Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസി സർവീസ് ചെയ്ത പുനഃസ്ഥാപിക്കുന്നതിനിടയിൽ ഗ്യാസ് ലീക്കായി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; സർവീസ് ചെയ്യാനെത്തിയ അഭിജിത്ത് തെറിച്ചുവീണത് മീറ്ററുകൾ അപ്പുറം മാറി; കൈയ്ക്കും തലയ്ക്കും സാരമായി പരിക്കേറ്റ അഭിജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി; ഗ്യാസ് ചോർന്നതോടെ സമീപ കെട്ടിടത്തിലെ ജീവനക്കാരെ ഒഴിപ്പിച്ച് അഗ്‌നിശമന സേനാംഗങ്ങളും; പട്ടം കേന്ദ്രീയവിദ്യാലയത്തിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

എസി സർവീസ് ചെയ്ത പുനഃസ്ഥാപിക്കുന്നതിനിടയിൽ ഗ്യാസ് ലീക്കായി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; സർവീസ് ചെയ്യാനെത്തിയ അഭിജിത്ത് തെറിച്ചുവീണത് മീറ്ററുകൾ അപ്പുറം മാറി; കൈയ്ക്കും തലയ്ക്കും സാരമായി പരിക്കേറ്റ അഭിജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി; ഗ്യാസ് ചോർന്നതോടെ സമീപ കെട്ടിടത്തിലെ ജീവനക്കാരെ ഒഴിപ്പിച്ച് അഗ്‌നിശമന സേനാംഗങ്ങളും; പട്ടം കേന്ദ്രീയവിദ്യാലയത്തിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

എം എസ് ശംഭു

തിരുവനന്തപുരം: ഉഗ്ര ശബ്ദത്തോടെ സ്ഫോടനം നടന്നത് കേട്ടാണ് ഓടി ചെന്നത്,.. ശബ്ദം മാത്രം കേട്ടപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, സ്ഫോടനമാണെന്ന് ഉറപ്പായിരുന്നു പക്ഷേ എവിടെയാണ് സംഭവിച്ചതെന്ന് വ്യക്തത വന്നില്ല. തിരുവനന്തപുരം പട്ടത്തെ ഏവിയേഷൻ അക്കാദമിയായ ഫ്രാങ്ക്ഫിനിൽ സ്ഫോടനം നേരിട്ട് കണ്ട ദൃക്സാക്ഷിയുടെ വാക്കുകളാണിത്.

പട്ടത്തെ സ്പെൻസർ, സ്റ്റേറ്റ് ബാങ്കിന്റെ ശാഖയടക്കം ആറ് നിലകളിലായി സ്ഥതി ചെയ്യുന്ന കെട്ടിട സമുച്ഛയത്തിന്റെ നാലാം നിലയിലാണ് ഉഗ്രശബ്ദത്തിലുള്ള പൊട്ടിത്തെറിയോടെ അപകടം നടന്നത്. ഏവിയേഷൻ ട്രെയിനിങ് സെന്ററായ ഫ്രാങ്ക്ഫിൻ അക്കാദമിയിൽ വൈകിട്ട് നാലോടെയായിരുന്നു സ്ഫോടനം നടന്നത്. എ സി സർവീസ് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഗ്യാസ് ലീക്കായി പൊട്ടിത്തെറി നടന്നത്. ഉഗ്രസ്ഫോടനത്തിൽ സർവീസ് സ്റ്റാഫായ തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ അഭിജിത്തി(21)ന് പരുക്കേൽക്കുകയും ചെയ്തു. ഉഗ്ര സ്ഫോടനത്തോടെ എയർകമ്പ്രസർ പൊട്ടിത്തെറിച്ചതോടെ അഭിജിത്തും തെറിച്ചുവീഴുകയായിരുന്നു.

ഏവിയേഷൻ അക്കാദമിയിലെ വിദ്യാർത്ഥികൾ ലാബിൽ നിൽക്കുന്ന സമയത്താണ് ഉഗ്രശബ്ദത്തോടെയായിരുന്നു സ്ഫോടനം. ഉടൻ തന്നെ ലാബിലുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം നാലാം നിലയിൽ നിന്ന് ഇറങ്ങി ഓടി. തൊട്ട് താഴത്തെ നിലയിലായിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പട്ടം ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത്. സ്ഫോടനം നടന്ന നാലാം ഫ്ളോറിൽ നിന്ന് ഗ്യാസ് ലീക്കായതോടെ സമീപ പ്രദേശത്തെ ഓഫീസ് ജീവനക്കാരും റോഡിലേക്ക് കുതറിയോടി.

സർവീസ് ചെയ്ത എ.സി തിരികെ സ്ഥാപിച്ച ശേഷം പുറത്തേക്ക് കടക്കാനൊരുങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി എ.സി പൊട്ടിത്തെറിച്ചതെന്ന് പരിക്കേറ്റ അഭിജിത്ത് പറയുന്നത്. ഇയാളെ ഉടൻ തന്നെ ഫ്രാങ്ക്ഫിനിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. കൈയ്ക്കും തലയ്ക്കും സാരമായ പരിക്കേറ്റ നിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ്, ഫയർ ഫോഴ്സ് എന്നിവരുടെ സമയോജിത ഇടപെടലിനെ തുടർന്ന് കൂടുതൽ അപകടം സംഭവിക്കാത്ത തലത്തിൽ ബിൽഡിങ്ങിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. അഗ്‌നിശമന സേനാ സ്റ്റേഷൻ ഓഫീസർ പ്രവീൺ വ്യക്തമാക്കി.

എസിയുടെ കംപ്രസറിൽ നിന്നുള്ള അപാകതയാണ് സ്ഫോടനത്തിലേക്ക് വഴിയൊരുക്കിയതെന്നാണ് പ്രഥമിക നിഗമനം. പൊട്ടിത്തെറിച്ച എസിയുടെ ഭാഗങ്ങൾ മീറ്ററുകൾ ദൂരം തെറിച്ച് വീണ നിലയിലാണ് കണപ്പെട്ടത്. പൊട്ടിത്തെറിയിൽ ഏവിയേഷൻ ട്രെയിനിങ് സെന്ററിലെ മുൻഭാഗത്തെ ഗ്ലാസുകൾ തകർന്നു. ഗ്യാസ് ലീക്കായതിനാൽ അഗ്‌നിശമന സേനാ അംഗങ്ങളുടെ നേതൃത്വത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തീപിടരാത്തതും തീപിടുത്തം ഒഴിവായതും വൻ അപകടസാധ്യത കുറച്ചെന്നാണ് അഗ്‌നിശമന സേനാ അംഗങ്ങൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP