Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡ്യൂപ്പില്ലാതെ തീപ്പൊള്ളലേറ്റതിന് പിന്നാലെ വീണ്ടും അപകടകരമായി ഷൂട്ടിങ് ലൊക്കേഷനിൽ ടൊവീനോ; ഇത്തവണ ഷൂട്ടിങ് അപകടകരമായ കടൽപ്പാലത്തിൽ; പാലത്തോളമുയരുന്ന തിരമാലകളും കനത്ത മഴയുമുള്ളപ്പോൾ; നായികയെ കരയ്ക്ക് കയറ്റുന്ന ദൃശ്യം ഷൂട്ട് ചെയ്തത് ലൈഫ് ജാക്കറ്റോ സുരക്ഷാ ബോട്ടോ ഇല്ലാതെ

ഡ്യൂപ്പില്ലാതെ തീപ്പൊള്ളലേറ്റതിന് പിന്നാലെ വീണ്ടും അപകടകരമായി ഷൂട്ടിങ് ലൊക്കേഷനിൽ ടൊവീനോ; ഇത്തവണ ഷൂട്ടിങ് അപകടകരമായ കടൽപ്പാലത്തിൽ; പാലത്തോളമുയരുന്ന തിരമാലകളും കനത്ത മഴയുമുള്ളപ്പോൾ; നായികയെ കരയ്ക്ക് കയറ്റുന്ന ദൃശ്യം ഷൂട്ട് ചെയ്തത് ലൈഫ് ജാക്കറ്റോ സുരക്ഷാ ബോട്ടോ ഇല്ലാതെ

കെ വി നിരഞ്ജൻ

കോഴിക്കോട്: വലിയ അപകട ഭീഷണി നിലനിൽക്കുന്ന പൊളിഞ്ഞ കടൽപ്പാലത്തിൽ സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ സിനിമാ ഷൂട്ടിങ്. കനത്ത മഴയും വൻ തിരമാലകളുമുള്ളപ്പോഴാണ് പൊളിഞ്ഞ് അപകടാവസ്ഥയിലായ പാലത്തിന് മുകളിൽ ഷൂട്ടിങ് നടന്നത്. ടൊവിനോ തോമസ് നായകനായ 'എടക്കാട് ബറ്റാലിയൻ 06' എന്ന സിനിമയുടെ ഷൂട്ടിംഗാണ് ബീച്ചിൽ നടന്നത്. പാലത്തിനൊപ്പം ഉയരത്തിലാണ് തിരമാലകൾ ഉയരുന്നത്. പാലത്തിനടുത്തേക്ക് പോലും പോവരുതെന്നാണ് അധികൃതരുടെ കർശന നിർദ്ദേശമുള്ളത്. ഇതെല്ലാം അവഗണിച്ചാണ് ചിത്രീകരണം നടത്തിയത്.

ചെറിയൊരു കോണിയിലൂടെയാണ് വെള്ളത്തിലൂടെ നായികയെ പാലത്തിന് മുകളിലേക്ക് കയറ്റിയത്. പലപ്പോഴും ഇവർ ഭയന്ന് വിറയ്ക്കുന്നതും കാണാമായിരുന്നു. അപകടം സംഭവിച്ചാൽ രക്ഷപ്പെടാനുള്ള ലൈഫ് ജാക്കറ്റോ ലൈഫ് ബോട്ടുകളോ മറ്റു സുരക്ഷാ മുൻകരുതലുകളോ ഒന്നും അവിടെ ഇല്ലായിരുന്നു. രണ്ട് ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു സംഘം. ലൈഫ് ഗാർഡുമാർ ആ ഭാഗത്തൊന്നും ഇല്ലായിരുന്നു. ഷൂട്ടിങ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനോട് ഷൂട്ടിങ് സംഘത്തോടൊപ്പമുള്ള സെക്യൂരിറ്റി ഗാർഡുകൾ കയർക്കുകയും ചെയ്തു.

ഫോട്ടോ എടുക്കരുതെന്നായിരുന്നു നിർദ്ദേശം. മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ ആരായാലും ദൃശ്യം ഷൂട്ട് ചെയ്യരുതെന്ന് അവർ ഭീഷണി മുഴക്കുകയും ചെയ്തു. പൊളിഞ്ഞ പാലത്തിന് അടുത്തേക്ക് ആളുകൾ പോവുന്നത് അധികൃതർ തടയുകയാണ് പതിവ്. പൊളിഞ്ഞുകിടക്കുന്ന പാലത്തിന് മുകളിലൂടെയാണ് തിരമാലകൾ അലയടിക്കുന്നത്. എന്നാൽ ഇതൊന്നും വകവെയ്ക്കാതെയാണ് നായികയായ പെൺകുട്ടിയെ വരെ അപകടകരമായ സാഹചര്യത്തിൽ പാലത്തിലേക്ക് കയറ്റുന്നത്.

ഇതേ സിനിമയുടെ ഷൂട്ടിംഗിനിടെ കഴിഞ്ഞ ദിവസവും അപകടം സംഭവിച്ചിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റിരുന്നു. ഉടൻ വൈദ്യ സഹായം എത്തിച്ചതിനാലാണ് അന്ന് വലിയൊരു ദുരന്തം ഒഴിവായത്. നാല് ഭാഗത്ത് നിന്നും തീ ഉപയോഗിക്കുന്ന സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ നിർദ്ദേശിച്ചെങ്കിലും വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. അപകട വാർത്ത പുറത്ത് വന്നതിന് പിന്നാലെ തനിക്ക് പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം പരിക്കുകൾ ഒന്നും തന്നെ ഇല്ല എന്ന് പറഞ്ഞ് കുറിപ്പ് ആരാധകർക്കായി പങ്കുവെച്ചത്. ഇത്തരം അപകട രംഗങ്ങൾ പോലും സിനിമയുടെ പ്രമോഷനായി ഉപയോഗപ്പെടുത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP