Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പിണറായി കേരളം കണ്ട എല്ലാം കൊണ്ടും എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രി; എന്റെ അഭിപ്രായത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല; അദ്ദേഹം നല്ലവനാണോ കെട്ടവനാണോ എന്നത് ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണ്; പിണറായി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് താൻ പറഞ്ഞെന്ന പ്രചരത്തിന് മറുപടിയുമായി നടൻ ദേവൻ

പിണറായി കേരളം കണ്ട എല്ലാം കൊണ്ടും എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രി; എന്റെ അഭിപ്രായത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല; അദ്ദേഹം നല്ലവനാണോ കെട്ടവനാണോ എന്നത് ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണ്;  പിണറായി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് താൻ പറഞ്ഞെന്ന പ്രചരത്തിന് മറുപടിയുമായി നടൻ ദേവൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയിൽ സുന്ദരനായ വില്ലനാണ് നടൻ ദേവൻ. ഒരു കാലത്ത് വിജയസിനിമകളിലെ സ്ഥിര സാന്നിധ്യം. സൗന്ദര്യം കൊണ്ട് നായകന്മാരെ പോലും കവച്ചു വെക്കുന്ന വ്യക്തിത്വതിന് ഉടമ. ഇങ്ങനെ അഭിനയ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചി നടൻ ദേവൻ രാഷ്ടീയത്തിലും രംഗത്തെത്തിയിരുന്നു. സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിയൊക്കെ ഉണ്ടാക്കി ശ്രദ്ധ നേടിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുമെന്ന പക്ഷക്കാരൻ കൂടിയാണ് അദ്ദേഹം.

ഇതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്് ദേവൻ പറഞ്ഞു എന്നുള്ള പ്രചരണവും സൈബർ ലോകത്തു നടക്കുന്നുണ്ട്. ഈ അഭിപ്രായം വ്യാപകമായി പ്രചരിക്കുന്നതിനിടെ കടുത്ത ഭാഷയിൽ മറുപടിയുമായി ദേവൻ രംഗത്തുവന്നു. തനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ലെന്നും മറിച്ച് കേരളം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായി എന്നുമാണ് ദേവൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നത്. മാധ്യമ വാർത്തകളിലൂടെയും മറ്റു അഭിപ്രായങ്ങളിലൂടെയുമാണ് തനിക്ക് ഈ ഇങ്ങനെ കാഴ്‌ച്ചപ്പാട് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തന്റെ ഫോട്ടോ വെച്ച് ' കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ... നടൻ ദേവൻ'... എന്നുള്ള പ്രചരണമാണ് നടക്കുന്നത്. ഇത് കണ്ട് പത്തുനൂറ് ഫോൺ കാൾ വന്നെന്നും ദേവൻ പറയുന്നു. പോസ്റ്റ് ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാവരും സംസാരിച്ചത്.. കാരണം അവർക്കു എന്നെ അറിയാം... അറിയാത്തതു നിങ്ങൾ കുട്ടി സഖാക്കൾക്കല്ലേയെന്നും ദേവൻ പരിഹസിക്കുന്നു.

പിണറായി വിജയൻ നല്ലവനാണോ കെട്ടവനാണോ എന്നത് ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണെന്നും ദേവൻ പറയുന്നു. താൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചിട്ടില്ലെന്നും എന്റെയും നവ കേരള പീപ്പിൾ പാർട്ടിയുടെയും ഔദ്യോഗിക പ്രചരണം ഏറ്റെടുത്തതിനു കുട്ടി സഖാക്കളോട് നന്ദി രേഖപെടുത്തുന്നവെന്നും ദേവൻ പറയുന്നു. നിങ്ങൾ ഇട്ട ഈ പോസ്റ്റ് എനിക്കും എന്റെ പ്രസ്ഥാനത്തിനും കൂടുതൽ പരസ്യം കിട്ടാൻ സഹായിക്കുന്നുണ്ട്... തുടരുക കുട്ടി സഖാകളെ.... ദേവൻ പരിഹസിച്ചു.

ദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ് ഓൺലൈൻ മാധ്യമ പിള്ളേരെ, ഞാൻ നടൻ ദേവൻ.. എനിക്ക് നടൻ എന്നതിലുപരി രാഷ്ട്രീയക്കാരൻ എന്ന ഒരു പരിവേഷം കൂടി ഉണ്ട്... സിനിമ നടനാകുന്നതിനു മുൻപേ രാഷ്ട്രീയക്കാരനായ ഒരു എളിയവനാണ് ഞാൻ.. ഒരുപക്ഷെ നിങ്ങളിൽ പലരും ജനിച്ചിട്ടുകൂടി ഉണ്ടാവില്ല അന്ന്..

എന്റെ ഒരു ഫോട്ടോ വെച്ച് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്... ' കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ... നടൻ ദേവൻ'... ഇതാണ് അദ്ഭുതകരമായ പോസ്റ്റ്.. പത്തുനൂറ് ഫോൺ കാൾ വന്നു... പോസ്റ്റ് ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാരും സംസാരിച്ചത്.. കാരണം അവർക്കു എന്നെ അറിയാം... അറിയാത്തതു നിങ്ങൾ കുട്ടി സഖാക്കൾക്കല്ലേ?...

സത്യം പറയട്ടെ... നിങ്ങളുടെ പ്രിയപ്പെട്ട സഖാവ് ശ്രീ പിണറായി വിജയൻ, കേരളം കണ്ട എല്ലാംകൊണ്ടും എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രിയാണെന്ന് 2017ഇൽ തന്നെ തെളിയിച്ച സഖാവാണെന്നു വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഈയുള്ളവൻ.. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വർത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായ എന്റെ അഭിപ്രായമാണത് . അതിൽ മാറ്റം ഉണ്ടായിട്ടില്ല ഇതുവരെ എന്ന് നിങ്ങളെ വിനയപൂർവം അറിയിക്കാനാണ് ഈ പോസ്റ്റ്...അദ്ദേഹം നല്ലവനാണോ കെട്ടവനാണോ?? ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണിത്...

എന്തായാലും എന്റെയും നവ കേരള പീപ്പിൾ പാർട്ടിയുടെയും ഔദ്യോഗിക പ്രചരണം ഏറ്റെടുത്തതിനു കുട്ടി സഖാക്കളോട് നന്ദി രേഖപെടുത്തുന്നു... നിങ്ങൾ ഇട്ട ഈ പോസ്റ്റ് എനിക്കും എന്റെ പ്രസ്ഥാനത്തിനും കൂടുതൽ പരസ്യം കിട്ടാൻ സഹായിക്കുന്നുണ്ട്... തുടരുക കുട്ടി സഖാകളെ....
വരാൻപോകുന്ന 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ ഉള്ള Nava Kerala People's Party യെ നിങ്ങൾക്കു നേരിടേണ്ടിവരും.. കുറെ ഫേക്ക് പോസ്റ്റുകൾ കരുതി വെച്ചോളൂ...
നന്ദിയോടെയും വിജയാശംസകളോടെയും
ദേവൻ ശ്രീനിവാസൻ...
Chairman
Nava Kerala People's Party...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP