Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

നടീനടന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ലൂസ് ലൂസ് അരപ്പിരി ലൂസായി! മുക്കുവനെ സ്‌നേഹിച്ച ഭൂതവും കാവടിയാട്ടവും കാഴ്ചക്കാരെ ചരിപ്പിച്ചു; വിനയന്റെ അത്ഭുതദ്വീപിലെ രാജുഗുരുവായി തിളങ്ങിയപ്പോൾ കാത്തിരുന്നത് അപ്രഖ്യാപിത വിലക്കും; പട്ടി കടിച്ച് ആശുപത്രിയിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; 72 സിനിമകളിൽ വേഷമിട്ട വെട്ടൂർ പുരുഷൻ വിടവാങ്ങുമ്പോൾ തെളിയുന്നത് അവഗണനയുടെ ചിത്രം

നടീനടന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ലൂസ് ലൂസ് അരപ്പിരി ലൂസായി! മുക്കുവനെ സ്‌നേഹിച്ച ഭൂതവും കാവടിയാട്ടവും കാഴ്ചക്കാരെ ചരിപ്പിച്ചു; വിനയന്റെ അത്ഭുതദ്വീപിലെ രാജുഗുരുവായി തിളങ്ങിയപ്പോൾ കാത്തിരുന്നത് അപ്രഖ്യാപിത വിലക്കും; പട്ടി കടിച്ച് ആശുപത്രിയിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; 72 സിനിമകളിൽ വേഷമിട്ട വെട്ടൂർ പുരുഷൻ വിടവാങ്ങുമ്പോൾ തെളിയുന്നത് അവഗണനയുടെ ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിൽ ആർക്കെങ്കിലും വിലക്കുണ്ടോ? തിലകനെതിരെയുള്ള വിലക്ക് പൊതു സമൂഹത്തെ പോലും ഞെട്ടിച്ചു. സുകുമാരനും ജഗതി ശ്രീകുമാറനും പോലും ഇത്തരം വേദനിക്കുന്ന അവസ്ഥകളുണ്ടായി. എന്നാൽ അംഗീകരിക്കപ്പെട്ട ഈ കലാകാരന്മാരെ വിലക്കിന്റെ മറവിൽ നിർത്താൻ ആർക്കും കഴിയുമായിരുന്നില്ല. എതിർപ്പിന്റെ വേലിക്കെട്ടുകൾ തകർത്ത് അവർ മുന്നോട്ട് വന്നു. വീണ്ടും അഭിനയിച്ചു. പക്ഷേ പലരുടേയും സ്ഥിതി അങ്ങനെയായിരുന്നില്ല.

മിമിക്രിയെ ചാനൽ ചർച്ചയിൽ കളിയാക്കിയ അനൂപ് ചന്ദ്രന് പിന്നീട് സിനിമയേ കിട്ടിയില്ല. ദിലീപിന്റെ ഭീഷണിക്ക് ശേഷമായിരുന്നു അത്. അങ്ങനെ സിനിമ കൊണ്ട് ജീവിക്കാനാഗ്രഹിച്ച് ചെറി വേഷങ്ങളിൽ അഭിനയിക്കുന്ന നിരവധി പേർ വിലക്കിന്റെ ഇരകളാണ്. ഇത് തന്നെയാണ് വെട്ടൂർ പുരുഷന്റേയും അവസ്ഥ. ആരും അറിയാതെ ഈ നടൻ യാത്രയായി. പ്രശസ്ത ഹാസ്യനടനായി അറിയപ്പെട്ടിരുന്ന വെട്ടൂർ പുരുഷൻ എഴുപത്തിരണ്ടിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എല്ലാ വർഷവും ചെറുതെങ്കിലും വിരലിലെണ്ണാവുന്ന സിനിമകളിലെങ്കിലും മുഖം കാട്ടാൻ അവസരം കിട്ടുമായിരുന്നു. പക്ഷേ ഒറ്റചിത്രത്തോടെ ഗതിമാറി. അതും അഭിനയജീവിതത്തിലെ കരുത്തറ്റ കഥാപാത്രത്തെ അഭിനയിച്ചപ്പോൾ.

തിരുവനന്തപുരം വർക്കല വെട്ടൂരിൽ ജനിച്ച പുരുഷോത്തമൻ 1972ൽ ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത നടീനടന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണു വെള്ളിത്തിരയിലെത്തുന്നത്. 1988ൽ ഇറങ്ങിയ ലൂസ് ലൂസ് അരപ്പിരി ലൂസ് എന്ന ചിത്രം അദ്ദേഹത്തിനെ പ്രശസ്തനാക്കി. പിന്നീടു മലയാളത്തിലെ ഹാസ്യനടന്മാരിൽ പ്രമുഖനായി ഈ കുറിയ മനുഷ്യൻ. കാവടിയാട്ടം, ഇതാ ഇന്നു മുതൽ അങ്ങനെ നീളുന്ന സിനിമകൾ. അങ്ങനെ സിനിമയിലൂടെ ജീവിക്കുമ്പോഴാണ് കുള്ളന്മാരുടെ സിനിമയുമായി വിനയനെത്തിയത്. മലയാള സിനിമയിലെ താര സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ചിത്രമായിരുന്നു അത്ഭുത ദ്വീപ്.

പ്രഥ്വിരാജും ജഗതിയുമെല്ലാം അതിൽ പ്രധാന താരങ്ങളായി. ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. ഇവർക്കൊപ്പമാണ് അത്ഭുത ദ്വീപിലെ പ്രധാന വേഷങ്ങളിൽ ഒന്ന് വെട്ടൂർ പുരുഷൻ ചെയ്തത്. അത്ഭുത ദ്വീപിലെ രാജഗുരു കസറി കയറി. തിയേറ്ററിൽ ചിരിയും ഉയർത്തി. അതിന് അപ്പുറം സിനിമയിലെ അഭിനയത്തിന് ആയുസുണ്ടായില്ല. വിനയനുമായി സഹകരിച്ച ഈ താരത്തെ സിനിമയിലെ പ്രമുഖർ കൈവിട്ടു. പിന്നെ ആരും അഭിനയിക്കാനായി വിളിച്ചില്ല. തിരുവനന്തപുരം പാലോട്ടായിരുന്നു താമസിച്ചുവന്നിരുന്നത്. ഇതിനിടെയാണ് എഴുപതിലേക്ക് കടക്കവേ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. അവിടേയും സിനിമാക്കാരുടെ സഹായം കട്ടിയില്ല.

അങ്ങനെ ടെലിവിഷൻ പരമ്പരകളിലും ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരനായിരുന്നു വെട്ടൂർ പുരുഷൻ വിടവാങ്ങി. സിനിമയിലെ വിലക്കിന്റെ രക്തസാക്ഷിയാണ് വെട്ടൂർ പുരുഷൻ. താരരാജാക്കന്മാരെ ധിക്കരിച്ച് വിനയനെ താരമാക്കാൻ ഇറങ്ങി പുറപ്പെട്ടതിന്റെ ശിക്ഷയായിരുന്നു സിനിമയിൽ നിന്നുള്ള മാറ്റി നിർത്തൽ. ഈ ഒറ്റപ്പെടുത്താലാണ് പുരുഷനെ രോഗിയാക്കിയതും. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഉയരക്കുറവിനെ തന്റെ പ്രതിഭയിലൂടെ മറികടന്ന താരമാണ് വെട്ടൂർ.

കഴിഞ്ഞ വർഷം വളർത്തു പട്ടി കടിച്ച് വെട്ടൂർ പുരുഷന് ഗുരുതരമായി പരിക്കേറ്റിരുന്നു. പലോട്ടെ വീട്ടിൽ വച്ചായിരുന്നു പട്ടി കടിച്ചത്. ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലുമായിരുന്നു. അപ്പോഴും ആരും വെട്ടൂർ പുരുഷനെ കാണാനോ ആശ്വസിപ്പിക്കാനോ എത്തിയില്ല. ബോബനും മോളിയും പെൺപട, യുദ്ധഭൂമി, കാവിലമ്മ, മുക്കുവനെ സ്‌നേഹിച്ച ഭൂതം, വെടിക്കെട്ട്, വിധിച്ചതും കൊതിച്ചതും, ബുള്ളറ്റ്, ആശംസകളോടെ, ഒരു നാൾ ഇന്നൊരുനാൾ, നാരദൻ കേരളത്തിൽ, തീക്കാറ്റ് എന്നിവയാണ് വെട്ടൂർ പുരുഷന്റെ മറ്റ് പ്രധാന സിനിമകൾ.

ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരനായിരുന്നു വെട്ടൂർ പുരുഷനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP