Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയന്ത്രണം വിട്ട ജീപ്പ് പിന്നിലേക്ക് നീങ്ങി തെങ്ങിലിടിച്ചു; പിൻസീറ്റിലിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ തല തെങ്ങിനും ജീപ്പിനും ഇടയിൽ കുടുങ്ങി മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് മലപ്പുറം വേങ്ങര സ്വദേശി 16 കാരനായ ഷിബിലിക്ക്

നിയന്ത്രണം വിട്ട ജീപ്പ് പിന്നിലേക്ക് നീങ്ങി തെങ്ങിലിടിച്ചു; പിൻസീറ്റിലിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ തല തെങ്ങിനും ജീപ്പിനും ഇടയിൽ കുടുങ്ങി മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് മലപ്പുറം വേങ്ങര സ്വദേശി 16 കാരനായ ഷിബിലിക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: നിയന്ത്രണം വിട്ട ജീപ്പ് പിന്നിലേക്ക് നീങ്ങി തെങ്ങിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. ജീപ്പിന്റെ പിൻസീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത്. തെങ്ങിനും ജീപ്പിനും ഇടയിൽ തലകുടുങ്ങിയായിരുന്നു മരണം. ഇന്ന് മലപ്പുറം ഊരകം മലയിൽ ചേറൂർ കൊട്ടേക്കാട്ട് പറമ്പിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് പിന്നിലേക്ക് ഉരുണ്ടു തെങ്ങിലിടിച്ചുനിൽക്കുകയായിരുന്നു. ഈസമയം ജീപ്പിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന 16വയസ്സുകാരൻ തല തെങ്ങിനും ജീപ്പിനും ഇടയിൽ കുടുങ്ങുകയായിരുന്നു.

മലപ്പുറം വേങ്ങര ചേറൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന പാറക്കൽ ഹസൻക്കുട്ടിയുടെ മകൻ ഷിബിലി (16) ആണ് മരിച്ചത്. മുക്കിൽ സാബിറയാണ് മാതാവ്. ചൊവ്വാഴ്ച പകൽ 11 മണിയോടെ ഊരകം മലയിൽ ചേറൂർ കൊട്ടേക്കാട്ട് പറമ്പിലാണ് അപകടം. പോക്കറ്റ് റോഡിലൂടെ യാത്ര ചെയ്ത ഇവരുടെ വാഹനം വാളക്കുട മുതുവിൽക്കുണ്ട് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുളുകയായിരുന്നു.

ജീപ്പിനകത്ത് മലയിലെ കൃഷിയിടത്തിൽ നിന്ന് കൊണ്ടുവരികയായിരുന്ന വാഴക്കുലകളും മറ്റും ഉണ്ടായിരു തിനാൽ തലവെളിയിലേക്കിട്ടാണ് യുവാവ് യാത്ര ചെയ്തത് ഇതാണ് യുവാവിന്റെ തല തെങ്ങിനും ജീപ്പിനും ഇടയിൽ കുടുങ്ങാനിടയാക്കിയതെന്ന് പരിസരവാസികൾ പറഞ്ഞു.

ഊരകം മലയിലുള്ള പറമ്പിലെ കാടുവെട്ടന്നതിന് പുള്ളാട്ട് കുഞ്ഞിമുഹമ്മദ് ഹാജി, ആലുക്കൽ മുബസിർ (18) പുള്ളാട്ട് ഷബീർ എന്നിവർക്കൊപ്പം പോയതായിരുന്നു ഷിബിലി. തിരിച്ചു വരുമ്പോഴാണ് അപകടംഅപകടത്തിൽ കുഞ്ഞിമുഹമ്മദ് ഹാജി, മുബസിർ, ഷബീർ എന്നിവർക്ക് കാര്യമായ പരിക്കളൊ ന്നുമില്ല.ഇക്കൊല്ലം ചേറൂർ പി പി ടി എം ഹൈസ്‌കൂളിൽ എസ് എസ് എൽ പാസായി' പ്ലസ് വൺ അഡ്‌മിഷൻ നേടിയിരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP