Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവുമെന്ന് ഇസ്ലാം സ്വീകരിച്ച സിനിമാ നടി മിനു മുനീർ; പെൺ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛം മാത്രം; ഇസ്ലാം സ്വീകരിച്ചശേഷവും ഈ നടി 'പാൽക്കാരി' എന്ന തട്ടിക്കൂട്ട് അഡൾട്ട് മൂവിയിൽ അഭിനയിച്ചത് അതീവ ഗ്ലാമറസ് റോളിൽ; ഇത് മറച്ചുവെച്ച് 'ഡാ തടിയായെ' മിനുവിന്റെ അവസാന ചിത്രമാക്കുന്നത് എന്തിന്; മതം മാറിയ ചലച്ചിത്ര താരത്തിന്റെ അവകാശവാദത്തെചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം

പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവുമെന്ന് ഇസ്ലാം സ്വീകരിച്ച സിനിമാ നടി മിനു മുനീർ; പെൺ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛം മാത്രം; ഇസ്ലാം സ്വീകരിച്ചശേഷവും ഈ നടി 'പാൽക്കാരി' എന്ന തട്ടിക്കൂട്ട് അഡൾട്ട് മൂവിയിൽ അഭിനയിച്ചത് അതീവ ഗ്ലാമറസ് റോളിൽ; ഇത് മറച്ചുവെച്ച് 'ഡാ തടിയായെ' മിനുവിന്റെ അവസാന ചിത്രമാക്കുന്നത് എന്തിന്; മതം മാറിയ ചലച്ചിത്ര താരത്തിന്റെ അവകാശവാദത്തെചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം

കെ വി നിരഞ്ജൻ

കോഴിക്കോട്: മുസ്ലിം സ്ത്രീക്ക് പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണെന്ന് പറയുന്ന ചലച്ചിത്ര താരവും ഇസ്ലാമിക പ്രബോധകയുമായ മിനു മുനീറിനെ ആഘാഷിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഇസ്ലാമിക ഗ്രൂപ്പുകൾ. മൂന്നു വർഷം മുമ്പ് ഇസ്ലാം ആശ്ലേഷിച്ചശേഷം ഉംറ നിർവ്വഹിക്കാൻ മക്കയിലെത്തിയ മിനുവിന്റെ ഗംഭീര ഇന്റർവ്യൂകളാണ് കഴിഞ്ഞ ദിവസം പല പത്രങ്ങളും പ്രസിദ്ധീകരിച്ചത്. ക്രിസ്തുമതത്തിൽ നിന്ന് ഇസ്ലാമിലെത്തി പർദ്ദ ധരിച്ച മിനുവിനെ ആഘോഷമാക്കുകയാണ് ഇവർ. മിനു കുര്യൻ എന്ന പേര് മാറ്റി മിനു മുനീർ എന്ന പേര് സ്വീകരിച്ചു ഇവർ. പെൺശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛമാണെന്ന് മിനു ഇന്റർവ്യൂവിൽ പറയുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുമ്പോഴും അതിനു മുമ്പും തുറിച്ചു നോട്ടങ്ങളും മോശം അനുഭവങ്ങളും നിരവധി തവണ തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഇസ്ലാം ആശ്ലേഷണം പുതുജീവൻ നൽകി. പർദ്ദ ധരിക്കുന്നത് തനിക്ക് പ്രയാസമില്ല. എവിടെയും ധൈര്യത്തോടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വ ബോധവുമാണ് പർദ്ദ നൽകുന്നതെന്നും ഇവർ പറയുന്നു.

എന്നാൽ മിനു ഉയർത്തുന്നത് തീർത്തും നെഗറ്റീവായ ഒരു ചിന്തയാണെന്ന് സോഷ്യൽ മീഡിയയിൽ ലിബറൽ ആക്റ്റീവിസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാം മതം സ്വീകരിക്കാനും പർദ്ദ ധരിക്കാനും മിനുവിനും, അത് വലിയ വാർത്തയാക്കാൻ മാധ്യമങ്ങൾക്കും അവകാശമുണ്ട്. എന്നാൽ ഇന്റർവ്യൂവിൽ പല കാര്യങ്ങളും മിനു പറയാതിരുന്നു. അല്ലെങ്കിൽ പറഞ്ഞ പല കാര്യങ്ങളും ഈ മാധ്യമങ്ങൾ വാർത്തയാക്കിയില്ല. തീർത്തു തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് അത്. പർദ്ദ ധരിക്കാൻ തുടങ്ങിയ ശേഷം മിനു ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന തരത്തിൽ വാർത്ത നൽകേണ്ടത് ഈ പത്രങ്ങളുടെ ആവശ്യമാണ്. അതുകൊണ്ട് തന്നെയാണ് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ആഷിക് അബു സംവിധാനം ചെയ്ത 'ഡാ തടിയാ' എന്ന ചിത്രമാണ് മിനുവിന്റെ അവസാന സിനിമയെന്ന തരത്തിലാണ് ഈ മാധ്യമങ്ങളിൽ വാർത്തയുള്ളത്. എന്നാൽ തീർത്തും വാസ്തവ വിരുദ്ധമായ കാര്യമാണിത്.

മിനു അഭിനയിച്ച 'പുല്ലുകെട്ട് മുത്തമ്മ' എന്ന തമിഴ് ചിത്രം ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രമായിരുന്നു. ഈ ചിത്രത്തിൽ അതീവ ഗ്ലാമറസ് വേഷത്തിലാണ് മിനു രംഗത്തെത്തിയത്. മിനു ഇസ്ലാം മതത്തിലേക്ക് ചേക്കേറുകയും പർദ്ദ ധരിക്കാൻ തുടങ്ങുകയും ചെയ്ത ശേഷം കഴിഞ്ഞ വർഷമാണ് പുല്ലുകെട്ട് മുത്തമ്മയുടെ രണ്ടാം ഭാഗമായ 'പാൽക്കാരി' എന്ന ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രത്തിലും വലിയ ഗ്ലാമർ വേഷത്തിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തെക്കുറിച്ചുള്ള വാർത്ത വന്ന മാസികകളിൽ ഇത്തരം വേഷങ്ങൾ ചെയ്യുന്നതിൽ തനിക്ക് തടസ്സമൊന്നും ഇല്ലെന്നും ഇവർ വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് വർഷങ്ങൾക്ക് മുമ്പിറങ്ങിയ 'ഡാ തടിയാ' ആണ് ഇവരുടെ അവസാന സിനിമയെന്ന് പറഞ്ഞ് ഇസ്ലാം മതം സ്വീകരിച്ച ശേഷം മിനു ഗ്ലാമർ വേഷങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് മാധ്യമം ഉൾപ്പെടെയുള്ള പത്രങ്ങൾ.

സുരേഷ് ഗോപിക്കെതിരെയും പരാതി നൽകിയ വിവാദ താരം

വിവാദങ്ങളിലൂടെയാണ് നടി മിനു കുര്യൻ ശ്രദ്ധേയയായത്. നടൻ സുരേഷ് ഗോപിക്കെതിരെ ഫോണിൽ തന്നോട് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് ഇവർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. മിനു തന്റെ ഡ്രൈവർക്ക് അഞ്ചു ലക്ഷം രൂപ കടമായി കൊടുത്തിരുന്നു. ഇതിനിടെ മിനുവുമായി തെറ്റിയ ഇയാൾ സുരേഷ് ഗോപിയുടെ ഡ്രൈവറായി. പിന്നീട് ഇവർ ഡ്രൈവറെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതിനിടെ സുരേഷ് ഗോപി മിനുവിനെ വിളിച്ച് ഡ്രൈവറെ ന്യായീകരിച്ച് മിനുവിനെ ചീത്ത വിളിച്ചുവെന്നായിരുന്നു മിനുവിന്റെ പരാതി.

മലയാള സിനിമയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞും മിനു വിവാദം ഉയർത്തിയിരുന്നു. മലയാള സിനിമയിൽ നിരവധി വലിയ ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അതിനു പിന്നിൽ ചെയ്യേണ്ടിയിരുന്ന വിട്ടുവീഴ്ചകൾ തനിക്ക് അംഗീകരിക്കാനാവില്ലെന്നും അവർ ഒരിക്കൽ വെളിപ്പെടുത്തി. പല സിനിമകളിലും കുട്ടിക്കാനത്തെയും ഒറ്റപ്പാലത്തെയും ലൊക്കേഷനുകളിൽ നിന്നും രാത്രി ഒറ്റയ്ക്ക് കാർ ഓടിച്ച് തിരികെ പോരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞു. പിന്നീടാണ് ഇവർ ഇസ്ലാം മതം സ്വീകരിച്ചത്.

ഇതിനെക്കുറിച്ച് മിനു വിശദീകരിക്കുന്നത് ഇങ്ങിനെ: യേശുവിനെക്കുറിച്ചൊക്കെ ആത്മീയമായി സംസാരിക്കുകകയും ആ വീഡിയോ ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്തിരുന്ന ആളുമായിരുന്നു താൻ. ബൈബിൾ മുഴുവൻ വായിച്ചു. അതിലെ കുറേ വചനങ്ങളൊക്കെ തന്നെ ആകർഷിച്ചു. കുറേ വചനങ്ങൾ വായിച്ചപ്പോൾ ആശയക്കുഴപ്പത്തിലായുമായി. സംശയങ്ങളുണ്ടായി. തന്റെ സംശയങ്ങൾക്ക് ഉത്തരം തരാൻ വൈദികർ പോലും തയ്യാറായില്ല. ഇതിനിടെയാണ് റംസാൻ നോമ്പ് വരുന്നത്. നോമ്പെടുക്കാൻ ആഗ്രഹിച്ചു. പക്ഷെ അതിനെക്കുറിച്ച് കാര്യമായി ഒന്നം അറിയില്ല. ഇക്കാര്യം ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തു. നല്ല രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരുപാട് പുസ്തകങ്ങൾ പലരും അയച്ചു തന്നു. ഖുറാനും അയച്ചു തന്നു. അങ്ങിനെയാണ് ഖുറാൻ വായിക്കാൻ തുടങ്ങിയത്. തന്റെ ഓരോ സംശയങ്ങൾക്കുമുള്ള ഉത്തരം പരിശുദ്ധ ഖുറാനിലുണ്ടായിരുന്നു. തന്റെ ഭർത്താവ് മുസ്ലിം മത വിശ്വാസിയാണ്. ബി ബി എയ്ക്ക് പഠിക്കുന്ന മകനും ബി കോമിന് പഠിക്കുന്ന മകളും ഇസ്ലാം മത വിശ്വാസികൾ ആകണം എന്നാണ് കഅ്ബയിൽ വെച്ച് താൻ ഉള്ളുരുകി പ്രാർത്ഥിച്ചതെന്നും ഇവർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഡാ തടിയാ, കലണ്ടർ, നാടകമേ ഉലകം, വൺവേ ടിക്കറ്റ്, നല്ല പാട്ടുകാർ, ദേ ഇങ്ങോട്ട് നോക്കിയേ തുടങ്ങിയ മലയാള ചിത്രത്തിലും പുല്ലുകെട്ട് മുത്തമ്മ ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിലും ഇവർ വേഷമിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP