Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഉണ്ട ഇല്ലാ വെടിയല്ല.. തികച്ചും പ്ലാനിങ് മർഡർ ആണ് എല്ലാം; അപകടമുണ്ടായാൽ അര മണിക്കൂറിനുള്ളിൽ വാഹനങ്ങൾ ചീറി പാഞ്ഞ് എത്തി ആശുപത്രിയിലെത്തിക്കും: തിരിച്ച് തുന്നി കെട്ടി പായിൽ പൊതിഞ്ഞു വിടുമ്പോൾ.. ഹൃദയമോ.. വ്യക്കയോ.. കരളോ.... കണ്ണോ.. മജ്ജയോ.. അതിലുണ്ടന്ന് ആരും തിരയാറില്ല.. ഇത്രയും അപകട മരണങ്ങൾ നടക്കുന്ന മറ്റൊരു ദേശീയ പാത ഈ രാജ്യത്തില്ല; അവിനാശിയിലെ അപകടവും ചർച്ചയാക്കുന്നത് അവയവദാന മാഫിയയെ; ട്രിച്ചിയിലെ ആ പഴയ അപകടം അടക്കം ഓർമകളിലെത്തുമ്പോൾ

ഉണ്ട ഇല്ലാ വെടിയല്ല.. തികച്ചും പ്ലാനിങ് മർഡർ ആണ് എല്ലാം; അപകടമുണ്ടായാൽ അര മണിക്കൂറിനുള്ളിൽ വാഹനങ്ങൾ ചീറി പാഞ്ഞ് എത്തി ആശുപത്രിയിലെത്തിക്കും: തിരിച്ച് തുന്നി കെട്ടി പായിൽ പൊതിഞ്ഞു വിടുമ്പോൾ.. ഹൃദയമോ.. വ്യക്കയോ.. കരളോ.... കണ്ണോ.. മജ്ജയോ.. അതിലുണ്ടന്ന് ആരും തിരയാറില്ല.. ഇത്രയും അപകട മരണങ്ങൾ നടക്കുന്ന മറ്റൊരു ദേശീയ പാത ഈ രാജ്യത്തില്ല; അവിനാശിയിലെ അപകടവും ചർച്ചയാക്കുന്നത് അവയവദാന മാഫിയയെ; ട്രിച്ചിയിലെ ആ പഴയ അപകടം അടക്കം ഓർമകളിലെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അവിനാശിയിലെ ബസ് അപകടത്തിന്റെ ഉത്തരവാദി ട്രക്ക് ഡ്രൈവർ മാത്രമാണ് എന്ന് ഏവർക്കും അറിയാം. ഡ്രൈവറുടെ ഉറക്കമാണ് എല്ലാത്തിനും കാരണമെന്നും വിലയിരുത്തുന്നു. 19 മലയാളികളുടെ ജീവനെടുത്ത ട്രക്ക് എറണാകുളം രജിസ്‌ട്രേഷനും. അതുകൊണ്ട് തന്നെ മറ്റ് വിവാദങ്ങൾക്ക് കാര്യവുമില്ല. അപ്പോഴും തമിഴ്‌നാട്ടിലെ അവയവ ദാന മാഫിയയെ സംശയത്തോടെ കാണുന്ന ചിലരെങ്കിലും കേരളത്തിലുണ്ട്. ഈ വിഷയം സോഷ്യൽ മീഡിയ എല്ലാ പ്രാധാന്യത്തിലും ചർച്ചയാക്കുകയാണ് ഇപ്പോൾ.

ഉണ്ട ഇല്ലാ വെടിയല്ല.. തികച്ചും പ്ലാനിങ് മർഡർ ആണ് എല്ലാം.. അപകടമുണ്ടായ് അര മണിക്കൂറിനുള്ളിൽ വാഹനങ്ങൾ ചീറി പാഞ്ഞ് എത്തും.. ആശുപത്രിയിലെത്തിക്കും..പക്ഷേ തിരിച്ച് തുന്നി കെട്ടി പായിൽ പൊതിഞ്ഞു വിടുമ്പോൾ.. ഹൃദയമോ.. വ്യക്കയോ.. കരളോ.... കണ്ണോ.. മജ്ജയോ.. അതിലുണ്ടന്ന് ആരും തിരയാറില്ല.. ഇന്ത്യയിൽ ഇത്രയും അപകട മരണങ്ങൾ നടക്കുന്ന മറ്റൊരു ദേശീയ പാത ഈ രാജ്യത്തില്ല.... വൻ പ്ലാനിങ് ആണിത്.. ഇനിയെങ്കിലും നാം മിണ്ടിയില്ലങ്കിൽ നഷ്ടം നമുക്ക് മാത്രം.. ഇന്നലയും മരിച്ച 19 പേർ മലയാളികളായിരുന്നു.. കഴിഞ്ഞ ഓഗസ്റ്റിൽ അഞ്ജലി പോളും.. മകനും പിന്നെ 5 പേർ.. ഇങ്ങനെ ഓരോ മാസവും എത്ര പേർ...?? വല്ലതും പറയുമ്പോ ഉണ്ടയില്ലാ വെടിയാന്നു പറഞ്ഞാ മതി..2017ൽ മാത്രം 1061 പേർ മരിച്ചു..-അവിനാശിയിലെ ഗരുഡാ ബസിന്റെ അപകടത്തിന് അവയവ മാഫിയയുമായി യാതൊരു ബന്ധവുമില്ല. പക്ഷേ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് അപകട മരണത്തിലെ ഇതിന്റെ സാധ്യതകളിലേക്കാണ്.

സന്തോഷ് അച്ചൻ ബത് സേഥാ.... എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നുള്ള ഉണ്ട ഇല്ലാ വെടിയല്ല.. തികച്ചും പ്ലാനിങ് മർഡർ ആണ് എല്ലാം.. എന്ന പോസ്റ്റ് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യുകയാണ്. ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയെത്തുന്നവരുടെ അവയവ മോഷണം നടത്തുന്ന മാഫിയ തമിഴ്‌നാട്ടിൽ വ്യാപകമാണ്. സ്വകാര്യാശുപത്രികൾ കേന്ദ്രീകരിച്ചാണിവർ പ്രവർത്തിക്കുന്നത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുന്ന രോഗി ഇനി ജീവിക്കില്ലെന്ന് ബന്ധുക്കളെ അറിയിക്കുന്ന ആശുപത്രി അധികൃതർ അയാളുടെ അവയവങ്ങൾ ദാനം ചെയ്താൽ ഒമ്പത് പേരിലൂടെ ജിവിക്കുമെന്നുംകൂടെ അറിയിക്കുന്നു. വെന്റിലേറ്ററിൽ നിന്ന് പുറത്തെടുത്താൽ രോഗി 15 മിനുട്ട് പോലും ജീവിക്കില്ലെന്നും അവയവങ്ങൾ ദാനം ചെയ്യണമെന്നും പറഞ്ഞ് ബന്ധുക്കളെ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി അപകടങ്ങൾ സെറ്റിട്ടുണ്ടാക്കുന്ന ആശുപത്രികളും ഉണ്ട്.

ഇത്തരത്തിൽ രോഗിയിൽ നിന്ന് സമ്മതം വാങ്ങിയെടുത്താൽ പിന്നെ ശരീരത്തിൽ നിന്ന് ഉപയോഗപ്രദമായ അവയവങ്ങൾ മാറ്റുന്നത് തമിഴ്‌നാട്ടിലെ സ്വകാര്യാശുപത്രിയിൽ സാധാരണമാണെന്ന റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു. ബന്ധുക്കളിൽ നിന്ന് വൻതുക ചികിത്സാ ചെലവായി വാങ്ങുമ്പോൾ തന്നെ ദാനം ചെയ്ത അവയവങ്ങൾ സ്വീകർത്താക്കൾക്ക് വിറ്റ് ലക്ഷങ്ങളാണ് ആശുപത്രി ഉടമകൾ കൊയ്യുന്നത്. ഹൃദയം, ശ്വാസകോശം എന്നിവക്ക് 50 ലക്ഷം രൂപ വീതം ഈടാക്കുന്നു. വൃക്ക രണ്ട് പേർക്ക് 30 ലക്ഷം, കരൾ 60 ലക്ഷം, പാൻക്രിയാസ് 20 ലക്ഷം, ചെറുകുടൽ 20 ലക്ഷം, കോർണിയ രണ്ട് പേർക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് ശരാശരി വില. ഇത്തരത്തിൽ അവയവ വിപണനം നടത്തുന്ന മാഫിയ തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

വർഷങ്ങൾക്ക് മുമ്പ് സേലത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച മീനാക്ഷിപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകൻ മണികണ്ഠന്റെ (22) അവയവങ്ങളും തട്ടിയെടുത്തത് ഇത്തരത്തിലാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സേലത്തെ വിംസ് വിനായക മിഷൻ ആശുപത്രിക്കെതിരെയാണ് ആരോപണം. വിഷയത്തിൽ ചിറ്റൂർ എം എൽ എ കൃഷ്ണൻ കുട്ടി ഇടപെട്ടിട്ടും തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടും ആശുപത്രിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മണികണ്ഠൻ തമിഴ്‌നാട്ടിലെ മേൽമറവത്തൂരിൽ ശിങ്കാരിമേളം അവതരിപ്പിക്കാൻ പോയത്. തിരിച്ചുവരുമ്പോൾ സേലം കള്ളക്കുറിശിക്ക് സമീപം സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു. പരുക്കേറ്റ മണികണ്ഠനെ ആദ്യം ഇവിടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് വിദഗ്ധ ചികിത്സക്കായി സേലത്തുള്ള വിനായക മിഷൻ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായിരുന്ന മണികണ്ഠന്റെ മസ്തിഷ്‌കമരണം സംഭവിച്ചതായി 20ന് ഡോക്ടർമാർ അറിയിച്ചു. പിന്നീടായിരുന്നു തന്ത്രപരമായ നീക്കത്തിലൂടെ അവയവങ്ങൾ മോഷ്ടിച്ചത്.

സംഭവങ്ങൾ അന്വേഷണം നടത്തിയ ചിറ്റൂർ തഹസിൽദാർ പാലക്കാട് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തിൽ മരിച്ചയാളുടെ ഏഴ് അവയവങ്ങൾ ആശുപത്രി അധികൃതർ എടുത്തുമാറ്റിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ട് വൃക്ക, നേത്രപടലം, കരൾ, കുടൽ, പാൻക്രിയാസ്, ശ്വാസകോശം എന്നിവ എടുത്തുമാറ്റിയെന്നാണ് രേഖകൾ പരിശോധിച്ച തഹസിൽദാർ കണ്ടെത്തിയത്. ചികിത്സാചെലവായ രണ്ടരലക്ഷം രൂപ അടയ്ക്കാതെ മൃതദേഹം വിട്ടുതരില്ലെന്ന് ആശുപത്രി അധികൃതർ നിലപാട് സ്വീകരിക്കുകയായിരുന്നു. നിർധനരായ മണികണ്ഠന്റെ കുടുംബത്തിന് അതിന് വഴിയുണ്ടായിരുന്നില്ല. ഈ അവസ്ഥ ചൂഷണം ചെയ്ത ആശുപത്രി അധികൃതർ ബില്ല് അടക്കാത്ത പക്ഷം മൃതദേഹത്തിലെ അവയവങ്ങൾ ദാനംചെയ്ത് മൃതദേഹം കൊണ്ടുപോകാമെന്ന ഉപാധി വെച്ചു. ഇതേ തുടർന്ന് സഹോദരൻ മനോജ് സമ്മതപത്രം എഴുതി നൽകി. ഈ പഴയ കഥയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

തമിഴ്‌നാട്ടിൽ വാഹനാപകടങ്ങളിൽ മലയാളികൾ മരിക്കുന്നതിന് പിന്നിൽ ആസുത്രിമായ നീക്കമെന്ന് ആരോപണം വീണ്ടും ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ. 2004 മുതൽ 2017 മെയ്‌ വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളിൽ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികളാണ്. ഈ കേസുകൾ ഭൂരിഭാഗവും അപകട മരണമെന്ന് എഴുതി തള്ളി. പോസ്‌മോർട്ടത്തിനുശേഷം ലഭിച്ച ശരീരങ്ങളിൽ നിന്ന് പലരുടേയും അവയവങ്ങൽ നഷ്ടപ്പെട്ടെന്ന് സൂചനകളാണ് ബന്ധുക്കളും നൽകുന്നത്. അപകടത്തിൽ പെട്ട വാഹനത്തിൽ നിന്ന് ഒന്നും ഒരാൾക്കും തിരിച്ചുകിട്ടിയില്ല. ഏത് വാഹനമാണ് ഇടിച്ചെതെന്ന് പോലും ആർക്കും അറിയില്ല. തമിഴ്‌നാട് ഹൈവേയിലാണ് ഇത്തരം ക്വട്ടേഷൻ കൊലപാതകങ്ങളും നടക്കുന്നത്.

അപകടത്തിൽ പെടുന്നവർ മുഴുവനും കുടുംബമായി ബന്ധുക്കളുൾപ്പെടെ യാത്ര പോകുന്നവരാണ്. ഇവരിൽ പളനിയിലേക്ക് പോയവരും , വേളാൻങ്കണിക്കു പോയവരും , നാഗൂര് പോയവരും ഒക്കെ ഉൾപെടും.തമിഴ്‌നാട്ടിലെ സേലം, ഈറോഡ്,തിരുനെൽവേലി, ത്രിച്ചി, മധുര എന്നിവിടങ്ങളിൽ നൂറു കണക്കിന് മലയാളികൾക്കാണ് വാഹനാപകടങ്ങളിൽ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്.തൊണ്ണൂറു ശതമാനം അപകടങ്ങളിലും ലോറിയോ , ട്രക്കോ ആയിരിക്കും തീർത്ഥാടകരുടെ വാഹനത്തിൽ വന്നിടിക്കുന്നത്. അപകടങ്ങളിൽ പെടുന്നവരെ ഒരാളെ പോലും അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിലേയ്ക്കു കൊണ്ടു പോയതായി റിപ്പോർട്ടുകൾഇല്ല. ഇവരെയെല്ലാം എത്തിക്കുന്നത് ഏതെങ്കിലും പ്രാദേശിക ആശുപത്രികളിലാവും. ഇവിടെ അവയവമാറ്റ മാഫിയ സജീവമാകും. അങ്ങനെ എല്ലാം കൊണ്ടു പോകും.

തമിഴ്‌നാട്ടിലെ പ്രധാന ആശുപത്രികളിൽ കൂടുന്ന അവയവ മാറ്റ ശസ്ത്രക്രിയയും, ഹൈവേകളിലുണ്ടായ അപകടവും തമ്മിലുള്ള ബന്ധമാണ് ഇത്തരത്തിലുള്ള അവയവ മാഫിയയുടെ സാധ്യതകളിലേയ്ക്കു വിരൽ ചൂണ്ടുന്നത്. തമിഴ്‌നാട്ടിൽ അപകടങ്ങളിൽ മരണപ്പെടുന്നവരുടെ ജഡങ്ങൾ കേരളത്തിലെത്തിച്ച് പോസ്റ്റ്‌മോർട്ടം ചെയ്യിക്കുക എന്നത് സാങ്കേതികമായും മറ്റും ഏറെ പണിപ്പെട്ട കാര്യവുമാണ്. തീർത്ഥാടകരുടെ വാഹനമോടിച്ച ഡ്രൈവറുടെ അശ്രദ്ധ, അല്ലെങ്കിൽ ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ടുള്ള അപകടം എന്നൊക്കെയാണ് ഒട്ടുമിക്ക കേസുകളിലും തമിഴ്‌നാട് പൊലീസിന്റെ എഫ്.ഐ.ആർ. കേസ് ക്ലോസ് ചെയ്യാനുള്ള ഏറ്റവും ലളിതമായ വഴി കൂടിയാണിത്. ജഡം നാട്ടിലെത്തിക്കാൻ വെമ്പുന്ന ബന്ധുകളെ അവസരം മുതലെടുത്ത് അവിടങ്ങളിലെ ആംബുലൻസ് ഡ്രൈവർമാർ മുതൽ മഹസ്സർ തയാറാക്കുന്ന പൊലീസുകാർ വരെ പിഴിയുന്ന പരാതി വേറെയുമുണ്ട്.

വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും മുമ്പ് പ്രചരിച്ച സന്ദേശം:

തമിഴ്‌നാട്ടിലേക്ക് തീർത്ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.2004 മുതൽ 2017 മെയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളിൽ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികൾ ആണ് ! ഇവരിൽ പളനിയിലേക്ക് പോയവരും , വേളാൻങ്കണിക്കു പോയവരും , നാഗൂര് പോയവരും ഒക്കെ ഉൾപെടും.തമിഴ്‌നാട്ടിലെ സേലം, ഈറോഡ്,തിരുനെൽവേലി, ത്രിച്ചി, മധുര എന്നിവിടങ്ങളിൽ നൂറു കണക്കിന് മലയാളികൾക്കാണ് വാഹനാപകടങ്ങളിൽ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്.

തൊണ്ണൂറു ശതമാനം അപകടങ്ങളിലും ലോറിയോ , ട്രക്കോ ആയിരിക്കും തീർത്ഥാടകരുടെ വാഹനത്തിൽ വന്നിടിക്കുന്നത്.കൂടുതൽ അപകടങ്ങളും കുപ്രസിദ്ധമായ 'തിരുട്ടു ഗ്രാമങ്ങൾ ' സ്ഥിതി ചെയ്യുന്ന പരിസരങ്ങളിൽ ആണ് നടന്നിട്ടുള്ളത്.കുടുംബത്തോടൊപ്പം തീർത്ഥയാത്രയ്ക്ക് പുറപ്പെടുന്നവർ കൈവശം ധാരാളം പണം കരുതും.സ്ത്രീകൾ പൊതുവേ സ്വർണം ധരിക്കും.എന്നാൽ അപകടസ്ഥലത്ത് നിന്നും ഇവയൊന്നും തന്നെ ഉറ്റവർക്ക് തിരിച്ചു കിട്ടിയിട്ടില്ലാ.തമിഴ്‌നാട് പൊലീസ് ഈ കേസുകളിൽ തീർത്ഥാടകരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് 'എഫ്ഫ്.ഐ.ആർ.' എഴുതി കേസ് ക്ലോസ് ചെയ്യുന്നു.വന്നിടിച്ച ട്രക്ക് ഡ്രൈവർമാരെകുറിച്ച് ആരും കേട്ടിട്ടുമില്ലാ കണ്ടിട്ടും ഇല്ലാ.

തമിഴ്‌നാട്ടിൽ നിന്നും പിന്നീട് ബോഡി നാട്ടിലെത്തിക്കാൻ വെമ്പുന്ന ബന്ധുകളെ അവിടങ്ങളിലെ ആംബുലൻസ് ഉടമകൾ മുതൽ മഹസ്സർ എഴുതുന്ന പൊലീസുകാർ വരെ ചേർന്നു നന്നായി ഊറ്റി പിഴിഞ്ഞാണ് വിടാറള്ളത്.ഇതിനെ കുറിച്ച് ഇപ്പോൾ ഇവിടെ പറയാൻ കാരണം, വളരെ മുന്പ് ഒരു ഓൺലൈൻ പത്രത്തിൽ തമിഴ്‌നാട്ടിൽ മലയാളി തീർത്ഥാടകരുടെ ദുരൂഹ മരണത്തെ കുറിച്ച് ഒരു റിപ്പോർട്ട് വായിച്ചിരുന്നു.അതിൽ തമിഴ് നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊള്ളസംഘങ്ങൾ ആണ് ഇതിനു പിന്നിൽ എന്ന് , പൊലീസുകാരുടെ മൊഴി സഹിതം പറഞ്ഞിരുന്നു.ഇന്നത്തെ മാതൃഭൂമിയിൽ(28/05/17) ജി.ശേഖരൻ നായർ എഴുതിയ 'പത്മതീർത്ഥകരയിൽ ' എന്ന പംക്തിയിൽ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ആണ് പ്രതിപാധിച്ചിരിക്കുന്നത്.

നാഷണൽ ഹൈവേയിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചു നടക്കുന്ന ഈ കൂട്ടകൊലകൾകെതിരെ ഇത് വരെ കേരള സർക്കാരോ , ജനങ്ങളോ ഒന്നും പ്രതികരിച്ചു കണ്ടില്ലാ.അങ്ങ് അമേരിക്കയിലെ കാര്യങ്ങൾക്കു വേണ്ടി വരെ ഇവിടെ കിടന്നു കടി കൂടുന്നവർ കുറച്ചു ശ്രദ്ധ ഈ ' സംഘടിത നരഹത്യക്കും ' നൽകണം.ഇല്ലെങ്കിൽ ചിലപ്പോൾ നാളെ ഒരു തമിഴ്‌നാട് ഹൈവെ അപകട വാർത്തയിൽ നിങ്ങളുടെ ഉറ്റവരുടെയോ ഉടയവരുടെയോ പേരുകളും പെട്ടേക്കാം.അങ്ങനെ ഉണ്ടാവാതിരികട്ടെ.

2015-ലെ ട്രിച്ചിയിലെ അപകടവും ഇന്നും ഉത്തരമില്ലാത്ത ചോദ്യങ്ങളും

മറുനാടൻ മലയാളി 2015ലാണ് വണ്ടിപ്പെരിയാർ സ്വദേശി അശോകനും കുടുംബവും തിരുച്ചിറപ്പള്ളിയിൽ അപകടത്തിൽ മരിച്ച വാർത്തയും അതു സംബന്ധിച്ചുള്ള സംശയങ്ങളും റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിലെ ഹൈവേകളിൽ സംഭവിക്കുന്ന അപകടങ്ങളിലെ ദുരൂഹതകളിലേക്കു വെളിച്ചം വീശുന്നതായിരുന്നു ഈ റിപ്പോർട്ട്. തിരുച്ചിറപ്പള്ളി മേഖലയിലാണ് മലയാളികൾ കൂടുതൽ അപകടത്തിൽപെടുന്നതെന്ന സൂചനയും ഈ റിപ്പോർട്ടിലുണ്ടായിരുന്നു.

വണ്ടിപ്പെരിയാറിൽനിന്നു ഭാര്യയും മക്കളും മറ്റു ബന്ധുക്കളുമായാണ് അശോകൻ വേളാങ്കണ്ണിക്കു തിരിച്ചത്. കമ്പത്തുനിന്നു ടാക്‌സിയിലായിരുന്നു യാത്ര. തിരുച്ചിറപ്പള്ളിയിൽവച്ചു കാറിൽ ലോറിയിടിച്ചു. അശോകനും ഭാര്യയും തൽക്ഷണം മരിച്ചു. ഡ്രൈവർക്കു കാര്യമായ പരുക്കുണ്ടായില്ല. അശോകന്റെ അച്ഛൻ ദാസയ്യ ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയിൽ രണ്ടാം ദിവസം മരിച്ചു. ദാസയ്യയുടെ മൊഴി നിർണായകമായിരുന്നെങ്കിലും തുടർ അന്വേഷണം ഇല്ലാതെ പോയി.

അപകടത്തിനു തൊട്ടുപിന്നാലെ അശോകന്റെ ഭാര്യയുടെ മുഴുവൻ ആഭരണവും ഡ്രൈവർ ഊരിയെടുക്കുന്നതു കണ്ടെന്നായിരുന്നു മൊഴി. അമ്മയുടെ മൂക്കുത്തി പറിച്ചെടുക്കാൻ ശ്രമിച്ചെന്നും പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ കമ്പം ഗൂഡലൂർ സ്വദേശി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മണികണ്ഠന്റെ മൊഴി പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു. വളരെ ആസൂത്രിതമായി നടത്തുന്ന അപകട കൊലപാതകങ്ങളാണ് മലയാളി തീർത്ഥാടകർക്കു സംഭവിക്കുന്നതെന്ന സംശയം അന്നേ ബലപ്പെട്ടതാണ്.

ടാക്‌സിയുമായി കറങ്ങുന്നതു കൊള്ളക്കാർ; രക്ഷാപ്രവർത്തനത്തിന്റെ മറവിൽ കൊള്ള

തിരുവിതാംകൂർ പ്രദേശത്തുനിന്നു വേളാങ്കണ്ണിയിലേക്കും മധുരയിലേക്കും തഞ്ചാവൂരിലേക്കുമൊക്കെ തീർത്ഥയാത്ര പോകുന്നവർ കുമളി വഴി കമ്പത്തെത്തിയാണു ടാക്‌സി വിളിക്കുക. തീർത്ഥാടകരും വിനോദസഞ്ചാരികളും ആയതിനാൽ കൈയിൽ ആവശ്യത്തിനു പണം കരുതിയിരിക്കും. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ടാക്‌സിഡ്രൈവർമാർ എന്ന വ്യാജേന മോഷ്ടാക്കൾ പതിയിരിക്കുന്നത്. സാധാരണ ടാക്‌സിക്കാർ വലിയ തുക പറയുമ്പോൾ ഇവർ പരമാവധി കുറഞ്ഞ തുകയ്ക്ക് ഓട്ടം സമ്മതിക്കും. രാത്രിയിൽ യാത്രയ്ക്കിടെ അപകടം സംഭവിക്കും.

കൊള്ളസംഘം തീർത്ഥാടകരുടെ കാറിനു പിന്നാലെ സഞ്ചരിക്കുന്നുണ്ടാകും. അപകടം നടന്നതിനു പിന്നാലെ എത്തുന്ന ഇവർ രക്ഷാപ്രവർത്തകരായി അവതരിക്കും. ആളൊഴിഞ്ഞ സ്ഥലങ്ങളിലായിരിക്കും അപകടങ്ങൾ നടക്കുക. മറ്റുള്ളവരും പൊലീസും അറിഞ്ഞെത്തും മുമ്പ് ഇവർ പണവും സ്വർണവും കൈക്കലാക്കിയിരിക്കും. പലപ്പോഴും അപകടത്തിൽ പെടുന്ന വാഹനത്തിലെ ഡ്രൈവർക്കു പരുക്കുപോലും പറ്റാത്ത വിധമായിരിക്കും അപകടങ്ങൾ സംഭവിക്കുക. ഈ സന്ദർഭങ്ങളിൽ ഡ്രൈവർമാർതന്നെ അപകടത്തിൽപെട്ട യാത്രക്കാരുടെ പണവും സ്വർണവും കവരുകയാണു ചെയ്യുക. അതാണ് അശോകന്റെ കുടുംബത്തിന് സംഭവിച്ചത്.

രക്ഷാപ്രവർത്തനത്തിന് വേറെ ആളെത്തിയാൽ കൊള്ളസംഘം നിർത്താതെ പോകും

അശോകനും സംഘവും അപകടത്തിൽ പെട്ടപ്പോൾ പിന്നാലെ കൊള്ളസംഘമുണ്ടായിരുന്നു. എന്നാൽ അപകടത്തിന്റെ ശബ്ദം കേട്ട് മുന്നിലുണ്ടായിരുന്ന വണ്ടി നിർത്തി അതിലുണ്ടായിരുന്നവർ ഓടിയെത്തി. ഈ സമയം പിന്നാലെ വന്ന കൊള്ളസംഘത്തിന്റെ കാർ മറ്റുള്ളവരെ കണ്ട് നിർത്താതെ പോവുകയായിരുന്നു. വേറെ ആളുകൾ രക്ഷാപ്രവർത്തനത്തിനു വരുന്നതു കണ്ട് ഡ്രൈവർതന്നെ മാലയും സ്വർണവും മറ്റും അഴിച്ചെടുക്കുകയായിരുന്നു. ഡ്രൈവർ മണികണ്ഠന്റെ മൊഴിയും സമാനമായിരുന്നു. പക്ഷേ, അന്വേഷണമോ നടപടിയോ തുടർന്നതായി അറിവില്ല.

കേരളത്തിൽനിന്നു മാത്രമല്ല, വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു തമിഴ്‌നാട്ടിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കു വരുന്ന നിരവധി പേരുണ്ട്. അപകടത്തിൽ പെട്ടു മരിക്കുന്ന ഇതര സംസ്ഥാനക്കാരും നിരവധി. സഞ്ചാരികളെ അപകടത്തിൽപെടുത്തി സ്വർണവും പണവും തട്ടുന്ന സംഘങ്ങൾ തിരുച്ചിറപ്പള്ളി, വിഴുപുരം, തഞ്ചാവൂർ മേഖലകളിൽ സജീവമാണെന്നാണു സംശയിക്കേണ്ടത്. നാട്ടിൽനിന്നു വിശ്വാസമുള്ള വാഹനം വിളിച്ചുപോവുക അല്ലെങ്കിൽ പൂർണവിശ്വാസത്തോടെ മാത്രം തമിഴ്‌നാട്ടിൽനിന്നു വാഹനം വിളിക്കുക എന്നതാണ് ഇക്കാര്യത്തിൽ ചെയ്യാവുന്ന ഒരു മുൻകരുതൽ.

ആനി ജോണിന്റെ പോസ്റ്റും ചർച്ചയായി

ഇത്തരം ഒരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ഒരു യുവതിയുടെ ഫേസ് ബുക്ക് കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇന്ത്യ മുഴുവൻ സ്വയം വണ്ടിയോടിച്ച് യാത്രകൾ ആസ്വദിക്കുന്ന ആനി ജോൺസണാണ് വേളാങ്കണ്ണി യാത്രയിൽ തന്നെ അപകടപ്പെടുത്താൻ ശ്രമമുണ്ടായി എന്ന് ഫേസ്‌ബുക്കിലൂടെ സൂചിപ്പിക്കുന്നത്.

തമിഴ്‌നാട്ടിലേക്ക് പോകുന്ന രാത്രി സഞ്ചാരികൾ സൂക്ഷിക്കണം എന്ന് ആനി പറയുന്നു. വേളാങ്കണ്ണിയിലേക്കുള്ള യാത്രയിൽ രാത്രി പത്തരക്കു ശേഷം തഞ്ചാവൂരിൽ നിന്നും പോകുന്ന വഴിയിൽ ഒരു ചെറിയ വാനിൽ നിന്നും എന്തോ കെമിക്കൽ കാറിന്റെ ഗ്ലാസിലേക്ക് വിതറി. അതിന് ശേഷം ചില്ല് സുതാര്യമല്ലാതായി എന്നും ആനി പറയുന്നു. വാഹനം ഇടയ്ക്കിടെ നിർത്തി തുടച്ചാണ് യാത്ര തുടർന്നത്. തന്റെ സ്പീഡും കെമിക്കൽ വീണ ഉടനെ വൈപ്പർ പ്രവർത്തിപ്പാഞ്ഞതും പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രവും കൊണ്ടായിരിക്കും ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത് എന്ന് ആനി കുറിക്കുന്നു.

ആനി ജോൺസന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തമിഴ്‌നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക Night travelers in Tamil Nadu beware (later part in English) , എന്റെ അനുഭവം പങ്കുവെക്കുന്നു - ഞാൻ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്.

കാശ്മീരിലോ നാഗാലാൻഡിലോ അരുണാചൽ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം ഈയടുത്ത വേളാങ്കണ്ണി യാത്രയിൽ ഉണ്ടായി. സ്വയം കാറോടിച്ചു പോവുകയായിരുന്നു, ഏകദേശം രാത്രി പത്തരക്കുശേഷം തഞ്ചാവൂരിൽ ചായ കുടിക്കുവാൻ വണ്ടി നിർത്തി. ഇനി ബാക്കി ഏകദേശം ദൂരം 90 കി. മി. മാത്രം അതുകൊണ്ട് പാതിരക്കു മുൻപ് വേളാങ്കണ്ണിയിൽ എത്തി ഏതെങ്കിലും ഹോട്ടലിൽ കിടന്നുറങ്ങാം എന്നുവിചാരിച്ചു . ചായകുടിച്ചതിനു ശേഷം പിന്നീടുള്ള യാത്രയിൽ ഞാൻ സാധാരണ സ്പീഡിൽ എത്തുന്നതിനു മുൻപേ (വേറെ വണ്ടികളൊന്നും എന്നെ ഓവർ ടേക്‌ചെയ്യാറില്ല), മുൻപിൽ ഉണ്ടായിരുന്ന ഒരു ചെറിയ വാനിൽനിന്നും മണലു പോലുള്ള എന്തോ കാറ്റിൽ പറന്നെത്തി എന്റെ കാറിന്റെ ചില്ലിൽ പതിച്ചു. അപ്പോൾ അസ്വഭാവികത ഒന്നും തോന്നിയില്ല, ആ വാനിനെ ഞാൻ അനായാസം ഓവർ ടേക് ചെയ്ത് ഓടിച്ചു പോയി.

കുറെ ദൂരം ചെന്നപ്പോൾ വണ്ടിയുടെ ചില്ലിലൂടെ മുൻപോട്ടു കാഴ്ച കുറഞ്ഞു വന്നു. ആദ്യം എ. സി. ഞാൻ മുൻപിലെ ചില്ലിലേക്കു തിരിച്ചു വെച്ചു. പക്ഷെ മിസ്റ്റിങ് കൂടി ക്കൂടി വന്നു, മുൻപിൽ നിന്നും ഒരു വണ്ടി വന്നപ്പോൾ ഒന്നും കാണാൻ മേലാത്ത അവസ്ഥ, അപ്പോൾ വൈപ്പർ ഓപ്പറേറ്റ് ചെയ്തു. വെള്ളം വീണപ്പോൾ ചില്ലു തീർത്തും സുതാര്യമല്ലാതായി. ഞാൻ വണ്ടി സൈഡിൽ നിർത്തി മുൻ സീറ്റിൽ ഉറങ്ങി കൊണ്ടിരുന്ന സുഹ്രത്തിനെ ഇറക്കി ഗ്ലാസ്സു തുടക്കുവാൻ വിട്ടു. തീർത്തും വിജനമായ സ്ഥലം ആയതു കൊണ്ട് വളരെ പെട്ടന്ന് ചില്ലു തുടച്ചു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. പക്ഷെ പെട്ടന്ന് വീണ്ടും ചില്ലിൽ മഞ്ഞു വെള്ളം പിടിച്ചു മങ്ങി. അപ്പോൾ തോന്നി സംഗതി പന്തിയല്ല എന്ന്. ആ വാനിൽ നിന്നും എന്തോ കെമിക്കൽ ഇട്ടതാണ് എന്നു മനസിലായി.

അങ്ങനെ ആണെങ്കിൽ അവരുടെ ആൾക്കാർ വഴിയിൽ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കിൽ അവർ ഉടനെ പുറകെ എത്തും. പക്ഷെ വീണ്ടും ചില്ലു തുടക്കാതിരിക്കുവാനും പറ്റില്ല, അങ്ങനെ വണ്ടി വീണ്ടും നിർത്തി ചില്ലു തുടച്ചു. ആരെങ്കിലും ആക്രമിക്കുവാൻ വന്നാൽ അവർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുവാൻ മനസുകൊണ്ട് ഒരുങ്ങിയിരുന്നു. എന്നാലും പിന്നീടുള്ള യാത്ര അതീവ ദുരിതമായിരുന്നു. ഒരു പത്തു പ്രാവശ്യമെങ്കിലും ചില്ലു തുടക്കേണ്ടി വന്നു. സഹയാത്രികൻ നീളമുള്ള കയ്‌കൊണ്ടു വണ്ടിയിൽ ഇരുന്നു ഓടിച്ചു കൊണ്ട് തന്നെ ചില്ലു തുടക്കുവാൻ പഠിച്ചു. അവസാനം ഞങ്ങൾ വേളാങ്കണ്ണിയിൽ എത്തിയത് വെളുപ്പിനെ മൂന്നു മണിക്ക്.

യാത്രയുടെ അവസാനം വിശദമായി നിർത്തി പരിശോധിച്ചപ്പോൾ വണ്ടിയുടെ മുകളിലും ബോണറ്റിലും എല്ലാം നെറയെ വെള്ളം പിടിച്ചിരിക്കുന്നു, ഒരു വെളുത്ത പൊടിപോലുള്ള അവശിഷ്ടവും കണ്ടു. എന്തു കെമിക്കൽ ആണെങ്കിലും സംഗതി വളരെ ഫലവത്താണ്. എന്റെ സ്പീഡും, ഉടനെ വൈപ്പർ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത്. പൊലീസിൽ പരാതി കൊടുത്തില്ല.

ഈ വഴി രാത്രി കാർ യാത്രക്കാർ എല്ലാവരും സൂക്ഷിക്കുക, ഷെയർ ചെയ്യുക.

Have driven extensively in Kashmir and north-eastern states during night but never had such an experience. Few days back I was driving to Velankanni, a coastal town in Tamil Nadu from Kerala. Reached the Thanjavoor around 10.30 in the night and stopped there for a tea. The remaining distance is about 90 km and was hoping to check in before midnight in some hotel. I was on the driving seat and before I reached cruising speed (normally nobody overtakes me) something thrown out from the van in front had fallen on my wind shield. It sounded a little softer than sand. I then ignored it, over taken the van in a flash and continued.

After some time I noticed that, the wind shield was getting misted and forward visibility was reducing. I directed the ac to the wind shield to clear the misting. It gradually became worse. I was forced to look through gaps in the heavily misted opaque area and was somehow carried on. But when I vehicle came from the front I just could not make out the road and had to look out through the side glass to avoid banging him. So I operated the wiper with water spray to clear the glass. On which the entire wind shield turned opaque. I immediately stopped the car and sent out my friend who was sleeping on the front seat to wipe the wind screen. The place was totally deserted so he did a quick job and we continued.

Within minutes, the misting reappeared, I again tried water spray from the wiper tank and very quickly realised water is only increasing the problem. I soon connected the problem with the mysterious dropping from the van some time back. It's almost certain that they must be quickly gaining on us or directing their partners waiting on the way. We did some mental preparation to give the robbers a befitting response as and when the encounter happens. Thereafter the stoppings were only on lighted stretch of the road.

We had to stop nearly one dozen times till final destination. In the process my friend learned to simultaneously drive and wipe the wind screen with his long hands. We somehow managed to reach Velankanni by around 3 AM. On closure inspection some white coloured substance was found on the wind shield, bonnet and top of the car which was absorbing the moisture from the air to make the wind shield opaque. My driving speed, delay in using wiper and the blessing of the Velankanni Matha probably have saved us that day. Not made a police complaint. Please avoid night driving on the stretch and share the post.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP