Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബാങ്കിൽ നിന്നും തട്ടിയത് 19 കോടി; വ്യാജ ഇൻഷുറൻസിൽ ചേർത്ത് പാവപ്പെട്ടവരിൽ നിന്നും കോടികൾ പോക്കറ്റിലാക്കി; ഔഡിയും ബെൻസും ഫെരാരിയുമായി ആഡംബര വാഹനങ്ങളിൽ കറക്കവും ബംഗ്ലാവുകളിൽ അന്തിയുറക്കവും; ചങ്ങനാശ്ശേരിക്കാരി നടി ലീന മരിയ പോളിന് തമിഴകത്തെ രാഷ്ട്രീയക്കളിയിൽ എന്തുകാര്യം?

ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബാങ്കിൽ നിന്നും തട്ടിയത് 19 കോടി; വ്യാജ ഇൻഷുറൻസിൽ ചേർത്ത് പാവപ്പെട്ടവരിൽ നിന്നും കോടികൾ പോക്കറ്റിലാക്കി; ഔഡിയും ബെൻസും ഫെരാരിയുമായി ആഡംബര വാഹനങ്ങളിൽ കറക്കവും ബംഗ്ലാവുകളിൽ അന്തിയുറക്കവും; ചങ്ങനാശ്ശേരിക്കാരി നടി ലീന മരിയ പോളിന് തമിഴകത്തെ രാഷ്ട്രീയക്കളിയിൽ എന്തുകാര്യം?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എഐഡിഎംകെ പാർട്ടി ശശികല പക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ മലയാളി നടി ലീന മരിയ പോളിന് പങ്കുണ്ടോയെന്ന് ഡൽഹി പൊലീസ് പരിശോധിക്കുന്നു. ടിവി ദിനകരന്റെ നിർദ്ദേശമനുസിച്ച് ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് ഡൽഹി പൊലീസ് ആരോപിക്കുന്ന സുകേഷിന്റെ ജീവിതപങ്കാളിയാണ് ലീന മരിയ പോൾ. ഇരുവരും ഇതിന് മുമ്പും നിരവധി വഞ്ചനാകേസുകളിൽ പ്രതിയാണ് ഇവർ. ഈ കേസിലെല്ലാം സുകേഷും പ്രതിയാണ്. ഈ സാഹചര്യത്തിലാണ് ഗ്ലാമർ നടിയുടെ ഇടപെടൽ പൊലീസ് സംശയിക്കുന്നത്.

2013ൽ ലീന മരിയ പോളിനൊപ്പം അറസ്റ്റിലായ അതേ ചന്ദ്രശേഖർ തന്നെയാണ് സുകേഷ് ചന്ദ്രശേഖേർ എന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിൽ 2013ൽ ലീനയെയും സുകേഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ കബളിപ്പിച്ച കേസാണിത്. ഉന്നതമായ രാഷ്ട്രീയസ്വാധീനവും സുകേഷിനുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. ഈ കേസിൽ ലീൻ മരിയ പോൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പായാൽ അവരേയും കസ്റ്റഡിയിൽ എടുക്കും.

ചെന്നൈയിലെ തന്നെ ഫ്യൂച്ചർ ടെക്‌നിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലായിരുന്നു ചെന്നൈയിലെ കാനറ ബാങ്കിന്റെ അമ്പത്തൂർ ശാഖയിൽ തട്ടിപ്പ് നടത്തിയത്. ചെന്നൈ ക്യാനറാ ബാങ്കിൽനിന്ന് പത്തൊമ്പത് കോടി രൂപ ലോണെടുത്ത് തട്ടിപ്പു നടത്തിയതായാതായിരുന്നു കേസ്. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ബാങ്കുകാരെ ലീന പറ്റിച്ചത്. പൊലീസ് പിടികൂടിയ ഇവർ പീന്നീട് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങുകയായിരുന്നു. സുഹാസ് ബംഗലൂരു സ്വദേശിയാണ്. പുറത്തിറങ്ങിയ മരിയ തന്റെ കാമുകനെതിരെ തിരിയുകയായിരുന്നു. ഒരു നടിയാകാനുള്ള മോഹത്താലാണ് സംവിധായകൻ ചമഞ്ഞെത്തിയ സുഹാസിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരുടേയും ബന്ധം വേഗത്തിൽ വളരുകയും ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. ഭാര്യ ഭർക്കാക്കന്മാരെ പോലെയാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും എന്നാൽ സുഹാൻ തന്റെ വലിയ കെണിയിലകപ്പെടുത്തുകയായിരുന്നെന്നും മരിയ പറഞ്ഞിരുന്നു. ജീവിതം നശിപ്പിച്ചതിന് കുറ്റങ്ങളെല്ലാം മരിയ സുഹാസിന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്തു.

മൂന്ന് വർഷം മുമ്പ് ഡൽഹി വസന്ത്കുഞ്ജിലെ ആംബിയൻസ് മാളിൽ വച്ചാണ് നടിയെയും തോക്കുധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. പിന്നീട് ഇവർ കഴിഞ്ഞിരുന്ന ഡൽഹിയിലെ ആഡംബര ഫാം ഹൗസിൽ നടത്തിയ തിരിച്ചിലിൽ ഒമ്പത് ആഡംബര കാറുകളും 81 വിലകൂടിയ വാച്ചുകളും പൊലീസ് കണ്ടെടുത്തത് പിടിയിലാവാതിരിക്കാനായിരുന്നു ഇവർ പ്രതിമാസം നാലു ലക്ഷം രൂപ വാടക നൽകി തെക്കൻ ഡൽഹിയിലെ ഫത്തേപ്പുർ ബേരിയിലുള്ള ഫാംഹൗസിൽ കഴിഞ്ഞിരുന്നത്. ബിഡിഎസ് ബിരുദധാരിയായ ലീന തൃശ്ശൂർ സ്വദേശിയാണ്. മതാപിതാക്കൾ ദുബായിലാണ്. പിടിയിലാകുന്നതിന് മുമ്പ് രണ്ട് വർഷത്തോഷം സിനിമ മോഡലിങ് രംഗത്തു പ്രവർത്തിച്ചു വരികയായിരുന്നു. മലയാള ചിത്രങ്ങളായ കോബ്ര, റെഡ് ചില്ലീസ്, ഹസ്ബൻഡ്‌സ് ഇൻ ഗോവ, ജോൺ എബ്രഹാം നായകനായ ഹിന്ദി ചിത്രം മദ്രാസ് കഫെ തുടങ്ങിയ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്.

2011ൽ ലീനയുടെ പരാതിയിൽ സുകേഷ് അറസ്റ്റിലായിരുന്നു. സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നായിരുന്നു ലീനയുടെ പരാതി. എന്നാൽ ക്രമേണ ഇവരും ഇയാളുടെ തട്ടിപ്പുകളിൽ പങ്കാളിയായി. ആഡംബര ജീവിതം നയിക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. വിലകൂടിയ വാച്ചുകളും ആഡംബര കാറുകളും ലീനയ്ക്ക് ഏറെ താൽപ്പര്യമുള്ളവരയാണ്. മുമ്പ് അറസ്റ്റിലാകുമ്പോൾ 1.17 കോടി വിലവരുന്ന 117 ഇംപോർട്ടഡ് വാച്ചുകൾ, ഔഡി, ബെൻസ്, ബെന്റ്ലി, മസാറിറ്റി, സഫാരി, നിസ്സാൻ എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു.

5000 മുതൽ മുപ്പത് ലക്ഷം വരെ തുക മുടക്കിയ ആയിരത്തോളം നിക്ഷേപകരെയാണ് പറ്റിച്ച കേസിലാണ് സാമ്പത്തിക കുറ്റകൃത്യവിഭാഗം (ഇക്കണോമിക് ഒഫൻസസ് വിങ്) മുംബൈയിൽ വച്ച് ഇവരെ നേരത്തെ പിടികൂടിയത്. ലീനയെ വിവാഹം കഴിച്ചിരുന്നതായി സുകേഷ് അന്ന് പൊലീസിനോട് പറഞ്ഞിരുന്നു. മുമ്പ് ഡൽഹി ഫാം ഹൗസിൽ നിന്ന് ലീനയെ അറസ്റ്റു ചെയ്തപ്പോൾ, സുകേഷ് വെട്ടിച്ചു മുങ്ങിയിരുന്നു. പിന്നീട് കൊൽക്കത്തയിൽ നിന്ന് പിടികൂടി. എന്നാൽ വീണ്ടും അയാൾ കേസിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. മുമ്പ് ലീനയെ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടുേമ്പാൾ കൈയിൽ ധരിച്ചിരുന്ന ബ്രേസ്ലെറ്റിനു മാത്രം ആറരക്കോടി വില വരുമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുറിയിൽ കണ്ടെത്തിയ പലതരം ഷൂസുകൾക്ക് വിലയിട്ടത് ഏഴു ലക്ഷം. കണ്ടെടുത്തത് 1.3 കോടി രൂപയുടെ കറൻസി നോട്ടുകൾ.

ബംഗളൂരുവിലും ചെന്നൈയിലുമായി 12 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുകേഷ്. വഞ്ചന മുതൽ വ്യാജരേഖ ചമക്കൽ വരെയാണ് കേസുകൾ. ടി.ടി.വി. ദിനകരനുമായി നാലു വർഷത്തോളമായി അടുപ്പമുണ്ട്. 12ാം തരം കഴിഞ്ഞപ്പോൾ പഠിപ്പു നിർത്തി. അതിനു ശേഷം ഇടനിലക്കാരനായി രൂപാന്തരപ്പെട്ടു. സർക്കാർ ജീവനക്കാരും കരാറുകാരുമായുള്ള ഇടപാടുകൾ ഇയാൾ മുഖേന നടന്നുവന്നു. വ്യാജ ഇൻഷുറൻസ് പോളിസികൾ വിറ്റ് 3,000 കോടി രൂപയുടെ ധനികനായി മാറിയെന്ന കഥയും സുകേഷിനെക്കുറിച്ച് പൊലീസ് പങ്കുവെക്കുന്നു.

ചങ്ങനാശ്ശേരിക്കാരിയാണ് ലീന മരിയ പോൾ. പക്ഷെ കുടുംബത്തോടൊപ്പം ദുബായിലായിരുന്നു. ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ലീന ബിഡിഎസ് പഠിക്കാനാണ് ഇന്ത്യയിൽ എത്തുന്നത്. സ്‌കൂൾ വിദ്യാഭ്യാസമൊക്കെ ദുബായിൽ തന്നെയായിരുന്നു. മിക്ക നായികമാരെയും പോലെ മോഡലിങ് തന്നെയാണ് ലീനയ്ക്കും സിനിമയിലേക്കുള്ള വഴി തുറന്നത്. സിനിമയിൽ എത്തിയ ശേഷവും മോഡലിങ് തുടർന്നുകൊണ്ടേയിരുന്നു. ചില പരസ്യ ചിത്രങ്ങളിലും ലീന അഭിനയിച്ചു. മോഹൻലാൽ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തിൽ റോയ കരീന എന്ന കഥാപാത്രത്തെയാണ് ലീന മരിയ പോൾ അവതരിപ്പിച്ചത്. ജയറാം, ഇന്ദ്രജിത്ത്, ലാൽ, ആസിഫ് അലി, റിമ കല്ലിങ്കൽ, ഭാമ, രമ്യ നമ്പീശൻ, പ്രവീണ എന്നിവർ മുഖ്യവേഷത്തിലെത്തിയ ഹസ്‌ബൻഡ്‌സ് ഇൻ ഗോവ എന്ന ചിത്രത്തിൽ ജനിഫർ എന്ന കഥാപാത്രമായി ലീന എത്തുന്നുണ്ട്.

തമിഴിൽ കാർത്തിയും ഹൻസികയും മുഖ്യവേഷത്തിലെത്തിയ ബിരിയാണി എന്ന ചിത്രത്തിൽ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും ലീന ശ്രദ്ധേയയായി. ജോൺ എബ്രഹാം നായകനായ മദ്രാസ് കഫെ എന്ന ചിത്രത്തിൽ ഒരു തമിഴ് റിബലായിട്ടാണ് ലീന മരിയ പോൾ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP