Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാടൻ പാട്ടുകൾ ഉറക്കെ ചൊല്ലിയും നാടൻ താളങ്ങൾ മെല്ലെ പിടിച്ചും നൃത്ത ചുവടുകൾവെച്ചും ദുരിതാശ്വാസ ക്യാമ്പിൽ ദുരിതം മറക്കാൻ പത്തനംതിട്ടക്കാർക്ക് ആവേശം പകർന്ന് താരനിര; പമ്പയുടെ ക്രൂരതയിൽ ജീവിതം ഒലിച്ച് പോയവർ പാർവ്വതിയും റീമയും രമ്യയും എത്തിയപ്പോൾ ഒരു മനസ്സോടെ താളം പിടിച്ചു; ഭൂമിയിലേക്ക് ഇറങ്ങി വന്ന താരങ്ങൾ ദുഃഖസാഗരത്തിനിടയിൽ പാൽ പുഞ്ചിരി തൂകിയത് ഇങ്ങനെ

നാടൻ പാട്ടുകൾ ഉറക്കെ ചൊല്ലിയും നാടൻ താളങ്ങൾ മെല്ലെ പിടിച്ചും നൃത്ത ചുവടുകൾവെച്ചും ദുരിതാശ്വാസ ക്യാമ്പിൽ ദുരിതം മറക്കാൻ പത്തനംതിട്ടക്കാർക്ക് ആവേശം പകർന്ന് താരനിര; പമ്പയുടെ ക്രൂരതയിൽ ജീവിതം ഒലിച്ച് പോയവർ പാർവ്വതിയും റീമയും രമ്യയും എത്തിയപ്പോൾ ഒരു മനസ്സോടെ താളം പിടിച്ചു; ഭൂമിയിലേക്ക് ഇറങ്ങി വന്ന താരങ്ങൾ ദുഃഖസാഗരത്തിനിടയിൽ പാൽ പുഞ്ചിരി തൂകിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പ്രളയം വിഴുങ്ങിയ റാന്നി പത്തനംതിട്ട പ്രദേശങ്ങളിൽ ജീവിതം സാധാരണഗതിയിലേക്ക് എത്താൻ ഇനിയും സമയമെടുക്കും. വെള്ളമിറങ്ങിയെങ്കിലും പ്രളയം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും നാട്ടുകാർ മുക്തരായിട്ടില്ല. കുട്ടികളുൾപ്പടെ ഭയത്തിലാണ് ഇപ്പോഴും.പ്രളയത്തിനു മുന്നിൽ പകച്ചുപോയ കുരുന്നുകൾക്കും കുടുംബങ്ങൾക്കും മാനസികമായി കരുത്ത് പകരാൻ മലയാളസിനിമയിലെ പ്രമുഖ നടിമാർ ദുരിതാശ്വാസ ക്യാംപുകളിൽ എത്തിയിരുന്നു. വെള്ളപ്പൊക്ക ദുരന്തത്തിന്റെ ആഘാതത്തിലുള്ള കുരുന്നുകളെ സമാശ്വസിപ്പിക്കാൻ പാർവതി, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവർ നാടൻ പാട്ടും പാവകളിയും അവതരിപ്പിച്ചപ്പോൾ വൈദ്യ സഹായവുമായാണു മഞ്ജു വാരിയർ എത്തിയത്.

ക്യാംപുകളിലെ കുട്ടികൾക്കു പറയാൻ ഒരുപാട് സങ്കടങ്ങളുണ്ടായിരുന്നു. അമ്മയുടെ കൈവിട്ടു പോയ നിമിഷം, പാഠപുസ്തകവും കളിപ്പാട്ടവും ഉടുപ്പുകളും വെള്ളം കൊണ്ടുപോയ നിമിഷം, മരണത്തെ പോലും കൺമുന്നിൽ കണ്ട നേരം. കളിചിരികൾ മറന്ന പോലെയായിരുന്നു കുട്ടികൾ. വിശപ്പ്, ദാഹം, അസ്വസ്ഥതകൾ. ഉറക്കമില്ലാതെ കരയുന്ന കുട്ടികൾ. കുട്ടികളെ ഈ മാനസിക പിരിമുറുക്കങ്ങളിൽ നിന്നു രക്ഷിക്കാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് ക്യാംപുകളിൽ സാംസ്‌കാരിക പരിപാടികൾ നടത്തിയത്.

നടിമാർക്കൊപ്പം മലബാറിലെ നാടക, നാടൻ പാട്ട് കലാകാരന്മാർ കൂടി അണിചേർന്നതോടെ കുട്ടികൾ സന്തോഷത്തോടെ കൂടെക്കൂടി. വിഷമങ്ങൾ മറന്ന് അവർ പതുക്കെ നൃത്തംവച്ചു. രമ്യ നമ്പീശൻ ഓരോ കുട്ടിയെയും കൈപിടിച്ച് എഴുന്നേൽപ്പിച്ച് ഒപ്പം നിർത്തി നൃത്തം ചെയ്യിച്ചു. മുതിർന്നവരും അണിചേർന്നതോടെ സങ്കടക്കടലിനു തെല്ലൊരു ശമനം. നാടൻ പാട്ടുകള്പാടിയും നാടൻ താളങ്ങൾ പിടിച്ചുമായിരുന്നു ആഹ്ലാദനൃത്തം.നടിമാർ എത്തിയ സന്തോഷം ക്യാമ്പിലുള്ള അന്തേവാസികളും മറച്ച് വെയ്ക്കുന്നില്ല.

മഞ്ജുവാരിയർ ചാരിറ്റബൾ ഫൗണ്ടേഷൻ, ഉപാസിനി സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചത്. നാലോടെ എത്തിയ മഞ്ജുവാര്യർ അരമണിക്കൂർ ചെലവഴിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP