Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രമ്യ ഹരിദാസിന് തിരഞ്ഞെടുപ്പ് ഫണ്ട് നൽകാൻ തയ്യാറായി അനേകം പേർ; പ്രവാസി മലയാളികളും സർക്കാർ ഉദ്യോഗസ്ഥരും വരെ പണം കൊടുക്കാൻ തയ്യാറായി രംഗത്ത്; സമ്മർദ്ദം ശക്തമായപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുടെ പുതിയ ബാങ്ക് അക്കൗണ്ട് തുറന്നു; ആലത്തൂരിലെ വീരപുത്രിയെ സഹായിക്കാൻ ഈ അക്കൗണ്ട് മാത്രം ഉപയോഗിക്കുക

രമ്യ ഹരിദാസിന് തിരഞ്ഞെടുപ്പ് ഫണ്ട് നൽകാൻ തയ്യാറായി അനേകം പേർ; പ്രവാസി മലയാളികളും സർക്കാർ ഉദ്യോഗസ്ഥരും വരെ പണം കൊടുക്കാൻ തയ്യാറായി രംഗത്ത്; സമ്മർദ്ദം ശക്തമായപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുടെ പുതിയ ബാങ്ക് അക്കൗണ്ട് തുറന്നു; ആലത്തൂരിലെ വീരപുത്രിയെ സഹായിക്കാൻ ഈ അക്കൗണ്ട് മാത്രം ഉപയോഗിക്കുക

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: ആലത്തൂരിന്റെ പുതുവാഗ്ദാനമായി ജനങ്ങൾ നെഞ്ചേറ്റുന്ന ഒരു പാവം പെൺകുട്ടിയുണ്ടിപ്പോൾ. രമ്യ ഹരിദാസ് എന്ന യുഡിഎഫ് സ്ഥാനാർത്ഥി. കോൺഗ്രസുകാർ മാത്രമല്ല മറ്റു പാർട്ടികളിൽ വിശ്വസിക്കുന്ന നൂറുകണക്കിന് പേരും ഇപ്പോൾ ഈ പെൺകുട്ടിക്ക് പിന്തുണയും സഹായവും അറിയിച്ച് എത്തുന്നു. രമ്യയെ തോൽപ്പിക്കാൻ സിപിഎം പഠിച്ചപണി പതിനെട്ടും നോക്കുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ലെന്ന നിലയിലാണ് ആലത്തൂരിൽ കാര്യങ്ങളുടെ പോക്ക്.

ആദ്യം സിപിഎം സൈബർ അനുഭാവി ദീപ നിശാന്തും പിന്നീട് എൽഡിഎഫ് കൺവീനർ എ വിജയരാഘവനുമെല്ലാം ഈ പെൺകുട്ടിയെ അപകീർത്തിപ്പെടുത്താൻ രംഗത്തെത്തി. അവരുടെ പോസ്റ്ററുകൾക്ക് മുകളിൽ അരിവാൾ ചുറ്റിക നക്ഷത്രം പതിച്ചുവെന്ന ആക്ഷേപവും മണ്ഡലത്തിൽ പലയിടത്തും ഉയർന്നു. എന്നാൽ ജനങ്ങൾക്കൊപ്പം അവരുടെ വേദനകൾ അറിഞ്ഞ് നിൽക്കാൻ കെൽപ്പുള്ള ആ യുവതിക്കൊപ്പമാണ് ഞങ്ങളെന്ന് പ്രഖ്യാപിച്ച് ആയിരങ്ങൾ സോഷ്യൽമീഡിയയിലും മറ്റും പ്രതികരണങ്ങളുമായി എത്തിയപ്പോൾ എതിർക്കാൻപോലും ത്രാണിയില്ലാതെ ഇടതുപക്ഷം പ്രതിരോധത്തിലായി.

കോടീശ്വരന്മാരുടെ മത്സരമാണ് പാർലമെന്റിലേക്ക് നടക്കുന്നതെന്നത് എല്ലാക്കാലത്തും ചർച്ചയാണ്. വയനാട്ടിൽ വന്ന് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിമുതൽ ശശി തരൂരും അടൂർ പ്രകാശും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ നിരവധി കോടീശ്വരന്മാരുണ്ട് കോൺഗ്രസിൽ കേരളത്തിൽ തന്നെ. അതിനിടയിലാണ് ആകെ കൈവശം അരപ്പൻ സ്വർണവും വെറും 22,816 രൂപയുമായി ഒരു വീടുപോലും സ്വന്തമായില്ലാത്ത ഈ പെൺകുട്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ദരിദ്രകുടുംബാംഗമായ രമ്യയുടെ സാമ്പത്തികാവസ്ഥ തിരിച്ചറിഞ്ഞ് ആദ്യം സഹായമായെത്തിയത് മുൻ യുഎൻ ഉദ്യോഗസ്ഥനും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ജെഎസ് അടൂരാണ്.

നിമിഷ നേരംകൊണ്ട് സോഷ്യൽമീഡയയും രമ്യയുടെ ഇലക്ഷൻ ചാലഞ്ച് ഫണ്ട് ഏറ്റെടുത്തു. പ്രവാസികളുൾപ്പെടെ നൂറുകണക്കിന് പേർ രമ്യയ്ക്ക് ഫണ്ട് നൽകാൻ തയ്യാറായി രംഗത്തുവന്നു. നിരവധി സർക്കാർ ഉദ്യോഗസ്ഥരും അവരെ സഹായിക്കാൻ സന്നദ്ധരായി. ഇത്തരത്തിൽ ഫണ്ട് വരുമ്പോഴും അത് കോൺഗ്രസ് ഫണ്ടിലേക്ക് സ്വീകരിക്കാനേ തൽക്കാലം നിർവാഹം ഉണ്ടായുള്ളൂ. രമ്യയുടെ പേരിൽ തന്നെ ഫണ്ട് നൽകാൻ പലരും അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടെങ്കിലും സ്ഥാനാർത്ഥി എന്ന നിലയ്ക്ക് അതിന് കഴിയുമോ എന്ന സംശയം ശക്തമായി. ഇതിന് പരിഹാരമായിരിക്കുകയാണ് ഇപ്പോൾ.

സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള, ഒരു പണക്കാരുടെയും സഹായമില്ലാതെ തിരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസ് വിജയിക്കട്ടെ എന്ന് അനുഗ്രഹിച്ച് തന്റെവക കാൽലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിക്കൊണ്ടാണ് ജെഎസ് അടൂർ ഈ കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. രമ്യ ഹരിദാസിനെപോലെയുള്ളവർ പാർലമെന്റിൽ എത്തണമെന്ന് തുറന്നു പറയുകയാണ് ജെ എസ് ആടൂർ. ആ ആഗ്രഹമുള്ളവർ അവരുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യാനും ആഹ്വാനമുണ്ടായി.

'നൂറോ ആയിരമോ പതിനായിരമോ കൊടുക്കുവാൻ തയ്യാറുള്ളവർ ഇവിടോ, ഇൻബോക്സിലോ അറിയിക്കുക. പാർട്ടി അല്ല ഇവിടെ പ്രശ്‌നം. കേരളത്തിൽ നിന്ന് ആദ്യമായി താഴെ തട്ടിൽ നിന്ന് പ്രവർത്തന മികവ് കൊണ്ട് മുന്നിൽ വന്ന ഏക ദളിത് സ്ത്രീ നേതാവാണ് രമ്യ. രമ്യ മാത്രമാണ് അങ്ങനെയൂറൊരാൾ ഈ തിരെഞ്ഞെടുപ്പിൽ. അതുകൊണ്ട് തന്നെ അവർ പാർലമെന്റിൽ പോകുന്നത് ചരിത്രമാകും. രമ്യ ഹരിദാസ് ഇലക്ഷൻ ചലഞ്ചു ഫണ്ടിലേക്ക് നിങ്ങൾ സംഭാവന നൽകാനുള്ള തുക ഇവിടെ പറയുക . രമ്യയുടെ ബാങ്ക് ഡീറ്റെയിൽസ് ഇവിടെ പിന്നീട് പങ്കു വക്കും - ജെ എസ് അടൂർ പറഞ്ഞു. ഇത്തരത്തിൽ അടൂരിന്റെ ചലഞ്ച് സോഷ്യൽ മീഡിയ ഏറ്റെടുത്തു. മറുനാടൻ ചെയർമാൻ ഷാജൻ സ്‌കറിയയും പതിനായിരം രൂപ രമ്യയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.

എന്നാൽ ഇതിനിടെ രമ്യയുടെ പേരിൽ തന്നെ അക്കൗണ്ട് തുറക്കണമെന്ന ആവശ്യവും ശക്തമായി വന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനാൽ മറ്റു പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൂടെ അനുമതി ആവശ്യമായിരുന്നു. ഈ അനുമതി ഇപ്പോൾ ലഭ്യമായതോടെ രമ്യയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ അനുമതിയോടെ പുതിയ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. ഇനിമുതൽ ആർക്കും ദരിദ്രകുടുംബാംഗമായ പെൺകുട്ടിയെ സഹായിക്കാൻ മുന്നോട്ടുവരാം. അവർക്ക് നേരിട്ട് സഹായമെത്തിക്കാം.

രമ്യ ജയിക്കും, നമ്മളൊപ്പം എന്നീ ഹാഷ് ടാഗുകളുമായി വടക്കാഞ്ചേരി മണ്ഡലത്തിലെ എംഎൽഎ അനിൽ അക്കരയാണ് കഴിഞ്ഞദിവസം രമ്യയുടെ പേരിൽ അക്കൗണ്ട് തുറന്ന വിവരം അറിയിച്ചത്. ആലത്തൂർ തൃപ്പാളൂരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് രമ്യയുടെ അക്കൗണ്ട്. ഈ അക്കൗണ്ട് വിവരങ്ങൾ എംഎൽഎ സോഷ്യൽ മീഡിയയിലും പങ്കുവച്ചു.

അക്കൗണ്ട് വിവരങ്ങൾ ചുവടെ:

RAMYA
SoUTH INDIAN Bank
Trippallur
A/C.NO.0130053000008849
IFSC:SIBL0000130

അനിൽ അക്കരയുടെ പോസ്റ്റ് ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP