Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടുംബവിളക്ക് സീരിയലിലെ ലൊക്കേഷനിൽ മൊട്ടിട്ട പ്രണയം; ക്യാമറയിൽ പതിഞ്ഞ ചിത്രത്തിനൊപ്പം പാർവതിയെ ഹൃദയത്തിലും പതിച്ചപ്പോൾ ഇത് പ്രണയസാക്ഷാത്കാരം; കുടുംബവിളക്ക് സീരിയലിലെ നായിക പാർവ്വതി വിവാഹിതയായി; വരൻ സീരിയലിന്റെ ക്യാമറാമാനായ അരുൺ; വിവാഹം നടന്നത് പാലോട് വനദുർഗ്ഗ ക്ഷേത്രത്തിൽ; താരങ്ങൾക്ക് വിവാഹമംഗാളാശംസകൾ നേർന്ന് സോഷ്യൽ മീഡിയയും

ആർ പീയൂഷ്

കൊച്ചി: ജനപ്രിയ സീരിയലായ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലെ നായിക പാർവ്വതി വിവാഹിതയായി. സീരിയലിന്റെ ക്യാമറമാൻ അരുണുമായി മൂന്ന് മാസത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വീട്ടുകാരറിയാതെ വിവാഹം കഴിക്കുകയായിരുന്നു. പാലോട് വനദുർഗ്ഗ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് വീട്ടുകാരും ബന്ധുക്കളും മറ്റും വിവരമറിഞ്ഞത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരുന്ന കുടുംബവിളക്കിലാണ് പാർവതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിത്ത് വിജയ്, മീരാ വസുദേവ് തുടങ്ങി നിരവധി പേരാണ് ഈ പരമ്പരയിൽ അണിനിരന്നിട്ടുള്ളത്. സാധാരണക്കാരിയായ വീട്ടമ്മയായി മികച്ച പ്രകടനമാണ് മീര വസുദേവ് പുറത്തെടുത്തത്. ഇവരുടെ രണ്ടാമത്തെ മകളായ ശ്വേതയായാണ് പാർവതി എത്തുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബവിളക്കിലൂടെയാണ് പാർവതി അഭിനയം തുടങ്ങിയത്. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലാണ് താരത്തിന്റെ വിവാഹം നടന്നത്. നായകന്റെ വിവാഹമാണ് സീരിയലിൽ നടന്നതെങ്കിൽ സഹോദരിയാണ് യഥാർത്ഥ ജീവിതത്തിൽ വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രം പങ്കുവെച്ച് താരം എത്തിയിരുന്നു.

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളാണ് മൃദുല വിജയും സഹോദരി പാർവതിയും. അഭിനേത്രിയും നർത്തകിയുമായ ചേച്ചിക്ക് പിന്നാലെയാണ് സഹോദരിയും കലാരംഗത്തേക്ക് എത്തിയത്. ആരാധകപിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഇരുവരും. മിമിക്രിയിലും തനിക്ക് കഴിവുണ്ടെന്ന് മൃദുല തെളിയിച്ചിരുന്നു. സ്റ്റാർ മാജിക്കിലെ സഹതാരങ്ങളെ അനുകരിച്ച് കൈയടി നേടിയിരുന്നു താരം. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിൽ സംയുക്തയെ അവതരിപ്പിച്ച് വരികയാണ് മൃദുല.

പാർവ്വതിയുടെ ആദ്യ സീരിയൽ ആണ് കുടുംബവിളക്ക്. ഇനി ആ പരമ്പരയിൽ തുടരുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അതേ പരമ്പരയിലെ ക്യാമറ മാൻ ആണ് അരുൺ. ഷൂട്ടിങ് സെറ്റിൽ വച്ചാണ് പരിചയപ്പെടുന്നതും പ്രണയത്തിൽ ആകുന്നതും. പൂക്കാലം വരവായി, ഭാര്യ തുടങ്ങിയ പരമ്പരകളിലെ താരം മൃദുലയുടെ സഹോദരിയാണ് പാർവ്വതി. ഡാൻസുകാരി കൂടിയായ പാർവ്വതി ബിബിഎ ബിരുദധാരി കൂടിയാണ്. ശീതൾ ആയി മികച്ച അഭിനയം ആണ് പാർവതി കുടുംബവിളക്കിൽ കാഴ്ച വയ്ക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP