവകാശത്തെ കുറിച്ച് നിയമം പറയുന്നത് ഇങ്ങനെയാണ്.

21. Succession to property of parties married under Act.-Notwithstanding any restrictions contained in the Indian Succession Act, 1925 (39 of 1925), with respect to its application to members of certain communities, succession to the property of any person whose marriage is solemnized under this Act and to the property of the issue of such marriage shall be regulated by the provisions of the said Act and for the purposes of this Act shall have effect as if Chapter III of Part V (Special Rules for Parsi section that Intestate) had been omitted therefrom.

അതായത് എസ് എം എ 15 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്ന മുസ്ലിമീങ്ങൾക്ക് ബാധകമാകുന്ന പിന്തുടർച്ചാ നിയമം ശരീഅത്ത് അല്ല പകരം 1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണ് എന്നാണ് നിയമ സെക്രട്ടറി നൽകിയ മറുപടിയിൽ ഉള്ളത്. ഇതോടെ തഹസിൽദാർമാർ നൽകിയ വ്യത്യസ്തമായ മറുപടിക്കുള്ള വ്യക്തമായ ഉത്തരമാണ് ലഭിച്ചിരിക്കുന്നത്.

നിയമപരമായ വ്യക്തത ഇല്ലായ്മ കാരണം എസ്എംഎ പ്രകാരം വിവാഹം ചെയ്ത മുസ്ലിം കുടുംബങ്ങൾ ഭാവിയിൽ നേരിടേണ്ടി വരുമായിരുന്ന നിയമപരമായ നൂലാമാലകൾക്കാണ് അഡ്വക്കേറ്റ് ഷുക്കൂർ വ്യക്തത വരുത്തിയിരിക്കുന്നത്. മുസ്ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് അഭിഭാഷകനും സിനിമാ താരവുമായ സി.ഷുക്കൂറും ഭാര്യ ഷീന ഷുക്കൂറും വീണ്ടും വിവാഹിതരായത്. മക്കളുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് രജിസ്റ്റ്രാർ ഓഫിസിലായിരുന്നു വിവാഹച്ചടങ്ങുകൾ. 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP