Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ചതിന് വനിതാ സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ അഭിഭാഷക സംഘടനാ നേതാവ് മുങ്ങി; ഇന്ന് വൈകുന്നേരത്തോടെ ചാത്തന്നൂരിലെ വീട്ടിലെത്തിയ പൊലീസ് അഭിഭാഷകൻ സ്ഥലംവിട്ട വിവരം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചു; നിരീക്ഷണ കാലയളവ് തെറ്റിച്ചതിന് വീണ്ടും കേസെടുക്കുമെന്ന് പൊലീസ്

ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ചതിന് വനിതാ സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ അഭിഭാഷക സംഘടനാ നേതാവ് മുങ്ങി; ഇന്ന് വൈകുന്നേരത്തോടെ ചാത്തന്നൂരിലെ വീട്ടിലെത്തിയ പൊലീസ് അഭിഭാഷകൻ സ്ഥലംവിട്ട വിവരം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചു; നിരീക്ഷണ കാലയളവ് തെറ്റിച്ചതിന് വീണ്ടും കേസെടുക്കുമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനിതാ സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിലായിരുന്ന അഭിഭാഷക സംഘടനാ നേതാവ് മുങ്ങി. തിരുവനന്തപുരം ബാർ അസോസിയേഷനിലെ നേതാവാണ് ഇന്ന് വൈകുന്നേരത്തോടെ ക്വാറന്റൈനിലിൽ നിന്നു രക്ഷപെട്ടത്. തിരവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തി സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു ഇയാൾ. ക്വാറന്റൈൻ ലംഘിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുമെന്ന് ചാത്തന്നൂർ പൊലീസ് അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിയതിന് ഇയാൾക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.

അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തന്നൂർ പഞ്ചായത്തിൽ നിരോധനാജ്ഞയും ട്രിപ്പിൾ ലോക്ക് ഡൗണും നടപ്പിലാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങൾക്ക് ഇടയിലും തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാറ് പ്രദേശത്തെ വീട്ടിൽ എത്തിയതിനെ തുടർന്ന് നാട്ടുകാർ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. കളക്ടർ ഈ വിവരം ചാത്തന്നൂർ പൊലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു.

ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ചാത്തന്നൂരിൽ എത്തിയതെന്നുമാണ് അഭിഭാഷകന്റെ മൊഴി. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാൾ ജില്ലാ അതിർത്തി കടന്നതെന്നാണ് സൂചന.

ഇന്ന് വൈകുന്നേരമാണ് ഇയാൾ ഈ വീട്ടിൽ നിന്ന് മുങ്ങിയ വിവരം ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വനിതാ സുഹൃത്തിന്റെ വീട്ടിലെത്തുകയും വീട് പരിശോധിക്കുകയും അഭിഭാഷകൻ അവിടെയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഈ വിവരം ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പടയെുള്ള ആളുകളെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട് നിൽക്കുന്ന വലിയ തുറ പൊലീസ് സ്റ്റേഷനിലും ഈ വിവരം കൈമാറിയിട്ടുണ്ട്.

തന്റെ മാതാവിന്റെ സഹോദരന്റെ മകളുടെ വീടാണ് കട്ടച്ചലിൽ ഉള്ളതെന്നും ഇവരുടെ മകൾ ജോലിചെയ്തിരുന്ന അക്കൗണ്ടിങ്ങ് സ്ഥാപനത്തിലെ തൊഴിലുടമയുടെ നേതൃത്വത്തിൽ തന്നെ കുടുക്കാൻ നടത്താൻ നടത്തിയ കള്ളപ്രചരണമാണ് നേരത്തെ ഉണ്ടായ അവിഹിത ആരോപണത്തിന് പിന്നിലെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. തനിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചാർട്ടേഡ് അക്കൗണ്ടന്റായ തൊഴിലുടമയ്‌ക്കെതിരെ കഴിഞ്ഞ ഫെബ്രുവരി 15 ന് കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഈ കേസിന്റെ ആവശ്യത്തിനാണ് കൊല്ലത്ത് എത്തിയതെന്നാണ് അഭിഭാഷകൻ പറഞ്ഞിരുന്നത്. ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചതനുസരിച്ച് പതിനാലുദിവസം ഗൃഹനിരീക്ഷണം പൂർത്തീകരിച്ച ശേഷം മാത്രമേ താൻ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയുള്ളൂവെന്നും അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാൾ വീണ്ടും മുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP