Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'വ്യക്തിജീവിതത്തിൽ രജനീകാന്ത് നല്ല മനുഷ്യനാണ്; സ്‌ക്രീനിൽ സൂപ്പർ സ്റ്റാറുമാണ്; എന്നാൽ യാതൊരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കും; എം.ജി.ആർ കാലത്തെ രാഷ്ട്രീയമല്ല ഇന്ന്'; രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച് നടി രഞ്ജ്‌നി

'വ്യക്തിജീവിതത്തിൽ രജനീകാന്ത് നല്ല മനുഷ്യനാണ്; സ്‌ക്രീനിൽ സൂപ്പർ സ്റ്റാറുമാണ്; എന്നാൽ യാതൊരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കും; എം.ജി.ആർ കാലത്തെ രാഷ്ട്രീയമല്ല ഇന്ന്'; രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച് നടി രഞ്ജ്‌നി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സൂപ്പർഹിറ്റായ മോഹൻലാലിന്റെ 'ചിത്രം' അടക്കം നിരവധി ചിത്രങ്ങളിൽ നായികനായ തെന്നിന്ത്യൻ നടിയാണ് രഞ്ജിനി. തന്റെ അഭിപ്രായങ്ങൾ എന്നും വെട്ടിത്തുറന്ന് പറയുന്ന നടി ഇപ്പോൾ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെയും വിമർശിക്കുകയാണ്. സ്‌റ്റൈൽ മന്നൻ രജനിയുടെ രാഷ്ട്രീയപാർട്ടി രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ച് ഒട്ടും ആശാവഹമല്ലാത്ത നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി രഞ്ജിനി.

വ്യക്തിജീവിതത്തിൽ രജനികാന്ത് നല്ല മനുഷ്യനാണ്, സ്‌ക്രീനിൽ സൂപ്പർ സ്റ്റാറുമാണ്. എന്നാൽ യാതൊരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് നടി ചോദിച്ചു. ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്?. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, വരുന്നില്ല എന്നെല്ലാം എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങൾ വെറും കോമഡിയായി . തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത ഒരാൾ രാഷ്ടീയത്തിൽ വരുന്നത് ബുദ്ധിമുട്ടാണ്.' ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞു.

'സിനിമയിൽ കാണുന്ന രാഷ്ട്രീയമല്ല യഥാർത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. വെള്ളിത്തിരക്ക് അപ്പുറം വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എം.ജി.ആർ കാലത്തെ രാഷ്ട്രീയമല്ല ഇന്ന്.' രഞ്ജിനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP