Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹെൽമറ്റ് വച്ചാൽ മാത്രം സ്‌കൂട്ടർ സ്റ്റാർട്ടാകു; ഹെൽമറ്റ് അഴിച്ചാൽ ആ നിമിഷം ഓഫാകും; മദ്യപിച്ച് വാഹനം ഓടിച്ചാൽ ഓട്ടോമാറ്റിക്ക് ഓഫാകുനുള്ള സംവിധാനവും; താക്കോൽ ഇല്ലെങ്കിലും എസ്.എം.എസ് വഴിയോ മൊബൈൽ ആപ്പ് വഴിയോ വണ്ടി സ്റ്റാർട്ടാക്കാനും സംവിധാനം; അപകടത്തിൽ പെട്ടാൽ ഉടൻ സന്ദേശം; മോഷണം പോയാലും ഫോണിലേക്ക് സന്ദേശം എത്തും; ഫോർട്ട് കൊച്ചിക്കാരനായ ഈ പ്ലസ്ടുകാരന്റേത് അത്യപൂർവ കണ്ടുപിടുത്തം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഹെൽമെറ്റ് വച്ചാൽ മാത്രം സ്റ്റാർട്ടാകുന്ന സ്‌കൂട്ടർ. ഹെൽമെറ്റ് ഊരുന്ന പക്ഷം വണ്ടി ഓഫാകും. അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തവുമായി എത്തുകയാണ് പ്ലസ്ടു വിദ്യാർത്ഥിയായ അഡോൺ ജോയി ആൻ. ഫോർട്ട് കൊച്ചിക്കാരൻ മിടുക്കന്റെ അപൂർവ നേട്ടമാണഅ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ശാസ്ത്രമേളകളിൽ അടക്കം നിരവധി കഴിവുകൾ തെളിയിച്ച ഈ ഫോർട്ട് കൊച്ചിക്കാരൻ മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യയിലെ വാഹനനിർമ്മാതാക്കൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനം കൂടിയാണ്.

വണ്ടിക്കും ഉണ്ട് ഓട്ടേറെ പ്രത്യേകത. ഹെൽമറ്റ് വച്ചാൽ മാത്രമേ വണ്ടി സ്റ്റാർട്ടാകുകയുള്ളു, ഹെൽമെറ്റ് ഇല്ലാത്ത പക്ഷം വണ്ടി ഓഫാകുകയും ചെയ്യും. ഇവിടെയും പരീക്ഷണങ്ങൾ തീരുന്നില്ല. മദ്യപിച്ച് വാഹനം ഓടിക്കുകയാണെങ്കിൽ തിരിച്ചറിയാൻ ആൽക്കഹോൾ സെൻസറും വണ്ടിയിൽ സെറ്റ് ചെയിതിരിക്കുന്നു. വീട്ടിലെ ടി.വി.എ്‌സ് സ്‌കൂട്ടി പെപ്പിലാണ് അഡോൺ ജോയി പരീക്ഷണം നടത്തിയത്. ഹെൽമെറ്റിൽ ബ്രീത്ത് തിരിച്ചറിയാനുള്ള ആൽക്കഹോൾ സെൻസറും അടങ്ങിയിട്ടുണ്ട്.

ഹെൽമെറ്റിൽ ഒരു സൈറൻ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ മൈ സ്‌കൂട്ടി എന്ന പേരിൽ സ്വന്തമായി ഡി.സൈൻ ചെയ്ത ആപ്പും വികസിപ്പിച്ചിട്ടുണ്ട്. എഞ്ചിൻ ഓണാക്കാനുള്ള സ്വിച്ച് ആപ്പിൽ നൽകിയിരിക്കുന്നു. ഓഫാക്കാനും ആപ്പ് വഴി അനായാസേന സാധിക്കും. ഹെൽമെറ്റും മൊബൈൽ ആപ്പും ഉണ്ടെങ്കിൽ താക്കോലിന്റെ ആവശ്യമില്ലാതെ വണ്ടി സ്റ്റാർട്ടാക്കാൻ സാധിക്കും. ബുള്ളറ്റ് അഠക്കം എ്ല്ലാ വണ്ടികളിലും ഈ ആപ്പ് വഴി അനായാസേന ഈ സാങ്കേതിക വിദ്യ പരീക്ഷിക്കാൻ കഴിയുമെന്നാണ് എഡോൺ ജോയി പറയുന്നത്.

ആയിരം രൂപ ചെലവ് മാത്രമാണ് ഇൗ നിർമ്മാണത്തിനായി ചെലവായത്. എസ്.എം.എസ് സംവിധാനത്തിലൂടെ വണ്ടി എവിടെയാണ് എന്ന് തിരിച്ചറിയാനുള്ള ലൊക്കേഷൻ മാപ്പിങ് സംവിധാനവും ഒരുക്കുന്നു. ഇത് വഴി വണ്ടി കളവ് പോയാലും നഷ്ടപ്പെട്ടാലും ലൊക്കേഷൻ അനായാസേന കാണ്ടെത്താൻ കഴിയും. സ്റ്റാർട്ടാക്കാനും എസ്.എം.എസ് വഴി കഴിയുന്ന സംവിധാനം ഒരുക്കുന്നു. വണ്ടി സ്റ്റാർട്ടായാൽ ഉടൻ സന്ദേശം ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. മറ്റ് ആരെങ്കിലും വാഹനം മോഷ്ടിച്ച് കൊണ്ടുപോയാൽ എസ്.എം.എസ് വഴി വണ്ടിയുടെ ഓട്ടം നിർത്താനും കഴിയും.

വണ്ടി അപകടത്തിൽപെട്ടാലും അത് അറിയിക്കാനുള്ള സംവിധാനവും വാഹനത്തിൽ ഈ പ്ലസ്ടുക്കാരൻ ഒരുക്കിയിട്ടുണ്ട്. വാഹനം അപകടത്തിൽപ്പെട്ട വിവരം അറിയിക്കുന്നത് എസ്.എം.എസ് വഴിയായിരിക്കും. രണ്ട് മൂന്ന് ഫോണിലേക്കായി സന്ദേശം വരുന്ന സംവിധാനം കോൺഫിഗർ ചെയ്യാൻ കിയുമെന്നും എഡോൺ പറയുന്നു. വാഹനം അപകടത്തിൽപെട്ടാൽ ഞാൻ ഒരു അപകടത്തിൽപെട്ടിരിക്കുകയാണെന്ന് സന്ദേശവും എത്തും. എല്ലാ സംവിധാനം കൂടി വണ്ടിയിൽ ഒരുക്കാൻ 5,000 രൂപ മാത്രം ചെലവ് വരുമെന്നും എഡോണ് പറയുന്നു. യൂട്യൂബറായ ഇബാദ് റഹ്മാനാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP