Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ നിന്ന് ശ്യാം അവധിക്ക് വന്നത് ഒരു മാസം മുൻപ് മാത്രം; മദ്യപിച്ച് ബോധമില്ലാതെ വണ്ടിയോടിച്ച ഡ്രൈവർ ഇടിച്ചു വീഴ്‌ത്തിയിട്ടും ബസ് മുന്നോട്ട് പോയത് രണ്ട് പേരെയും വലിച്ചിഴച്ച്; റോഡിലൂടെ നടന്ന് പോയ ശ്യാമിനേയും ശിൽപ്പയേയും പുറത്തെടുത്തത് ബസ് കയർ ഉപയോഗിച്ച് മറിച്ചിട്ടും; അടൂരിലെ മത്സരയോട്ടം അവസാനിപ്പിക്കണം...നഷ്ടം ആ രണ്ട് കുട്ടികളുടെ കുടുംബത്തിന് മാത്രമല്ലേ? യുവ ദമ്പതികളുടെ അപകടമരണത്തിൽ രോഷമടങ്ങാതെ നാട്ടുകാർ

സൗദിയിൽ നിന്ന് ശ്യാം അവധിക്ക് വന്നത് ഒരു മാസം മുൻപ് മാത്രം; മദ്യപിച്ച് ബോധമില്ലാതെ വണ്ടിയോടിച്ച ഡ്രൈവർ ഇടിച്ചു വീഴ്‌ത്തിയിട്ടും ബസ് മുന്നോട്ട് പോയത് രണ്ട് പേരെയും വലിച്ചിഴച്ച്; റോഡിലൂടെ നടന്ന് പോയ ശ്യാമിനേയും ശിൽപ്പയേയും പുറത്തെടുത്തത് ബസ് കയർ ഉപയോഗിച്ച് മറിച്ചിട്ടും; അടൂരിലെ മത്സരയോട്ടം അവസാനിപ്പിക്കണം...നഷ്ടം ആ രണ്ട് കുട്ടികളുടെ കുടുംബത്തിന് മാത്രമല്ലേ? യുവ ദമ്പതികളുടെ അപകടമരണത്തിൽ രോഷമടങ്ങാതെ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: കഴിഞ്ഞ ദിവസം അടൂരിൽ യുവദമ്പതികൾ അപകടത്തിൽ മരിച്ച സംഭവം ഒരു നാടിന്റെ തന്നെ വിങ്ങലായി മാറുകയാണ്. അടൂർ ടൗണിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അശ്രദ്ധമായ വാഹനമോടിക്കലും പതിവ് കാഴ്‌ച്ചകളാണ് എന്ന് നാട്ടുകാരും പറയുന്നു.കാൽനടയാത്രക്കാരാണ് കൊല്ലപ്പെട്ടത്. മോർണിങ് സ്റ്റാർ എന്ന സ്വകാര്യ ബസ് ആണ് ശ്യാമിനേയും ശിൽപ്പയേയും ഇടിച്ച് തെറിപ്പിച്ചത്. മദ്യലഹരിയിലായിരുന്നു വാഹനമോടിച്ച ഉല്ലാസ് എന്നയാൾ. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ ബസിലെ ക്ലീനറും കണ്ടക്ടറും ഇറങ്ങി ഓടുകയായിരുന്നു. ഇത്തരത്തിൽ സാധാരണക്കാരന്റെ നെഞ്ചത്തേക്ക് വണ്ടിയോടിച്ച് കയറ്റി രസിക്കുന്ന ഡ്രൈവർമാരുടെ എണ്ണം വലിയ രീതിയിൽ കൂടുന്നുണ്ട്. ഇതിനെതിരെ ശക്തമായനിയമം വേണം എന്നാണ് ഉയരുന്ന അഭിപ്രായം.

ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെയാണ് അപകടം നടന്നത്. ഡോക്ടറെ കണ്ട് മടങ്ങിയ ദമ്പതികൾ ആശ്വാസ് മെഡിക്കൽസിൽ നിന്ന് മരുന്നു വാങ്ങിയതിനു ശേഷം പാതയിലേക്കിറങ്ങുമ്പോഴാണ് അടൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ മോർണിങ് സ്റ്റാർ ബസ് ഇവരെ ഇടിച്ചത്. തുടർന്ന് സമീപത്തെ മാടക്കടയിലേക്ക് ഇടിച്ചു കയറിയാണ് ബസ് നിന്നത്. കടയ്ക്കു മുന്നിലെ മരവും ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞു വീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും തകർന്നു.ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ആർഡി ഓഫിസിന്റെ ഭാഗത്തെ വൺവേയിലൂടെ വരികയായിരുന്ന ബസ് റോഡിന്റെ വലതു ഭാഗത്തു കൂടി പോവുകയായിരുന്ന ദമ്പതികളെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അടൂർ ശ്രീമൂലം ചന്തയ്ക്കു സമീപം വൺവേ റോഡിലാണ് സംഭവം.

ടയറിന് അടിയിൽ കുടുങ്ങിയ ദമ്പതികളെ ഓടിക്കൂടിയ നാട്ടുകാരും അഗ്‌നിശമനരക്ഷാസേനയും പൊലീസും ചേർന്ന് ബസ് കയർ ഉപയോഗിച്ച് മറിച്ചിട്ട ശേഷമാണ് പുറത്തെടുത്തത്. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൗദിയിൽ ആയിരുന്ന ശ്യാം ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിൽ എത്തിയത്.നൂറനാട് മുതുകാട്ടുകര ശ്യാംഭവനിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്യാംകുമാർ (28), ഭാര്യ അടൂർ നെടുമൺ പുത്തൻപീടികയിൽ സത്യന്റെ മകൾ ശിൽപ (26) എന്നിവരാണ് മരിച്ചത്. ബസിൽ യാത്ര ചെയ്തിരുന്ന ആർക്കും തന്നെ പരിക്കില്ല.

ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസുകൾ പലതും മരണപ്പാച്ചിൽ ആണ് നടത്തുന്നത് എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഈ നിരത്തിൽ പതിവാണ്. ഇത് തടയാൻ അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല എന്നും നാട്ടുകാർക്ക് പരാതിയുണ്ട്. ദിവസേന ഒരു തവണയെങ്കിലും റോഡ് അപകടം ഇല്ലാത്ത അവസ്ഥ നിലവിലില്ല. ഇതിന് മാറ്റം വരണം. ജനങ്ങൾക്ക് സ്വൈര്യമായ നടക്കാൻ കഴിയണം. ഇപ്പോൾ അപകടമുണ്ടായപ്പോൾ ആർക്കാണ് നഷ്ടം. ആ രണ്ട് കുടുംബങ്ങൾക്ക് അല്ലേ. ഇതിന്റെ ദുഃഖം എങ്ങനെ മാറും എന്നും നാട്ടുകാർ ചോദിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP