Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മകളുടെ വിവാഹത്തിന് സദ്യ കൊടുക്കാനെന്ന പേരിൽ പിരിവെടുത്തത് അമ്മയെ പോലെ കരുതി സ്‌നേഹിച്ച സ്ത്രീ; അറിയപ്പെടുന്ന നർത്തകി കൂടിയായ ആ സ്ത്രീ വിവാഹ മണ്ഡപത്തിൽ നിന്നു പ്രശസ്തരടക്കം പലരിൽ നിന്നും പണം പിരിച്ചു: അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇത് ആ സ്ത്രീയുടെ സ്ഥിരം കലാപരിപാടിയെന്നും: നടി മഹാലക്ഷ്മിയുടെ വിവാഹത്തിന് വീട്ടുകാർ അറിയാതെ പ്രശസ്തയായ ഒരു സ്ത്രീ പണം പിരിച്ചെന്ന വെളിപ്പെടുത്തലുമായി നടിയുടെ അച്ഛൻ: പത്മശ്രീയ്ക്ക് വരെ നോമിനേഷൻ നൽകിയ ആ സ്ത്രീ ആരെന്ന് സോഷ്യൽ മീഡിയ

മകളുടെ വിവാഹത്തിന് സദ്യ കൊടുക്കാനെന്ന പേരിൽ പിരിവെടുത്തത് അമ്മയെ പോലെ കരുതി സ്‌നേഹിച്ച സ്ത്രീ; അറിയപ്പെടുന്ന നർത്തകി കൂടിയായ ആ സ്ത്രീ വിവാഹ മണ്ഡപത്തിൽ നിന്നു പ്രശസ്തരടക്കം പലരിൽ നിന്നും പണം പിരിച്ചു: അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇത് ആ സ്ത്രീയുടെ സ്ഥിരം കലാപരിപാടിയെന്നും: നടി മഹാലക്ഷ്മിയുടെ വിവാഹത്തിന് വീട്ടുകാർ അറിയാതെ പ്രശസ്തയായ ഒരു സ്ത്രീ പണം പിരിച്ചെന്ന വെളിപ്പെടുത്തലുമായി നടിയുടെ അച്ഛൻ: പത്മശ്രീയ്ക്ക് വരെ നോമിനേഷൻ നൽകിയ ആ സ്ത്രീ ആരെന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

നടി മഹാലക്ഷ്മിയുടെ വിവാഹ വേദിയിൽ നിന്നും വീട്ടുകാർ പോലും അറിയാതെ പ്രശസ്തയായ ഒരു സ്ത്രീ പണ പിരിവ് നടത്തി എന്ന ആരോപണവുമായി നടിയുടെ അച്ഛൻ രംഗത്തെത്തി. അറിയപ്പെടുന്ന നർത്തകിയും തന്റെ കുടുംവുമായി 35 വർഷത്തെ അടുപ്പവുമുള്ള സ്ത്രീയാണ് പണപ്പിരിവ് നടത്തിയതെന്നാണ് മഹാലക്ഷ്മിയുടെ പിതാവും മൃദംഗ വിദ്വാനും സംഗീതജ്ഞനുമായ സർവ്വേശ്വരൻ പറയുന്നത്. വിവാഹത്തിനെത്തിയ പ്രശസ്തരടക്കം പലരിൽ നിന്നും ഈ സ്ത്രീയാണ് വിവാഹ സദ്യ നടത്തുന്നതെന്നും സദ്യ നടത്താനെന്ന പേരിൽ പണപ്പിരിവ് നടത്തിയതായുമാണ് നടിയുടെ അച്ഛൻ പറയുന്നത്. എന്നാൽ സ്വപ്‌നത്തിൽ പോലും ഇത്തരം ഒരു കാര്യം വിചാരിച്ചിട്ടില്ലെന്നും സദ്യയുടെ പണം മുഴുവനും താൻ വിവാഹത്തിന് മുന്നേ തന്നെ കൊടുത്തു തീർത്തിരുന്നതായും സർവേശ്വരൻ പറയുന്നു.

മകളുടെ വിവാഹത്തിന് ആരിൽ നിന്നും സംഭാവന വാങ്ങിയിരുന്നില്ല. സംഭാവന സ്വീകരിക്കില്ലെന്ന വിവരം വിവാഹ ക്ഷണക്കത്തിൽ രേഖപ്പെടുത്തിയിരുന്നതായും നടിയുടെ അച്ഛൻ ഫേസ്‌ബുക്ക് കുറിപ്പിൽ രേഖപ്പെടുത്തി. മനസ്സറിവില്ലാതെയാണ് ഇത്തരം ഒരു അപമാനം തങ്ങളുടെ കുടുംബത്തിലേക്ക് വന്നത്. ഇത് സഹിക്കാവുന്നതിനും അപ്പുറമാണെന്നും നടിയുടെ അച്ഛൻ പറഞ്ഞു. വിവാഹ ദിവസം വേദിയിൽ നിന്നാണ് ആ സ്ത്രീ പണപ്പിരിവ് നടത്തിയത്. തന്റെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന പ്രശസ്തയായ ആ സ്ത്രീ സദ്യ ചെയ്തത് താനാണെന്ന പേരിലാണ് മണ്ഡപത്തിൽ നിന്നും പണം പിരിച്ചത്. എന്നാൽ അവിടെ അങ്ങിനെ ഒരു പിരിവ് നടക്കുന്ന വിവരം ഞങ്ങൾ അറിഞ്ഞിരുന്നില്ല. കല്ല്യാണം കഴിഞ്ഞ് തങ്ങളുടെ ഡാൻസ് സ്‌കൂളിലെ രണ്ട് കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞാണ് ഈ വിവരം അറിയുന്നത്.

പണപ്പിരിവിനെ കുറിച്ച് തിരക്കിയപ്പോൾ ഈ പേരിൽ അവർ ഒരുപാട് പേരുടെ കയ്യിൽ നിന്നും പണം പിരിച്ചതായി അറിയാൻ കഴിഞ്ഞെന്നും നടിയുടെ അച്ഛൻ ആരോപിക്കുന്നു. എന്നാൽ ഇത്തരത്തിൽ എത്ര രൂപ അവർ പിരിച്ചെന്ന് അറിവില്ല. എന്നാലും ഒരു വലിയ തുക അവർ പിരിച്ചതായാണ് മനസ്സിലാക്കുന്നത്. പിരിച്ച പണം മുഴുവനും തിരികെ നൽകി ഇവർ മാപ്പു പറയണമെന്നാണ് സർവേശ്വരന്റെ ആവശ്യം. മഹാലക്ഷ്മിയുടെ കഴുത്തിൽ കിടന്ന രണ്ട് മാലയുടെ എണ്ണം കുറച്ചിരുന്നെങ്കിൽ സദ്യ നടത്താമായിരുന്നില്ലേ എന്ന് പലരും ചോദിച്ചതായും നടിയുടെ അച്ഛൻ പറയുന്നു. തങ്ങളുടെ കുടുംബത്തിന് വലിയ അപമാനമാണ് ഇവർ വരുത്തി വെച്ചതെന്നും സർവേശ്വരൻ പറഞ്ഞു.

ഇവർക്കെതിരെ ഇതുവരെ നിയമപരമായി നീങ്ങിയിട്ടില്ല. അത് അവരെ നേരിൽ കണ്ട് സംസാരിച്ചതിന് ശേഷമാകാമെന്ന് കരുതിയിട്ടണ്. എന്നാൽ അവർ ഫോൺ എടുക്കുന്നില്ല. ഇനി നിയമത്തിന്റെ വഴിയേ നീങ്ങുമെന്നും സർവേശ്വരൻ പറയുന്നു. ഇവർ നേരത്തെയും ഇത്തരത്തിൽ പിരിവുകൾ നടത്തിയിട്ടുള്ളതായാണ് താൻ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്നും സർവേശ്വരൻ പറഞ്ഞു. ഒപ്പം പ്രവർത്തിച്ച ഒരാൾ മരിച്ചപ്പോൾ അയാളുടെ വീിട്ടിൽ എത്തിയവരിൽ നിന്നും പിരിവ് നടത്തി. ഈ സ്ത്രീ ഇപ്പോൾ പത്മശ്രീയ്ക്ക് വേണ്ടി നോമിനേഷൻ നൽകിയതായും സർവേശ്വരൻ വെളിപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP