Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

നടിയുടെ പരസ്യചിത്രീകരണം: ഗുരുവായൂർ ദേവസ്വം ബോർഡ് അടിയന്തര ഭരണസമിതി യോഗം ചേർന്നു;ചെയർമാനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം;ചെയർമാനറിയാതെ ക്ഷേത്രത്തിൽ ഷൂട്ടിങ് നടന്നത് അവിശ്വസനീയമെന്നും വിലയിരുത്തൽ; വിവാദം പുതിയ തലങ്ങളിലേക്ക്

നടിയുടെ പരസ്യചിത്രീകരണം: ഗുരുവായൂർ ദേവസ്വം ബോർഡ് അടിയന്തര ഭരണസമിതി യോഗം ചേർന്നു;ചെയർമാനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം;ചെയർമാനറിയാതെ ക്ഷേത്രത്തിൽ ഷൂട്ടിങ് നടന്നത് അവിശ്വസനീയമെന്നും വിലയിരുത്തൽ; വിവാദം പുതിയ തലങ്ങളിലേക്ക്

സ്വന്തം ലേഖകൻ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പരസ്യ വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ചെ യർമാനെതിരെ രൂക്ഷവിമർശനം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഭരണസമിതി അ ടിയന്തര യോഗത്തിലാണ് ചെയർമാനെതിരെ വിമർശനം ഉയർന്നത്.ചെയർമാനറിയാതെ പരസ്യ ചിത്രീകരണം നടന്നത് അവിശ്വസനീയമെന്നാണ് ഭരണ സമിതി അംഗങ്ങൾ യോഗത്തിൽ പറ ഞ്ഞു. ഏറെ സമയമെടുത്ത് പ്രൊഫഷണൽ രീതിയിൽ ആണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത് എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ശക്തമായ സുരക്ഷാ സംവിധാനമുള്ള ക്ഷേത്രത്തിൽ ഒരു മു ഴുനീള പരസ്യ ചിത്രീകരണം നടന്നിട്ടും ചെയർമാൻ അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത ഉ ണ്ടെന്നാണ് ഭരണ സമിതി അംഗങ്ങളുടെ ആക്ഷേപം.ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന് ആരോപിച്ച് സിനിമാതാരം അനുശ്രീയ്‌ക്കെതിരെ ഗുരുവായൂർ ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യോഗം നടക്കുന്നത്.

ക്ഷേത്രവും പരിസരവും സാനിറ്റൈസ് ചെയ്യാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയിരു ന്നതായി ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കി. എന്നാൽ പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് ചെയർമാന്റെ നിലപാട്.ഒരു വർഷത്തേ യ്ക്ക് ഗുരുവായൂർ ക്ഷേത്ര പരിസരം അണുവിമുക്തമാക്കുമെന്നതാണ് സ്വകാര്യ കമ്പനിയുടെ പരസ്യം. സിനിമാതാരത്തെ ഉൾപ്പെടുത്തി ക്ഷേത്രപരിസരത്താണ് പരസ്യം ചിത്രീകരിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സാനിറ്റൈസർ നൽകുന്നത് സ്വകാര്യ കമ്പനിയാണെന്നാണ് പരസ്യത്തിൽ പറയുന്നത്. പരസ്യം ചലച്ചിത്ര താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് വിവാദമായത്.

അനുശ്രീക്ക് പുറമെ, ഹിന്ദുസ്ഥാൻ യൂണിലിവർ, സികസ്ത് സെൻസ് എന്ന പരസ്യ കമ്പനി ഉദ്യോഗ സ്ഥൻ ശുഭം ദുബെ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചർ പ്രൊട്ടക്ട് എന്ന ഹിന്ദുസ്ഥാൻ യുണി ലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നൽകുന്നതിനും, ജനുവരി 12 മുതൽ 15 വരെയുള്ള തീയതികളിൽ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷൻ നടത്തുന്നതിനും വേണ്ടി അപേക്ഷ സമ ർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ഭരണ സമിതി നൽകിയ അനുമതി, ദുർവി നിയോഗം ചെയ്ത് പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി എന്നാണ് ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ടി ബ്രീജാകുമാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. അനുശ്രി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യചിത്രം പ്രസിദ്ധീകരിച്ചത് ദേവസ്വത്തെയും ഭരണ സമിതിയേയും വഞ്ചിച്ച നടപടിയാണെന്നും പരാതിയിൽ ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.ക്ഷേത്രവും പരിസര വും സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദേ ശത്തിന്റെ ലംഘനമാണ് ഇതെന്ന് ബിജെപി ആരോപിച്ചു.ദേവസ്വം ചെയർമാൻ കെ.ബി.മോഹൻ ദാസിന്റെ ഏകാധിപത്യമാണ് ഗുരുവായൂരിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പറഞ്ഞു.സാമൂഹിക അകലം ഉറപ്പാക്കാൻ നടവഴിയിൽ വരച്ച വൃത്തത്തിനുള്ളിൽ വരെ കമ്പനി മുദ്ര പതിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങൾ തന്നെ നേരിട്ടിറങ്ങി കഴിഞ്ഞ ദിവസം ഇത് നീക്കം ചെയ്തിരുന്നെന്നും ബിജെപി കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP