Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഹാത്മാവിനെ പരിഹസിച്ച ബിയർ കമ്പനിക്കെതിരെ പോരാട്ടം നടത്തിയ എബി ജെ ജോസിന്റെ പ്രയത്‌നം ഫലം കണ്ടു; കൂളിങ് ഗ്ലാസും കോട്ടും ധരിച്ച് നിൽക്കുന്ന രാഷ്ട്രപിതാവിനെ ചിത്രീകരിച്ചുള്ള മദ്യക്കുപ്പി ഇനിയില്ല; ഇസ്രയേലിലെ മാൽക്ക ബിയർ കമ്പനിക്കെതിരെ ലോകം മുഴുവനും രൂക്ഷവിമർശനം നടത്തിയപ്പോൾ ഇന്ത്യയോട് ക്ഷമ ചോദിച്ച് തടിയൂരാൻ നീക്കം; ബിയർ ബോട്ടിൽ വിപണി ടിക്ക് ടോക്കിലൂടെ അറിഞ്ഞതിന് പിന്നാലെ നടപടിക്കായി പോരാട്ടം കുറിച്ചത് പാലായിലെ മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ

മഹാത്മാവിനെ പരിഹസിച്ച ബിയർ കമ്പനിക്കെതിരെ പോരാട്ടം നടത്തിയ എബി ജെ ജോസിന്റെ പ്രയത്‌നം ഫലം കണ്ടു; കൂളിങ് ഗ്ലാസും കോട്ടും ധരിച്ച് നിൽക്കുന്ന രാഷ്ട്രപിതാവിനെ ചിത്രീകരിച്ചുള്ള മദ്യക്കുപ്പി ഇനിയില്ല; ഇസ്രയേലിലെ മാൽക്ക ബിയർ കമ്പനിക്കെതിരെ ലോകം മുഴുവനും രൂക്ഷവിമർശനം നടത്തിയപ്പോൾ ഇന്ത്യയോട് ക്ഷമ ചോദിച്ച് തടിയൂരാൻ നീക്കം; ബിയർ ബോട്ടിൽ വിപണി ടിക്ക് ടോക്കിലൂടെ അറിഞ്ഞതിന് പിന്നാലെ നടപടിക്കായി പോരാട്ടം കുറിച്ചത് പാലായിലെ മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു ഇസ്രയേലിലെ മദ്യക്കുപ്പിയിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം മോശമായി ചിത്രീകരിച്ചിരുന്നത്. ഒരു മലയാളി പുറത്ത് വിട്ട ടിക്ക് ടോക്ക് വീഡിയോയിൽ നിന്നും ലഭിച്ച വിവരം വെച്ച് പോരാട്ടത്തിനിറങ്ങിയ പാലാ മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എബി.ജെ.ജോസിനെ ഇപ്പോൾ സമൂഹം അഭിനന്ദിക്കുകയാണ്. ബിയർ ബോട്ടിലിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചത് പുറം ലോകമറിഞ്ഞതിന് പിന്നാലെ ഇസ്രയേലിനും ബയർ കമ്പനിയായ മാൽക്കയ്ക്കും നേരെ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം ഇന്ത്യയേയും ഗാന്ധിജിയേയും അനുകൂലിച്ച് പോസ്റ്റുകളും നിറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇസ്രയേലും മാൽക്ക മദ്യ കമ്പനിയും സംഭവത്തിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഗാന്ധിജിയുടെ ചിത്രമുള്ള ബിയർ കുപ്പികൾ ഇനി ഇറങ്ങില്ലെന്ന് കമ്പനി ഉറപ്പ് തന്നിട്ടുമുണ്ട്. പാലാ മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന്റെ പ്രയത്‌നം മൂലമാണ് സംഭവം ഇന്ത്യയുടേയും ഇസ്രയേലിന്റെയും നേതാക്കന്മാരടക്കം സംഭവം അറിയുന്നത്.

ഇസ്രയേലിലെ വൻകിട കമ്പനികളിലൊന്നായ മാൽക്ക ബിയർ കമ്പനിയാണ് ഇത് പുറത്തിറക്കിയത്. കമ്പനി ബ്രാൻഡ് മാനേജറായ ഗിലാദ് ദ്രോറാണ് മാപ്പപേക്ഷ നടത്തിയത്. സംഭവത്തിൽ ഗിലാദ് മാപ്പപേക്ഷിച്ചതിങ്ങനെ: 'ഇന്ത്യൻ സർക്കാരിന്റെയും പൗരന്മാരുടേയും വികാരത്തെ വ്രണപ്പെടുത്തിയതിന് മാൽക്ക ബിയർ കമ്പനി ഹൃദയംഗമായി മാപ്പ് ചോദിക്കുന്നു'. ഇസ്രയേലിന്റെ 71ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ടെഫെൻ ഇൻഡസ്ട്രിയൽ സോണിലെ മാൽക്ക മദ്യ നിർമ്മാണശാലയാണ് ചരിത്ര നേതാക്കളുടെ ചിത്രമെന്ന നിലയിൽ മറ്റു നാലു പേർക്കൊപ്പം ഇന്ത്യൻ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പിയിൽ ചേർത്തത്. ചിത്രം ആലേഖനം ചെയ്ത മദ്യം ഗിഫ്റ്റ് പാക്കറ്റിലും അല്ലാതെയുമായിട്ടാണ് ഇസ്രയേലിലെ വിപണനം നടത്തി വരുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ പറയുന്നു.

ഗാന്ധിജിയെ വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതികളിൽ പറയുന്നു. കൂളിങ് ഗ്ലാസ് ധരിച്ച് ബനിയനും ഓവർക്കോട്ടും ധരിപ്പിച്ച് ചിത്രീകരിച്ചിരിക്കുന്നത് അവഹേളനപരമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാലായിലെ മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എബി.ജെ.ജോസ് ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഇസ്രയേൽ പ്രധാനമന്ത്രിക്കും പരാതി ഇമെയിലായി അയച്ചിരുന്നു. ഇസ്രയേലിന്റെ 71ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ടെഫെൻ ഇൻഡസ്ട്രിയൽ സോണിലെ മാൽക്ക മദ്യ നിർമ്മാണശാലയാണ് ചരിത്ര നേതാക്കളുടെ ചിത്രമെന്ന നിലയിൽ മറ്റു നാലു പേർക്കൊപ്പം ഇന്ത്യൻ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പിയിൽ ചേർത്തത്.

ചിത്രം ആലേഖനം ചെയ്ത മദ്യം ഗിഫ്റ്റ് പാക്കറ്റിലും അല്ലാതെയുമായിട്ടാണ് ഇസ്രയേലിലെ വിപണനം നടത്തി വരുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ പറയുന്നു. ഗാന്ധിജിയെ വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതികളിൽ പറയുന്നു. കൂളിങ് ഗ്ലാസ് ധരിച്ച് ബനിയനും ഓവർക്കോട്ടും ധരിപ്പിച്ച് കോമാളിയാക്കി ചിത്രീകരിച്ചിരിക്കുന്നത് അവഹേളനപരമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമിത് ഷിമോണി എന്നയാളാണ് ഗാന്ധിജിയുടെ ചിത്രം വികലമായി ചിത്രീകരിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റുകളിൽ പറയുന്നുണ്ട്.

ഇതുപ്രകാരം ഇയാളുടെ വെബ്‌സൈറ്റായ https://www.hipstoryart.com/  പരിശോധിച്ചപ്പോൾ ഗാന്ധിജിയെ കോമാളിയായി ചിത്രീകരിക്കുന്ന നിരവധി ചിത്രങ്ങളും ഉത്പന്നങ്ങളും വിൽപ്പനയ്ക്കായി പ്രദർശിപ്പിട്ടുണ്ടെന്നു കണ്ടെത്തിയതായും എബി.ജെ.ജോസ് പറയുന്നു. വെബ്സൈറ്റിൽ ചിത്രകാരന്റെ സ്ഥലം ടെൽ അവീവിലാണെന്നു അതിൽ വ്യക്തമാക്കിയിട്ടുണ്ട്.

മദ്യത്തിനെതിരെ കർശന നിലപാടുകളുണ്ടായിന്ന രാഷ്ട്രപിതാവിനെ മദ്യ പ്രചാരകനായി ചിത്രീകരിച്ചതിനും ഗാന്ധിജിയുടെ ചിത്രം വികലമായി ചിത്രീകരിച്ചതിനുമെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ രാഷ്ട്ര നേതാക്കളോട് അഭ്യർത്ഥിച്ചു. മദ്യകമ്പനിയും ഗാന്ധിജിയെ വികലമായി ചിത്രീകരിച്ച ചിത്രകാരനും മാപ്പു പറയണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും എബി ജെ. ജോസ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP