Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നീ എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്; നിനക്ക് കണ്ണില്ലേടാ....; കായും പൂയും കൂട്ടി മുത്തിക്കും മൂന്നാം മുത്തിക്കും വരെ വിളിച്ച് നടി മിത്രാ കുര്യന്റെ പ്രകടനം; കലി മൂത്ത നടിയ്‌ക്കൊപ്പം ഹോണ്ടാ സിറ്റിയിലെത്തിയ യുവാക്കൾ ബസ് ഡ്രൈവറെ പിടിച്ചിറക്കി ഇഷ്ടിക കൊണ്ടും ഇടിച്ചു; ബിഗ് സ്‌ക്രീനിലെ മര്യാദക്കാരിയും സംഘവും പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ താണ്ഡവമാടിയതിങ്ങനെ

നീ എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്; നിനക്ക് കണ്ണില്ലേടാ....; കായും പൂയും കൂട്ടി മുത്തിക്കും മൂന്നാം മുത്തിക്കും വരെ വിളിച്ച് നടി മിത്രാ കുര്യന്റെ പ്രകടനം; കലി മൂത്ത നടിയ്‌ക്കൊപ്പം ഹോണ്ടാ സിറ്റിയിലെത്തിയ യുവാക്കൾ ബസ് ഡ്രൈവറെ പിടിച്ചിറക്കി ഇഷ്ടിക കൊണ്ടും ഇടിച്ചു;  ബിഗ് സ്‌ക്രീനിലെ മര്യാദക്കാരിയും സംഘവും പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ താണ്ഡവമാടിയതിങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പച്ചത്തെറി വിളിച്ചും കെ എസ് ആർ ടി സി ജീവനക്കാരെ കയ്യേറ്റം ചെയ്തും നടി. ഒപ്പം മൂന്നു യുവാക്കളും മറ്റൊരു സ്ത്രീയും. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ. സംഭവത്തിൽ നടപടിയായിട്ടില്ലെന്ന് പൊലീസ്.

ഇന്നലെ വൈകിട്ട്് നടി മിത്രാ കൂര്യനും മൂന്നു പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ അകാരണമായി കയ്യേറ്റം ചെയ്യുകയായിരുന്നെന്നാണ് കെ എസ് ആർ ടി സി ജീവനക്കാരുടെ പരാതി. പരിക്കേറ്റ തിരുവമ്പാടി ഡിപ്പോയിലെ കണ്ടക്ടർ ഏ രാമദാസൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.

നടി തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് തള്ളിയെന്നും പുലഭ്യം പറഞ്ഞെന്നും കാണിച്ച് പെരുമ്പാവൂർ ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്‌പെക്ടർ എ വിജയൻ ഇന്നലെ തന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ സംഭവം സംബന്ധിച്ച് ഇതുവരെ കേസ്സെടുത്തിട്ടില്ലെന്നാണ് അല്പം മുമ്പ് പെരുമ്പാവൂർ പൊലീസിൽനിന്നും ലഭിച്ച വിവരം. നടിയോടും സംഘത്തോടും സ്‌റ്റേഷനിലേക്ക് വരാൻ എസ് ഐ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ഇവർ ഇത് അനുസരിക്കാൻ തയ്യാറായില്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഡ്രൈവർ രാമദാസൻ നൽകുന്ന വിവരം ഇങ്ങനെ..: വൈകിട്ട് 5.20 ആയിക്കാണും. ഞാൻ ഡീസൽ നിറയ്ക്കാൻ വണ്ടി പെരുമ്പാവൂർ സ്റ്റാന്റിലെ പമ്പിന്റെ ഭാഗത്തേക്ക് മാറ്റുകയായിരുന്നു. ഈ സമയം പിൻതുടർന്നെത്തിയ വെള്ള ഹോണ്ടാസിറ്റി വണ്ടിയുടെ മുന്നിൽ കയറ്റി നിർത്തി. കാറിൽ നിന്നിറങ്ങിയ രണ്ടുപുരുഷന്മാർ ഡോർ തുറന്ന് തെറിയഭിഷേകത്തോടെ എന്നെ സീറ്റിൽനിന്നും വലിച്ചു താഴേക്കിട്ടു. ഇഷ്ടികപോലെ തോന്നിക്കുന്ന എന്തോ സാധനം കൊണ്ട് ഇടിക്കുകയും ചെയ്തു.

നിലതെറ്റിപ്പോയ ഞാൻ സമനില വീണ്ടെടുത്തപ്പോൾ കണ്ടത് അങ്കക്കലി മൂത്തുനിൽക്കുന്ന നടിയെയായിരുന്നു .നീ എവിടെ നോക്കിയാടാ.................(തുടർന്നുള്ള വാചകം പ്രസിദ്ധീകരണയോഗ്യമല്ലാത്തിനാൽ ഒഴിവാക്കുന്നു)വണ്ടിയോടിക്കുന്നത്, നിനക്ക് കണ്ണില്ലേടാ............എന്നുവേണ്ട കായും പൂയും കൂട്ടി അവർ എന്റെ മുത്തിക്കും മൂന്നാം മുത്തിക്കും വരെ വിളിച്ചു. ഈ സമയം കാര്യമന്വേഷിച്ചെത്തിയ വിജയൻ സാറിനെ അവർ കോളറിൽക്കയറിപ്പിച്ച് ആഞ്ഞുതള്ളി. മറ്റുള്ളവർ താങ്ങിയതുകൊണ്ടുമാത്രമാണ് തറയിൽ വീണ് പരിക്കേൽക്കാതെ സാർ രക്ഷപ്പെട്ടത്.

ഇതിനിടയിൽ ബസ്സിലെ യാത്രക്കാരും കാഴ്ചക്കാരും പ്രശ്‌നത്തിലിടപെട്ടെങ്കിലും ഇവരെയും നടിയും കൂട്ടരും ശകാരംകൊണ്ടുമൂടി. ഒടുവിൽ പെരുമ്പാവൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോഴും നടിയും കൂട്ടരും ഉഗ്രൻ ഫോമിലായിരുന്നു. അവരോട് സ്‌റ്റേഷനിലേക്കെത്താൻ ആവശ്യപ്പെട്ട് പൊലീസ് തിരിച്ചുപോയി ശരീരമാസകലം വേദനയനുഭവപ്പെട്ടിരുന്നതിനാൽ ഞാൻ ആശുപത്രിയിലേക്ക് പോന്നു. പരിശോധിച്ച ഡോക്ടർ അഡ്‌മിറ്റുചെയ്യുകയും ചെയ്തു.

തന്റെ കാറിൽ ഉരസിയ കെ എസ് ആർ ടി ബസ്സ് നിർത്താതെ പോരുകയായിരുന്നെന്നാണ് നടിയുടെ വാദം. സംഭവം സംബന്ധിച്ച് പരാതി നൽകാനെത്തിയ തന്നെ കെ എസ് ആർ ടി സി ജീവനക്കാർ ആക്രമിക്കാനൊരുങ്ങിയെന്നും താൻ ഇതിനെ പ്രതിരോധിക്കുക മാത്രമേ ചെയ്തുള്ളു എന്നുമാണ് ഇവരുടെ വെളിപ്പെടുത്തൽ. കൂടെയുണ്ടായിരുന്നത് മാതാവും ബന്ധുക്കളുമാണെന്നാണ് ഇവർ പൊലീസിന് നൽകിയിട്ടുള്ള വിവരം.

ബിഗ് സ്‌ക്രീനിലെ മര്യാദക്കാരിയായ താരത്തിന്റെ അരമണിക്കൂറോളം നീണ്ടു നിന്ന ഉഗ്രതാണ്ഡവം തങ്ങളെ അമ്പരപ്പിച്ചെന്നാണ് കാണികളുടെ നേർസാക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP