Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ബിഗ് ബിക്ക് രോഗം പകർന്നത് മകൻ അഭിഷേകിൽ നിന്നെന്ന് സൂചന; ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ അഭിഷേക് സന്ദർശിച്ച ഡബ്ലിങ് സറ്റുഡോയിയിൽ നിന്ന് രോഗം പടർന്നതായി ആരോഗ്യവിഭാഗം; അഭിഷേകിനും 73കാരനായ ബച്ചനും കോവിഡ് ഫലം പോസിറ്റീവായപ്പോൾ ലോകസുന്ദരി ഐശ്വര്യയുടെ ഫലം നെഗറ്റീവ്; അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ബോളിവുഡ് മാധ്യമങ്ങൾ; പരിചാരകരടക്കം 11 പേർ നിരീക്ഷണത്തിലേക്ക്; ബച്ചന്റെ വീട് അണുനശീകരിച്ചു; ആരോഗ്യനില തൃൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിനും

ബിഗ് ബിക്ക് രോഗം പകർന്നത് മകൻ അഭിഷേകിൽ നിന്നെന്ന്  സൂചന; ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ അഭിഷേക് സന്ദർശിച്ച ഡബ്ലിങ് സറ്റുഡോയിയിൽ നിന്ന് രോഗം പടർന്നതായി ആരോഗ്യവിഭാഗം; അഭിഷേകിനും 73കാരനായ ബച്ചനും കോവിഡ് ഫലം പോസിറ്റീവായപ്പോൾ ലോകസുന്ദരി ഐശ്വര്യയുടെ ഫലം നെഗറ്റീവ്; അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ബോളിവുഡ് മാധ്യമങ്ങൾ; പരിചാരകരടക്കം 11 പേർ നിരീക്ഷണത്തിലേക്ക്; ബച്ചന്റെ വീട് അണുനശീകരിച്ചു; ആരോഗ്യനില തൃൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിനും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അമിതാഭ് ബച്ചന്റെയും മകന്റേയും ആരോഗ്യനില സുഖം പ്രാപിക്കാനായി പ്രാർത്ഥനയോടെ ഇന്ത്യൻ സിനിമാ ലോകം. ഇന്നലെ രാത്രിയോടെയാണ് ബോളിവുഡിന്‌റെ പ്രിയപ്പെട്ട ബിഗ്‌ബിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരികരിക്കുന്നത്. താരം തന്റെ ട്വിറ്ററിലെത്തി പ്രതികരണം രേഖപ്പെടുത്തിയതോടെ കാച്ചുതീ പോലെയാണ് വാർത്ത പരന്നത്. പിന്നാലെ തനിക്കും കോവിഡ് റിസൾട്ട് പോസിറ്റവീവ് ആണെന്ന് അറിയിച്ച് മകനും നടനുമായ അഭിഷേക് ബ്ച്ചനും രംഗത്തെത്തുകയായിരുന്നു.

രോഗബാധയെത്തുടർന്ന് 77കാരനായ അമിതാഭ് ബച്ചനെയും മകനെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ രാത്രിയോടെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില സുഖപ്രദമാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടർമാര് പ്രതികരിച്ചിരുന്നത്. ബച്ചൻ കുടുംബത്തിൽ നടത്തിയ കോവിഡ്പരിശോധനയിൽ ലോക സുന്ദരി ഐശ്വര്യ റായിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. മകൾക്കും കോവിഡില്ല. ബച്ചൻ കുടുംബത്തിലെ പരിചാരകരുൾപ്പടെ പേരെ നിരീക്ഷണ്തിലേക്ക് ആരോഗ്യ വിഭാഗം മാറ്റിയിരിക്കുകയാണ്. വീട് അണുവിമുക്തമാക്കുന്ന നടപടികൾ ഇന്നലെ തന്നെ ആരോഗ്യ വിഭാഗം സ്വീകരിച്ചു.

രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററീലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചനും അഭിഷേകും തന്നെയാണ്.''എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു ... ആശുപത്രിയിലേക്ക് മാറ്റി ... ആശുപത്രി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരെ അറിയിക്കുന്നു... കുടുംബവും ജീവനക്കാരും പരിശോധനകൾക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു... കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ദയവായി സ്വയം ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു!' ബച്ചൻ ട്വിറ്റെറിൽ പറഞ്ഞു.തനിക്കും പിതാവിനും കോവിഡ് സ്ഥിരീകരിച്ചതായ് അഭിഷേകും ട്വീറ്റ് ചെയ്തു. അമിതാഭ് ബച്ചൻ രോഗ വിവരം വെളിപ്പെടുത്തിയതിന് പിറകേയായിരുന്നു ഇക്കാര്യം വ്യക്തമാക്കി അഭിഷേകും ട്വീറ്റ് ചെയ്തത്.

'ഇന്ന് എനിക്കും അച്ഛനും കോവിഡ് 19-ന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഞങ്ങൾ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധപ്പെട്ട അധികാരികളെ എല്ലാം ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തെയും സ്റ്റാഫിനെയും ടെസ്റ്റ് ചെയ്തിട്ടുണ്ട്. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി,' അഭിഷേക് ട്വിറ്റെറിൽ കുറിച്ചു.

മുംബൈയിലെ ലോക്ക്‌ഡൗൺ ഇളവുകൾ അനുവദിച്ചു തുടങ്ങിയത് മുതൽ അഭിഷേക് ബച്ചൻ ഒരു ഡബ്ബിങ് സ്റ്റുഡിയോ സന്ദർശിച്ചതായി, അവിടെ നിന്നും പകർക്കപ്പെട്ട ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കരുതപ്പെടുന്നു.

അഭിഷേക്കിന്റെ ആദ്യ വെബ് സീരീസ് 'ബ്രീത്ത്: ഇന്റു ദ ഷാഡോസ്' ജൂലൈ 10 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. പരമ്പരയിൽ അഭിഷേക് കാഴ്ച വച്ച പ്രകടനം ഏറെ പ്രശംസകൾക്ക് പാത്രമാവുന്നുണ്ട്. ആരാധകർക്കും പിന്തുണക്കാർക്കും നന്ദി അറിയിച്ചുകൊണ്ട് അഭിഷേക് സോഷ്യൽ മീഡിയയിൽ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു.ബച്ചന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നിരവധി താരങ്ങൾ ബച്ചൻ വളരെ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്വിറ്ററിലൂടെ ആശംസിച്ചു.ഷൂജിത് സിർകറിന്റെ കോമഡി ഡ്രാമ ഗുലാബോ സിതാബോയിൽ ആയുഷ്മാൻ ഖുറാനയ്ക്കൊപ്പമാണ് ഒടുവിൽ അമിതാബ് ബച്ചൻ അഭിനയിച്ചത്. കോവിഡ് കാരണം തിയേറ്റർ റിലീസ് ഉണ്ടായില്ല. ആമസോൺ പ്രൈം വീഡിയോയിൽ ആയിരുന്നു പ്രിമീയർ. കോൻ ബനേഗാ കരോർപതി യുടെ 12 ാമത് സീസൺ ഹോസ്റ്റ് ചെയ്യാൻ ഇരിക്കുകയായിരുന്നു. ഷോയുടെ ഓഡിഷനുകൾ നടന്നു വരുന്നു. റിലീസ് ആകാൻ ഇരിക്കുന്ന ചിത്രങ്ങൾ ചെഹരെ, ബ്രഹ്മാസ്ത്ര, ജുണ്ഡ് എന്നിവയാണ്.മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 2,46,600 ആയി ഉയർന്നിരിക്കുകയാണ്. ഒറ്റദിവസത്തെ ഏറ്റവും കൂടിയ കേസുകളും ഇന്നലെ രേഖപ്പെടുത്തിയത്. മരണ സംഖ്യ 223 ആണ്. ആകെ മരണസംഖ്യ 10,116 ഉം ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP