Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോർദ്ദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ പൃഥ്വിരാജും ബ്ലെസിയും അടക്കമുള്ളവർ മരുഭൂമിയിൽ കുടുങ്ങി; ഇനി ഷൂട്ടിങ് പാടില്ലെന്ന് നിർദ്ദേശം; ഉടൻ നാട്ടിലേക്ക് മടങ്ങാനും മലയാള സിനിമാ സംഘത്തോട് നിർദ്ദേശിച്ച് ജോർദ്ദാൻ സർക്കാർ; വിസയുടെ കാലാവധി ഒരാഴ്ചയ്ക്കുള്ളിൽ തീരുമെന്നത് വമ്പൻ പ്രതിസന്ധി; 58-അംഗ സംഘത്തെ നാട്ടിലേത്തിക്കാൻ വേണ്ടത് അസാധാരണമായ കേന്ദ്ര ഇടപെടൽ; കോവിഡ് കാലത്ത് സാധ്യത കുറവെന്നും സൂചന; 'ആടുജീവിതം' പ്രതിസന്ധിയിലാകുമ്പോൾ

ജോർദ്ദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ പൃഥ്വിരാജും ബ്ലെസിയും അടക്കമുള്ളവർ മരുഭൂമിയിൽ കുടുങ്ങി; ഇനി ഷൂട്ടിങ് പാടില്ലെന്ന് നിർദ്ദേശം; ഉടൻ നാട്ടിലേക്ക് മടങ്ങാനും മലയാള സിനിമാ സംഘത്തോട് നിർദ്ദേശിച്ച് ജോർദ്ദാൻ സർക്കാർ; വിസയുടെ കാലാവധി ഒരാഴ്ചയ്ക്കുള്ളിൽ തീരുമെന്നത് വമ്പൻ പ്രതിസന്ധി; 58-അംഗ സംഘത്തെ നാട്ടിലേത്തിക്കാൻ വേണ്ടത് അസാധാരണമായ കേന്ദ്ര ഇടപെടൽ; കോവിഡ് കാലത്ത് സാധ്യത കുറവെന്നും സൂചന; 'ആടുജീവിതം' പ്രതിസന്ധിയിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജോർദ്ദാനിലുള്ള നടൻ പൃഥ്വി രാജിനും സംവിധായകൻ ബ്ലസിക്കും ഉടനൊന്നും നാട്ടിൽ മടങ്ങിയെത്താനാകില്ല. ഇന്ത്യയിൽ യാത്രാ വിമാനങ്ങൾ ഇറങ്ങുന്നതിന് വിലക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ലോക് ഡൗൺ കാലത്ത് ഇവർക്ക് ജോർദ്ദാനിൽ തന്നെ തുടരേണ്ടി വരുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ അസാധാരണ ഇടപെടൽ നടത്തിയാൽ മാത്രമേ പൃഥ്വിരാജിനും സംഘത്തിനും ഉടൻ ജോർദ്ദാനിൽ നിന്ന് വിമാനം കയറാനാകൂ.

പൃഥിരാജ്, ബ്ലെസ്സി ഉൾപ്പടെയുള്ള ആടുജീവിതം സിനിമയുടെ 58 ഓളം അണിയറ പ്രവർത്തകർ ജോർദ്ദാനിൽ കുടുങ്ങിയിരിക്കുകയാണ്. ജോർദ്ദാനിലെ വദ്ദീരം എന്ന സ്ഥലത്താണ് ഇവർ ഇപ്പോഴുള്ളത്. ഏപ്രിൽ മാസം എട്ടാം തീയതിയാണ് ഇവരുടെ വിസ കാലാവധി അവസാനിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ ഉടൻ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ഫിലിം ചേമ്പറിനടക്കം സംവിധായകൻ ബ്ലെസ്സി കത്തു നൽകിയിട്ടുണ്ട് . ഒരു മാസം മുൻപ് ഷൂട്ടിംങ്ങ് ആരംഭിച്ചെങ്കിലും നാലു ദിവസം മുൻപ് ഷൂട്ടിംങ്ങ് നിർത്തി വെപ്പിച്ചു. ഇതോടെയാണ് വേറെ ജോലിയൊന്നുമില്ലാതെ ജോർദ്ദാനിൽ പെട്ടത്.

ഇതോടെയാണ് സഹായ അഭ്യർത്ഥന നടത്തിയത്. നിലവിലെ സാഹചര്യത്തിൽ വിസ നീക്കി കൊടുക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തും. ജോർദ്ദാനോട് ഇക്കാര്യം ആവശ്യപ്പെടും. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന് ഇക്കാര്യത്തിൽ ഇടപെടൽ നടത്താനാകും. അതിന് അപ്പുറം ഇവരെ ഇന്ത്യയിലേക്ക് ഉടൻ കൊണ്ടു വരാനാകുമെന്നതിൽ സംശയമുണ്ട്. അല്ലാത്ത പക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് ഇവർക്കായി പ്രത്യേക വിമാനം ജോർദ്ദാനിലേക്ക് അയക്കണം. 58 അംഗ സംഘമായതു കൊണ്ട് തന്ന അതിന് കഴിയുകയും ചെയ്യും. ഇതിനുള്ള സാധ്യത വിരളമാണെന്നും ചൂണ്ടികാണിക്കുന്നു. ഒരാൾക്ക് വേണ്ടി ഇളവ് ചെയ്താൽ നിരവധി ആളുകൾ സമാന ആവശ്യവുമായി എത്തും. അതുകൊണ്ട് തന്നെ രണ്ടാഴ്ച കൂടി പൃഥ്വിക്കും സംഘത്തിനും ജോർദ്ദാനിൽ തുടരേണ്ടി വരും.

ജോർജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടെ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ഇവർ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിർത്തി വയ്‌പ്പിച്ചിരുന്നു. എട്ട് ദിവസത്തിനകം, അതായത് ഏപ്രിൽ എട്ടിനുള്ളിൽ വിസ കാലാവധി അവസാനിക്കും. ഇതാണ് പ്രതിസന്ധി.

ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് മൂന്നാം വാരം മുതൽ അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് പൂർണമായും ഇന്ത്യ നിർത്തിവച്ചിരുന്നു. പിന്നീട് ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിൽ കുടുങ്ങിയ കുറച്ച് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ വേണ്ടി മാത്രം ചില പ്രത്യേക വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ജോർദാനിൽത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബർ. ഇതിന് ഇന്ത്യൻ എംബസിയുടെ ഇടപെടൽ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസർക്കാരിൽ സംസ്ഥാനം സമ്മർദ്ദം ചെലുത്തണമെന്നും ഫിലിം ചേംബർ ആവശ്യപ്പെടുന്നു.

ആടുജീവിതത്തിലെ താരത്തെ കൊറോണ സംശയത്തെ തുടർന്ന് ഹോം ക്വാറന്റൈൻ ചെയ്തതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ജോർദാനിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കെയായിരുന്നു ഡോ. താലിബ് അൽ ബാദുഷിയെ കൊറോണ മുൻകരുതലിന്റെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, താലിബ് അൽ ബാദുഷി നിരീക്ഷണത്തിലാണെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നാണ് പ്രിഥിരാജ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നത്. പൃഥ്വിരാജും സംഘവും സുരക്ഷിതരല്ലേയെന്ന ആശങ്ക താരത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പുകളിലെ കമ്മന്റ് ബോക്‌സിൽ ആരാധകർ പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാഹചര്യം വിശദീകരിച്ചു കൊണ്ട് പൃഥിരാജ് അന്ന് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയങ്ങളാണ് ഇതൊക്കെ. കൂട്ടായി ചിന്തിക്കുകയും ഉണർന്ന് പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം. ഒരുമിച്ച് പ്രവർത്തിക്കുക എന്നതിനർത്ഥം പരസ്പരം അകന്നു നിൽക്കുക എന്നാണ് ഈ സമയത്തെ വ്യത്യാസം. ആധുനിക കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. എന്റെയും ആടുജിവിതം അണിയറപ്രവർത്തകരുടേയും സുരക്ഷയെക്കരുതി സന്ദേശങ്ങളയച്ച് ക്ഷേമമന്വേഷിച്ച ഏവർക്കും വലിയ നന്ദി.ജോർദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോൾ. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു തന്നെയാണ് ഉചിതമായ മാർഗമെന്നും പൃഥി പറഞ്ഞിരുന്നു.

ഇപ്പോൾ ജോർദാനിലെ ആഭ്യന്തരവും അന്തർദേശീയവുമായ എല്ലാ വിമാന സർവ്വീസുകളും നിർത്തിവെച്ചിരിക്കുകയാണ്. നാമെല്ലാവരും ഇതിനകം ഇവിടെയുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഒന്നുകിൽ മരുഭൂമിയിലെ ഈ ക്യാമ്പിൽ തന്നെ തുടരാം. അല്ലെങ്കിൽ ക്യാമ്പിൽ നിന്നും അത്ര ദൂരെയല്ലാത്ത ലൊക്കേഷനിൽ പോയി ഷൂട്ട് തുടരുക. അധികാരികളെ കണ്ടു. യൂണിറ്റിലെ ഓരോ അംഗത്തിനും മെഡിക്കൽ ചെക്കപ്പ് നടത്തി. മറ്റ് പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ പ്രശ്‌നങ്ങൾ ഒന്നുമില്ല. ചിത്രീകരണം തുടരാനുള്ള അനുമതി അധികൃതരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതേസമയം തന്നെ ഞങ്ങളുടെ യൂണിറ്റിലെ രണ്ട് നടന്മാർ അമ്മൻ എന്ന സ്ഥലത്ത് നിരീക്ഷണത്തിലാണ്. ഒരേ വിമാനത്തിൽ സഞ്ചരിച്ചവർക്കൊപ്പമാണ് അവരും നിരീക്ഷണത്തിൽ കഴിയുന്നത്. രണ്ടാഴ്‌ച്ചത്തെ ക്വാറന്റൈൻ സമയം അവസാനിച്ച് അവർ യൂണിറ്റിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. തരുന്ന നിർദ്ദേശങ്ങൾക്ക് പ്രാധാന്യം കല്പിക്കുക. അവ അനുസരിക്കുക. ഭയക്കാതിരിക്കുക.- ഇങ്ങനെയായിരുന്നു പൃഥിരാജ് പഴയ കുറിപ്പ് അവസാനിപ്പിച്ചത്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. ജോർദ്ദാനും ലോക് ഡൗണിലേക്ക് പോയി. ഇതോടെ ഷൂട്ടിംഗും നിർത്തിച്ചു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടേയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ 14 ദിവസത്തേക്ക് ജോർദാനിൽ നിരീക്ഷണത്തിൽ വെക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് സിനിമയിൽ അഭിനയിക്കാൻ എത്തിയവർ നിരീക്ഷണത്തിൽ കഴിഞ്ഞത്. ചാവ് കടലിന് സമീപത്തുള്ള ഒരു ഹോട്ടലിലാണ് നടന്മാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നത്. ഷൂട്ടിങ് അവസാനിപ്പിച്ചതോടെ സംഘം എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലായി. എഴുത്തുകാരൻ ബെന്യാമിന്റെ പ്രസിദ്ധമായ നോവലായ ആടുജീവിതത്തിന് വേണ്ടി, പ്രത്യേക തരം ആഹാരക്രമം അടക്കം സ്വീകരിച്ച് പൃഥ്വിരാജ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. തന്റെ സിനിമാ ജീവിതത്തിലെ സ്വപ്നസിനിമയാണിതെന്ന് ബ്ലസ്സിയും പറഞ്ഞിരുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP