Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

നിർമ്മാതാക്കൾ മകനെ വിലക്കിയ വിഷയത്തിൽ താരസംഘടന ഇടപെടണം എന്ന ആവശ്യവുമായി അമ്മ കണ്ടത് ഇടവേള ബാബുവിനെ; ഷെയ്ൻ നിഗമിനെ സിനിമയിൽ നിന്നും വിലക്കാൻ ആർക്കും അധികാരമില്ലെന്ന് 'അമ്മ'; ഷെയ്‌നിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും വ്യക്തമാക്കി ഇടവേള ബാബു; സംഘടന കെവിടില്ല എന്നാണ് പ്രതീക്ഷയെന്ന് താരത്തിന്റെ അമ്മ സുനില

നിർമ്മാതാക്കൾ മകനെ വിലക്കിയ വിഷയത്തിൽ താരസംഘടന ഇടപെടണം എന്ന ആവശ്യവുമായി അമ്മ കണ്ടത് ഇടവേള ബാബുവിനെ; ഷെയ്ൻ നിഗമിനെ സിനിമയിൽ നിന്നും വിലക്കാൻ ആർക്കും അധികാരമില്ലെന്ന് 'അമ്മ'; ഷെയ്‌നിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും വ്യക്തമാക്കി ഇടവേള ബാബു; സംഘടന കെവിടില്ല എന്നാണ് പ്രതീക്ഷയെന്ന് താരത്തിന്റെ അമ്മ സുനില

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിർമ്മാതാക്കളും ഷെയ്ൻ നിഗമുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ താരസംഘടനയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഷെയ്‌നിന്റെ അമ്മ ഇടവേള ബാബുവിനെ കണ്ടു. ഷെയ്ൻ താരസംഘടനയായ 'അമ്മ'യ്ക്കു പരാതി നൽകിയതിന് പിന്നാലെയാണ് ഈ വിഷയമുന്നയിച്ച് ഷെയ്‌നിന്റെ അമ്മ സുനില സംഘടനാ നേതൃത്വത്തെ സമീപിച്ചത്. ഷെയ്ൻ നിഗത്തെ സിനിമയിൽനിന്നു വിലക്കാൻ ആർക്കും അധികാരമില്ലെന്ന് 'അമ്മ' സംഘടന പ്രതികരിച്ചു.

വിലക്കു പരിഹാരമല്ല. ഷെയ്ൻ പറയും പോലെ പീഡനമൊന്നും നടന്നിട്ടില്ല. ഇക്കാര്യത്തിൽ നടൻ മോഹൻലാലുമായി ചർച്ച നടത്തിയതായും ഇടവേള ബാബു പറഞ്ഞു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണു ശ്രമം. ഷെയ്‌നിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. സംഘടന കൈവിടില്ലെന്നാണു പ്രതീക്ഷയെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്‌നിന്റെ അമ്മ പറഞ്ഞു.

ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുമെന്ന് ഇടവേള ബാബു നേരത്തേ വ്യക്തമാക്കിയിരുന്നു. അമ്മയിലെ അംഗത്തെ സംരക്ഷിക്കുക സംഘടനയുടെ ആവശ്യമാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ തന്നെ നേരത്തെ ഒരു കരാർ ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിച്ചതും ചെയ്തുകൊടുത്തതും എന്നും അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പലർക്കും അറിയാം. എന്നാൽ ഇക്കാര്യം പുറത്ത് പറയുന്നില്ലെന്ന് മാത്രമേയുള്ളൂ. സെറ്റുകളിൽ ലഹരി ഉപയോഗം പാടില്ലെന്ന് നേരത്തെ അമ്മ യോഗത്തിൽ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ അന്ന് അത് പാസായിരുന്നില്ല. ഈ വിഷയം വീണ്ടും സംഘടനയിൽ മുന്നോട്ട് വെക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിർമ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്ന പ്രതികരണവുമായി ഫെഫ്കയും രംഗത്തെത്തിയിരുന്നു. ഷൂട്ടിങ് സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പ്രതികരിച്ചു. ഷെയ്ൻ നിഗത്തിനെ വിലക്കിയ സംഭവത്തിൽ കൂട്ടായ ചർച്ച വേണമെന്നും ഷെയ്‌നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ നിർമ്മാതാക്കൾ സിനിമ ഉപേക്ഷിക്കരുതെന്നും ബി. ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

അതേസമയം ഷെയിൻ നിഗം തലമൊട്ടയടിച്ചത് തോന്ന്യവാസമാണന്നും അമ്മ പിൻതുണക്കില്ലെന്നും വ്യക്തമാക്കി അമ്മയുടെ മറ്റൊരു ഭാരവാഹിയായ കെ.ബി ഗണേശ് കുമാർ എംഎൽഎ രംഗത്തെത്തി. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്‌ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിൻതുണക്കാനാവില്ല. സിനിമാ സെറ്റുകളിൽ ലഹരിമരുന്നിന്റെ ഉപയോഗം കൂടുതലാണന്നും പൊലീസും എക്‌സൈസും ഷാഡോ പൊലീസിന്റെ സഹായത്തോടെ പരിശോധിക്കണമെന്നും അഹങ്കരിച്ചാൽ സിനിമയിൽ പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേശ്‌കുമാർ പറഞ്ഞു.

മലയാള സിനിമാ മേഖലയിലെ വിവാദത്തിൽ സംസ്ഥാന സർക്കാരും ഇടപെടുകയാണ്. ഷെയ്‌നിനെതിരെ പരാതി ഉന്നയിച്ച നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികൾ നാളെ മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തും. ഒരാളെ ജോലിയിൽ നിന്നു വിലക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ലെന്നു മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു തീർക്കേണ്ട പ്രശ്‌നത്തെ മലയാള സിനിമാമേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേയ്ക്കു എത്തിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രശ്‌നപരിഹാരത്തിന് അഭിനേതാക്കളുടെയും നിർമ്മാതാക്കളുടെയും സംഘടനകൾ മുൻകയ്യെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന ചർച്ചകൾക്കൊടുവിലാണ് ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയത്. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാനും തീരുമാനമായി. രണ്ട് ചിത്രങ്ങൾക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ തുക ഷെയ്ൻ നൽകണമെന്നാണ് ആവശ്യം. അതല്ലെങ്കിൽ ഷെയ്‌നിനെ ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നുമാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP