Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി; വധു കോട്ടയം സ്വദേശി മറിയം തോമസ്; സൈക്കോളജിസ്റ്റായ മറിയം സുമ്പ ട്രൈനറായ വ്യക്തി; ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചതോടെ ആശംസകൾ നേർന്ന് സിനിമാപ്രവർത്തകരും താരങ്ങളും ആരാധകരുമടക്കം നിരവധി പേർ; പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടൻ രണ്ടാം ദാമ്പത്യത്തിലേക്ക് ചുവടുവെക്കുന്നതുകൊറോണ കാലത്ത്

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി; വധു കോട്ടയം സ്വദേശി മറിയം തോമസ്; സൈക്കോളജിസ്റ്റായ മറിയം സുമ്പ ട്രൈനറായ വ്യക്തി; ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചതോടെ ആശംസകൾ നേർന്ന് സിനിമാപ്രവർത്തകരും താരങ്ങളും ആരാധകരുമടക്കം നിരവധി പേർ; പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടൻ രണ്ടാം ദാമ്പത്യത്തിലേക്ക് ചുവടുവെക്കുന്നതുകൊറോണ കാലത്ത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവാഹവാർത്ത പുറത്തുവിട്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചു. വിവാഹവാർത്തയ്ക്ക് പിന്നാലെ സിനിമാപ്രവർത്തകരും താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ഇരുവർക്കും ആശംസകളറിയിച്ച് രംഗതെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് താൻ വിവാഹിതനായ വിവരം താരം പുറത്തുവിട്ടത്. സൈക്കോളജിസ്റ്റായ മറിയം സുമ്പ ട്രൈനർ കൂടിയാണ്. ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി പേർ ചെമ്പന് ആശംസകൾ നേർന്നിട്ടുണ്ട്. 2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്.

അൻവർ റഷീദ് ഒരുക്കിയ ഫഹദ് ചിത്രം ട്രാൻസ് ആണ് ചെമ്പൻ വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്പിളി എസ് രംഗൻ ഒരുക്കുന്ന ഇടി മഴ കാറ്റിൽ ആണ് ചെമ്പൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രതിനായകനായും സഹനടനായും നായകനായുമൊക്കെ തിളങ്ങി. 2018ൽ ഈമയൗ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം നേടി. ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.

ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹമാണ് ഇപ്പോഴത്തേത്. ആദ്യ ഭാര്യയും മകനും അമേരിക്കയിലാണ് ഉള്ളത്. പത്തു വയസ്സുകാരനാണ് മകൻ. ഞാൻ ഇന്ത്യയിലും മകൻ അമേരിക്കയിലും ജീവിക്കുന്നത് വിഷമമമുള്ള കാര്യം തന്നെയാണ്. അവിടുത്തെ സമ്മർ അവധിക്ക് മകനോടൊപ്പം ചിലവഴിക്കാനായി അങ്ങോട്ട് പോകാറുണ്ടെന്നും വിനോദ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അന്ന് അഭിമുഖത്തിൽ ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

'മകനെ ഇടയ്ക്ക് ഫോണിൽ വിളിക്കും. പിന്നെ എന്റെ സിനിമകളും അവൻ കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഈ തൊഴിൽ വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാൻ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകൻ ജീവിക്കുക അല്ലെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാൽ തന്നെയും അവിടെ അവന്റെ സ്പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാൻ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം.'ചെമ്പൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP