Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം മെമ്പർ സെക്രട്ടറി പദവിയിൽ എത്തിയ ഷീലാ തോമസ് രണ്ടരകൊല്ലം കൊണ്ട് 38.37 ലക്ഷം ശമ്പളം വാങ്ങി; റിട്ടയർ ചെയ്തു വർഷങ്ങൾക്ക് ശേഷം പെൻഷനു പുറമേ 25.56 ലക്ഷം ശമ്പളം വാങ്ങാൻ ഭാഗ്യം ചെയ്തു സിപി നായർ; വിഎസിനും കിട്ടി 94ാം വയസിൽ 23.43 ലക്ഷം ശമ്പളം: ആരും ഗൗനിക്കാത്ത മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ച ഭരണപരിഷ്‌ക്കരണ കമ്മീഷനു വേണ്ടി മുടക്കിയത് 5.9 കോടി; ധൂർത്തിനോട് യുദ്ധംചെയ്യുന്ന പിണറായി സർക്കാറിന്റെ ലേറ്റസ്റ്റ് വീരകഥ ഇങ്ങനെ

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം മെമ്പർ സെക്രട്ടറി പദവിയിൽ എത്തിയ ഷീലാ തോമസ് രണ്ടരകൊല്ലം കൊണ്ട് 38.37 ലക്ഷം ശമ്പളം വാങ്ങി; റിട്ടയർ ചെയ്തു വർഷങ്ങൾക്ക് ശേഷം പെൻഷനു പുറമേ 25.56 ലക്ഷം ശമ്പളം വാങ്ങാൻ ഭാഗ്യം ചെയ്തു സിപി നായർ; വിഎസിനും കിട്ടി 94ാം വയസിൽ 23.43 ലക്ഷം ശമ്പളം: ആരും ഗൗനിക്കാത്ത മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ച ഭരണപരിഷ്‌ക്കരണ കമ്മീഷനു വേണ്ടി മുടക്കിയത് 5.9 കോടി; ധൂർത്തിനോട് യുദ്ധംചെയ്യുന്ന പിണറായി സർക്കാറിന്റെ ലേറ്റസ്റ്റ് വീരകഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടതു മുന്നണി വിഎസിന് ആശ്വാസമായി കൊടുത്ത പദവിയാണ് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ സ്ഥാനം. ചെലവു ചുരുക്കുമെന്ന് പ്രഖ്യാപനം നടത്തി ഭരണ തുടങ്ങിയ പിണറായി വിജയന്റെ നേതൃത്വത്തിൽ തുടങ്ങിയ ആദ്യ ധൂർത്തുകളിൽ ഒന്നായിരുന്നു ഈ സ്ഥാനം. ആർക്കും ഒരു ഉപകാരവും ഇല്ലാത്ത ഭരണപരിഷ്‌ക്കര കമ്മീഷൻ കൊണ്ട് നേട്ടമുണ്ടാക്കാന്നത് വിരമിച്ച കുറച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് മാത്രം.

ഭരണപക്ഷിക്കരണ കമ്മീഷന്റെ ചെലവുകൾ പരിശോധിക്കുമ്പോൾ ആർക്കു വേണ്ടിയാണ് ഇങ്ങനെ ഒരു കമ്മീഷൻ പ്രവർത്തിക്കുന്നത് എന്നു തോന്നിപ്പോക്കും. കമ്മീഷൻ സമർപ്പിച്ച യാതൊരു നിർദ്ദേശവും നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. മാത്രല്ല കമ്മീഷന് വേണ്ടി ഖജനാവിൽ നിന്നും ചോരുന്നത് കോടികളാണ് താനും. വി എസ്. അച്യുതാനന്ദൻ ചെയർമാൻ ആയ ഭരണപരിഷ്‌കാര കമ്മിഷനു വേണ്ടി സർക്കാർ ഇതുവരെ 5.9 കോടി രൂപ ചെലവിട്ടെന്നാണ് പുറത്തുവരുന്ന വിവരാവകാശരേഖയിൽ നിന്നും വ്യക്തമാകുന്നത്. 2016 ഓഗസ്റ്റിലാണ് കമ്മിഷനു രൂപം നൽകിയത്. പ്രതിവർഷം ശരാശരി 2 കോടി രൂപയാണ് കമ്മിഷനു ചെലവ്.

ഇതുവരെ 3 റിപ്പോർട്ടുകളാണ് കമ്മിഷൻ സർക്കാരിനു സമർപ്പിച്ചത്. ചെലവിൽ ഭൂരിഭാഗവും ശമ്പള ഇനത്തിലാണ്. വി എസ്. അച്യുതാനന്ദൻ 23.43 ലക്ഷം രൂപ ശമ്പളമായി കൈപ്പറ്റി. കമ്മിഷൻ അംഗങ്ങളായ സി.പി. നായർ 25.56 ലക്ഷം രൂപയും നീല ഗംഗാധരൻ 7.55 ലക്ഷം, മെംബർ സെക്രട്ടറി ഷീല തോമസ് 38.37 ലക്ഷം രൂപയും ശമ്പളം വാങ്ങി. കമ്മിഷനിലെ ജീവനക്കാർക്ക് പ്രതിമാസം 8.4 ലക്ഷം രൂപയാണ് ശമ്പളച്ചെലവ്. മുഖ്യമന്ത്രി പിണറായി വിജയനും വിഎസും തമ്മിലുള്ള ശീതയുദ്ധം തന്നെയാണ് പലപ്പോഴും ഒരു റിപ്പോർട്ടും നടപ്പിലാക്കാതെ പോകാൻ കാരണവും.

വി എസ് അധ്യക്ഷനായ ഭരണ പരിഷ്‌ക്കരണ കമ്മീഷൻ പൂർണ പരാജയമാണെന്ന് അടുത്തിടെ സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരന്റെ പ്രസ്താവന നടത്തിയിരുന്നു. ഇത് ന്യാന്യായീകരിക്കുന്നതാണ് കമ്മീഷന്റെ കഴിഞ്ഞ രണ്ടര വർഷത്തെ പ്രവർത്തനവും. സർക്കാരിനോ പൊതുജനങ്ങൾക്കോ ഒരു പ്രയോജനവുമില്ലാത്ത കമ്മീഷന് വേണ്ടി കോടികളാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്. കമ്മീഷൻ ചെയർമാനായ വി എസ് അച്യുതാനന്ദൻ മാത്രം ശമ്പളത്തിന്റെയും ആനുകൂല്യത്തിന്റെയും പേരിൽ ലക്ഷങ്ങൾ സർക്കാരിൽ നിന്ന് കൈപറ്റിയിട്ടുണ്ട്. ആയിരം രൂപയാണ് വി.എസിന്റെ ആകെ പ്രതിമാസം ശമ്പളമെങ്കിലും ഡി.എ-1000, നിയോജക മണ്ഡലം ബത്ത-12,000, ഇന്ധനചെലവിനായി 10,500 എന്നിവയും യാത്രാബത്തയും വേറെ ലഭിക്കും. ഇതിനെല്ലാം പുറമേ കാബിനറ്റ് പദവിയുള്ളതിനാൽ മന്ത്രിമാർക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങളുമുണ്ട്.

ഏറെ വിവാദങ്ങൾ ശേഷം 2016 ഓഗസ്റ്റ് 18നാണ് കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌ക്കരണ കമ്മീഷൻ അധ്യക്ഷനായി വി എസ് ചുമതലയേറ്റത്. എംഎ‍ൽഎയായ വി.എസിന് കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌ക്കരണ കമ്മീഷൻ അധ്യക്ഷ പദവി നൽകുന്നതിലെ നിയമക്കുരുക്ക് ഒഴിവാക്കുന്നതിന് 1951ലെ ഇരട്ടപദവി ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ സർക്കാർ നിയമസഭയിൽ പാസാക്കുകയായിരുന്നു. തുടർന്നായിരുന്നു നിയമനം. റിട്ട. ചീഫ് സെക്രട്ടറിമാരായ സി.പി നായർ, നീലാ ഗംഗാധരൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.

കമ്മീഷന് സ്വന്തമായി വാഹനങ്ങൾ ഇല്ലെങ്കിലും കമ്മീഷൻ ചെയർമാന്റെയും മെമ്പർ സെക്രട്ടറിയുടെയും ഉപയോഗത്തിനായി വിനോദ സഞ്ചാര വകുപ്പിൽ നിന്നും ഓരോ വാഹനങ്ങൾ അനുവദിച്ചിട്ടുണ്ട്. കമ്മീഷൻ അംഗം സി.പി നായർ, പാർട്ട് ടൈം അംഗം നീലാഗംഗാധരൻ എന്നിവരുടെ ഔദ്യോഗിക യാത്രകൾക്ക് അവർ ആവശ്യപ്പെടുന്ന മുറയ്ക്ക് വിനോദ സഞ്ചാര വകുപ്പിൽ നിന്നും വാഹനങ്ങൾ അനുവദിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമെ ഓഫീസ് ആവശ്യങ്ങൾക്കായി രണ്ട് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുമുണ്ട്. വി.എസിന്റെ പേഴ്സണൽ സ്റ്റാഫിനും പ്രതിമാസം ലക്ഷങ്ങളുടെ ചെലവുണ്ട്. പത്തിലധികം പേരാണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിലവിലുള്ളത്. പേഴ്സണൽ അസിസ്റ്റന്റിന് മാത്രം പ്രതിമാസം 88,922 രൂപ ശമ്പളമുണ്ട്.

സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുകയെന്നതാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന്റെ ചുമതല. ജനസൗഹൃദ സിവിൽ സർവീസ് ലക്ഷ്യം വച്ചുള്ള ശുപാർശകളുടെ രൂപീകരണമടക്കം മുഖ്യലക്ഷ്യമാക്കി ഉൾപ്പെടുത്തിയാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷൻ രൂപീകരിച്ചത്. എന്നാൽ 2019 ജനുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം ആകെ മൂന്ന് റിപ്പോർട്ടുകൾ മാത്രമാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന് സർക്കാരിന് സമർപ്പിച്ചത്. വിജിലൻസ് സംവിധാനത്തിലെ പരിഷ്‌ക്കരണം അടക്കം ശുപാർശ ചെയ്തുള്ള റിപ്പോർട്ടുകളിലെ ഒരു നിർദ്ദേശവും സർക്കാർ ഇത് നടപ്പാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP