Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലയാളത്തിന്റെ ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് വീണ്ടും; ഏഴ് വർഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുന്നത് തൃശ്ശൂരിലെ വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രത്തിലൂടെ; അടുത്ത വർഷത്തോടെ സിനിമയിലും സജീവമാകുമെന്നും റിപ്പോർട്ട്; ജഗതി ശ്രീകുമാർ എന്റർടെയ്ന്മെന്റ്‌സ് പരസ്യകമ്പനിയുടെ ഉദ്ഘാടനം 27ന് ; ഹാസ്യസമ്രാട്ടിന്റെ തിരിച്ചുവരവ് വമ്പൻ ആഘോഷമാക്കാൻ മലയാള സിനിമാ ലോകം

മലയാളത്തിന്റെ ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് വീണ്ടും; ഏഴ് വർഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുന്നത് തൃശ്ശൂരിലെ വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രത്തിലൂടെ; അടുത്ത വർഷത്തോടെ സിനിമയിലും സജീവമാകുമെന്നും റിപ്പോർട്ട്; ജഗതി ശ്രീകുമാർ എന്റർടെയ്ന്മെന്റ്‌സ് പരസ്യകമ്പനിയുടെ ഉദ്ഘാടനം 27ന് ; ഹാസ്യസമ്രാട്ടിന്റെ തിരിച്ചുവരവ് വമ്പൻ ആഘോഷമാക്കാൻ മലയാള സിനിമാ ലോകം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വെള്ളിത്തിരയിൽ വിസ്മയം തീർത്ത മലയാള സിനിമയുടെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് വീണ്ടും ചുവട് വയ്ക്കാനൊരുങ്ങുന്നു. തൃശ്ശൂരിലെ വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്. അപകടത്തെ തുടർന്ന് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്റർടെയിന്മെന്റ്സ് ആണ് പരസ്യചിത്രം നിർമ്മിക്കുന്നത്. ഈ മാസം 27നാണ് കമ്പനിയുടെ ഉദ്ഘാടനം. 2020ത്തോടെ സിനിമയിലും സജീവമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പുതിയ പ്രൊജക്ടിന്റെ സ്വിച്ച് ഓൺ കർമ്മവും ജഗതി ശ്രീകുമാർ എന്റർടെയ്ന്മെന്റ് പരസ്യ കമ്പനിയുടെ ഉൽഘാടനവും 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ നടക്കും. ജഗതിയുടെ സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും രാജ്കുമാർ അറിയിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സുഹൃത്തുക്കളായ താരങ്ങളും സിനിമയിലെ സഹപ്രവർത്തകരും നേരം കിട്ടുമ്പോഴൊക്കെ ജഗതിയെ കാണാൻ എത്തുന്നുണ്ടായിരുന്നു.

2012 മാർച്ചിൽ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിന്റെ രൂപത്തിൽ വന്ന ദുരന്തമാണ് ജഗതിയെ സിനിമയിൽ നിന്ന് അകറ്റിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയിൽ സജീവമാകാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും. മലയാളത്തിലെ ഹാസ്യ താരങ്ങളിൽ എന്നും പ്രഥമ സ്ഥാനം തന്നെയാണ് ജഗതി ശ്രീകുമാറിന്. കാലപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. പഠനകാലത്ത് തന്നെ അദ്ദേഹം നാടകവേദികളിൽ സജീവമായിരുന്നു.

ഇതാണ് പിന്നീട് സിനിമയിലേക്കെത്താൻ സഹയാകമായത്. നാടകത്തിലെ പരിചയവുമായി സിനിമയിലേക്കെത്തിയ അദ്ദേഹത്തെ വളരെ പെട്ടെന്നാണ് മലയാള സിനിമ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ആദ്യകാല ചിത്രങ്ങൾ മുതൽ അദ്ദേഹം പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയിരുന്നു. സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്. സെറ്റിൽ നിന്നും സെറ്റിലേക്കുള്ള പ്രയാണത്തിനിടയിൽ അപ്രതീക്ഷിതമായാണ് അപകടത്തിന്റെ രൂപത്തിൽ വില്ലനെത്തിയത്. 7 വർഷത്തിന് ശേഷം അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്.

ഏത് തരത്തിലുള്ള കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമാക്കുന്ന താരമാണ് ജഗതി ശ്രീകുമാർ. ഒരേ സമയം അഞ്ചും പത്തും സിനിമകളിൽ അഭിനയിച്ചിരുന്നു അദ്ദേഹമെന്ന് സംവിധായകർ തന്നെ വ്യക്തമാക്കിയിരുന്നു. മുൻനിര താരങ്ങളുടെ ഡേറ്റിനെക്കാളും വിലയായിരുന്നു അദ്ദേഹത്തിന്റെ സമയത്തിന്. സിനിമ കാണാൻ ആരംഭിച്ച കാലം മുതൽ അദ്ദേഹത്തിന്റെ മുഖം പ്രേക്ഷക മനസ്സിൽ പതിഞ്ഞതാണ്. നമ്നിറഞ്ഞവനായും ദുഷ്ട കഥാപാത്രമായും മദ്യപാനിയായുമൊക്കെ അദ്ദേഹം അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്.

ഓടി നടന്ന് അഭിനയിച്ചിരുന്ന ജഗതിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞാൽ സംവിധായകരെല്ലാം വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗം തീർത്തുകഴിഞ്ഞാണ് പലരും മറ്റ് ഭാഗങ്ങൾ സമയമെടുത്ത് ചിത്രീകരിക്കാറുള്ളത്.സെറ്റിലേക്കുള്ള യാത്രയ്ക്കിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അടുത്ത് വച്ചാണ് അദ്ദേഹം അപകടത്തിൽപ്പെട്ടത്. ചികിത്സയും പ്രാർത്ഥനയുമൊക്കെയായി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയതോടെയാണ് കുടുംബാംഗങ്ങൾക്കും ആരാധകർക്കും ആശ്വാസമായത്.

ഒട്ടേറെ സംവിധായകരാണ് അദ്ദേഹത്തിനായി കഥാപാത്രങ്ങൾ മാറ്റിവെച്ച് ഇന്നും കാത്തിരിക്കുന്നത്. പെട്ടെന്നുതന്നെ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി സിനിമയിലേക്കെത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ പിന്നീടാണ് അപകടത്തിന്റെ ആഘാതത്തെക്കുറിച്ച് മനസ്സിലായത്. ചികിത്സ തുടരുന്നതിനോടൊപ്പം സിനിമാപ്രേമികളുടെയും സഹപ്രവർത്തകരുടെയും കുടുബാംഗങ്ങളുടെയും ശക്തമായ പിന്തുണയും അദ്ദേഹത്തിനൊപ്പമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP