Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുടി വെട്ടിയതിന്റെ പേരിൽ നിർമ്മാതാവിന്റെ വധഭീഷണിയെന്ന് ഫേസ്‌ബുക്ക് ലൈവിൽ നടൻ ഷെയ്ൻ നിഗം; തർക്കം 'വെയിൽ' സിനിമയിലെ നായകന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ട്; നടപടി ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി യുവതാരം; ഷെയ്‌നുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും സംസാരിച്ചത് മഹാസുബൈർ എന്ന നിർമ്മാതാവുമായാണെന്നും ജോബി ജോർജും; തന്റെ സിനിമയിൽ അഭിനയിക്കാതെ ഷെയിൻ പലതവണ ഡേറ്റ് മാറ്റിയെന്നും വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും 'വെയിൽ' നിർമ്മാതാവിന് പരാതി

മുടി വെട്ടിയതിന്റെ പേരിൽ നിർമ്മാതാവിന്റെ വധഭീഷണിയെന്ന് ഫേസ്‌ബുക്ക് ലൈവിൽ നടൻ ഷെയ്ൻ നിഗം; തർക്കം 'വെയിൽ' സിനിമയിലെ നായകന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ട്; നടപടി ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി യുവതാരം; ഷെയ്‌നുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും സംസാരിച്ചത് മഹാസുബൈർ എന്ന നിർമ്മാതാവുമായാണെന്നും ജോബി ജോർജും; തന്റെ സിനിമയിൽ അഭിനയിക്കാതെ ഷെയിൻ പലതവണ ഡേറ്റ് മാറ്റിയെന്നും വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും 'വെയിൽ' നിർമ്മാതാവിന് പരാതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: താൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിർമ്മാതാവിൽ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടൻ ഷെയ്ൻ നിഗം രംഗത്തെത്തി. ഗുഡ്വിൽ എന്റർടെയ്ന്മെന്റ് ബാനറിൽ നിർമ്മിക്കുന്ന വെയിൽ സിനിമയുടെ ഗെറ്റപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സോഷ്യൽ മീഡിയയിലേക്കും എത്തിയത്. ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന 'വെയിൽ' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കുന്നുവെന്നും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നുമാണ് ഷെയ്ൻ നിഗം പരാതിപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ൻ പരാതി നൽകി. മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്‌നമാണ് ഇതിലേക്കു നയിച്ചതെന്ന് ഫേസ്‌ബുക് ലൈവിലും ഷെയ്ൻ പറഞ്ഞു.

'അമ്മ'യ്ക്കു നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ: ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന രണ്ടു സിനിമകളിൽ ഒന്ന് ഗുഡ്വില്ലിന്റെ ബാനറിൽ നിർമ്മിക്കുന്ന 'വെയിലും' വർണചിത്രയുടെ ബാനറിലെ 'ഖുർബാനി'യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനിയിൽ അഭിനയിക്കുമ്പോൾ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു. അതിൽ മുടിയുടെ പുറകു വശം കുറച്ചു കൂടുതൽ വെട്ടിപ്പോയി. അതു മനഃപൂർവമല്ല, ഫുഡ് പോയിസന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ ഷൂട്ടിങ്ങും നിർത്തിവച്ചിരിക്കുകയായിരുന്നു.

മുടി വെട്ടി കാരക്ടർ ലുക്കിനു വേണ്ടി ജെൽ പുരട്ടി മേക്ക് ഓവർ ചെയ്ത ഫോട്ടോ വാട്‌സാപ്പിൽ അപ്ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോർജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയിൽ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്. പിന്നീലെ ഫേസ്‌ബുക്ക് ലൈവിലൂടെയും ഷെയ്ൻ രംഗത്തെത്തി. വെയിലിന് ഒന്നാം ഷെഡ്യൂൾ 20 ദിവസമായിട്ടാണ് നിശ്ചയിച്ചത്. എന്നാൽ 16 ദിവസത്തിനകം തന്നെ ഷൂട്ടിങ് പൂർത്തിയായി. ഇതോടെ അടുത്ത ചിത്രമായ കുർബാനിയുടെ ലൊക്കേഷനിലേക്കായി പോയി. വെയിലിൽ ഷെയ്ന്റേത് മുടി നീട്ടി വളർത്തിയ ഗെറ്റപ്പായിരുന്നു.

എന്നാൽ കുർബാനിയിലെ ഗെറ്റപ്പിനായി പിൻവശത്തു നിന്നും മുടി അൽപ്പം വെട്ടി. ഇതോടെ താൻ വെയിലിന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കുകയാണെന്ന് ഷെയ്ൻ പറയുന്നു. വെയിലിന്റെ അടുത്ത ഷെഡ്യൂൾ തുടങ്ങുമ്പോഴേക്കും മുടി പഴയത് പോലെയാകുമെന്നും അപ്പോഴേക്കും പരിഹരിക്കാനാവുന്ന പ്രശ്നമേയുള്ളൂവെന്നും ഷെയ്ൻ പറയുന്നു. എന്നാൽ തെറ്റിദ്ധരിച്ച് നിർമ്മാതാവ് ജോബി, ഞാൻ വെയിൽ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്. തന്നോടും,വെയിലിന്റെ നിർമ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയത്. വെയിൽ സംവിധായകന് പോലും തന്റെ ഗെറ്റപ്പ് ചെയ്ഞ്ചിൽ പരാതിയില്ലെന്നും നടൻ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഷെയ്ൻ നിഗത്തിന്റെ ആരോപണങ്ങൾ വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ്ജ് തള്ളിക്കളയുന്നു. ഷെയിനുമായി താൻ ഫോണിൽ സംസാരിച്ചിട്ടേയില്ലെന്നാണ് ജോബി ജോർജ്ജ് പറയുന്നത്. തന്റെ ചിത്രമായ വെയിൽ സിനിമയിൽ എത്താതെ പലതവണ ഡേറ്റ് മാറ്റി. മുടിവെട്ടിയതായി താൻ വിവരം അറിഞ്ഞു. ഇതോടെയാണ് ഫോണിൽ വിളിച്ചത്. എന്നാൽ, പലതവണ ഫോണിൽ വിളിച്ചിട്ടും ഷെയ്ൻ ഫോൺ എടുത്തു പോലുമില്ല. വിഗ് വെച്ച് അഭിനയിപ്പിക്കാൻ പോലും ആലോചിച്ചു. അപ്പോഴാണ് ഷെയിൻ രോഗമാണെന്ന് പറഞ്ഞതെന്നും ജോബി പറയുന്നു.

കുർബാനിയുടെ നിർമ്മാതാവ് മഹാ സുബൈറുമായാണ് പിന്നീട് സംസാരിച്ചത്. സുബൈറുമായി നേരത്തെ തർക്കം നിലനിൽക്കുന്നുണ്ടെന്നും ജോബി പറയുന്നു. താൻ മഹാ സുബൈറുമായി സംസാരിക്കുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയിനിന്‌റേതായി ചേർത്തു വെച്ച് പ്രചരിക്കുന്നതെന്നും ജോബി ജോർജ്ജ് പറയുന്നു. അമ്മയിൽ അംഗത്വം ഇല്ലാത്ത ഷെയിൻ നിഗമെന്നും നിർമ്മാതാവ് ചൂണ്ടിക്കാട്ടുന്നു. വിഷയം സോഷ്യൽ മീഡിയയിലേക്ക് എത്തിയതോടെ രണ്ട് പക്ഷം ചേർന്ന് ആളുകൾ രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP