Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ട്രോളിയിൽ അനക്കമില്ലാതെ കിടന്ന അവസ്ഥ മാറി; മലയാളികളുടെ പ്രാർത്ഥന ശരണ്യയ്ക്ക് ഒപ്പം; നടി ശരണ്യയുടെ ആരോഗ്യനിലയിൽ പുരോഗതി; പരസഹായമില്ലാതെ നടക്കാനും തുടങ്ങി; മിനി സ്‌ക്രീനിൽ നിറഞ്ഞു നിന്ന താരത്തിന്റെ തിരിച്ചുവരവ് കാത്ത് ടെലിവിഷൻ ലോകം; അതിജീവനത്തിന് ഇനിയും വെല്ലിവിളികൾ ഏറെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാൻസർ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ പുറത്തുവന്നു. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോൾ തനിയെ നടക്കാനും തുടങ്ങി.

ശരണ്യയ്‌ക്കൊപ്പം അമ്മ ഗീതയും ഉണ്ട്. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സഹായത്തിനും വിഡിയോയിലൂടെ ഗീത നന്ദി പറയുന്നു. 'ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.'

ആറുവർഷം മുമ്ബാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. ഏഴ് ശസ്ത്രക്രിയകൾ അടുത്തടുത്ത നടത്തിയതോടെ ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു. ചില സമയങ്ങളിൽ പാടെ അവശയാകും. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ പലപ്പോഴും നഷ്ടമാകും. ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും തളർച്ചയില്ലാത്തതെന്നും ശരണ്യയുടെ അമ്മ പറയുന്നു.

കഴിഞ്ഞ ജൂണിലാണ് താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായത്. ഇതോടെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നുമ്പറമ്പിൽ ഉൾപ്പെടെയുള്ളവർ സഹായവുമായി രംഗത്തെത്തിയിരുന്നു.
ബ്രയിൻ ട്യൂമർ ബാധിച്ച് ഗുരതാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഓപ്പറേഷനും തിരിച്ചുവരവിനും വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു ആരാധകർ. സാമ്പത്തികമായി തകർന്ന ചുറ്റുപാടിലായിരുന്നു ശരണ്യ.ഈ വിവരം നടി സീമ ജി നായരാണ് പങ്കുവച്ചത്.

ബ്രയിൻ ട്യൂമറിനോട് വർഷങ്ങളായി ശരണ്യ മല്ലിടുകയാണ്. ഓരോ വട്ടവും ഓപ്പറേഷൻ നടത്തി തിരിച്ചെത്തുകയാണ് ശരണ്യ. ഓപ്പറേഷനുകൾ തുടർക്കഥയായതോടെ സാമ്പത്തികമായി കുടുംബം തകർന്നു. ഭർത്താവോ മറ്റു ബന്ധുക്കളോ ഒപ്പമില്ല. അമ്മ മാത്രമാണ് ശരണ്യക്കൊപ്പമുള്ളത്. ആരോഗ്യവും സാമ്പത്തികും ക്ഷയിച്ച ശരണ്യയുടെ അവസ്ഥ ആരുടെയും ഉള്ളുനീറ്റുന്നതായിരുന്നു. തുടർന്നാണ് നടി സീമ ശരണ്യയ്ക്ക് വേണ്ടി സോഷ്യൽമീഡിയയിൽ സഹായം അഭ്യർത്ഥിച്ചത് രംഗത്തെത്തിയത്.

തുടർന്ന് ശ്രീചിത്രയിൽ ശരണ്യയെ ഏഴാമത്തെ ശസത്രക്രിയക്ക് നടി വിധേയയാ ശേഷം ഫിസിയോ തെറാപ്പി ചെയ്ത് വരികയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ താരം ഇപ്പോൾ ഫിസിയോതെലാപ്പിക്ക് വിധേയയാക്കുന്നുണ്ട്. അതേസമയം നടി സീമ എല്ലാവർക്കും നന്ദി അറിയിച്ച് രംഗത്തെത്തി. 50000 രൂപയെങ്കിലും സഹായമായി കിട്ടിയാൽ മതിയെന്ന് കരുതിയായിരുന്നു ആ വിഡിയോ പങ്കുവച്ചത്. എന്നാൽ ആദ്യ ദിവസം തന്നെ ചികിത്സയ്ക്കാവശ്യമായ തുക ശരണ്യയുടെ അക്കൗണ്ടിലെത്തിയെന്നും സീമ വ്യക്തമാക്കുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യയിപ്പോൾ. പൂർണമായും തളർന്നു പോയ ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി തിരിച്ചു കിട്ടിയതും പങ്കുവച്ചിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP