Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

അബുദബിയിൽ നിന്ന് 30 കോടിയുടെ ജാക്‌പോട്ട് അടിച്ചത് അറിയിക്കാൻ സംഘാടകൻ റിച്ചാർഡ് അലറി വിളിച്ചിട്ടും സനൂപ് സുനിൽ കേട്ടില്ല; മലയാളി ഭാഗ്യവാനെ കണ്ടെത്തിയപ്പോൾ അത് നടൻ ഹരിശ്രീ അശോകന്റെ മരുമകൻ; ബിഗ് ടിക്കറ്റിന്റെ ലോട്ടറി സനൂപ് അടക്കം ലുലുവിലെ 20 പേർക്ക്‌

അബുദബിയിൽ നിന്ന് 30 കോടിയുടെ ജാക്‌പോട്ട് അടിച്ചത് അറിയിക്കാൻ സംഘാടകൻ റിച്ചാർഡ് അലറി വിളിച്ചിട്ടും സനൂപ് സുനിൽ കേട്ടില്ല; മലയാളി ഭാഗ്യവാനെ കണ്ടെത്തിയപ്പോൾ അത് നടൻ ഹരിശ്രീ അശോകന്റെ മരുമകൻ; ബിഗ് ടിക്കറ്റിന്റെ ലോട്ടറി സനൂപ് അടക്കം ലുലുവിലെ 20 പേർക്ക്‌

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: അബുബാബി ബിഗ് ടിക്കറ്റിലെ സംഘാടകൻ റിച്ചാർഡ് പലവട്ടം വിളിച്ചെങ്കിലും കണക്ഷൻ കിട്ടിയത് ഏതാനും സെക്കൻഡുകൾ മാത്രം. സുനിൽ, ജാക്‌പോട്ട് അടിച്ചു എന്ന് റിച്ചാർഡ് അലറി വിളിച്ചെങ്കിലും മറുതലയ്ക്കൽ നിന്ന് ഒരുപ്രതികരണവും ഉണ്ടായില്ല. സനൂപ് സുനിൽ 30 കോടി അടിച്ചാണ് ഭാഗ്യവാനായത്. ജൂലൈ 13നാണ് 183947 എന്ന നമ്പരിലുള്ള ടിക്കറ്റ് സനൂപ് സുനിൽ എടുത്തത്. ഏതായാലും ആവർത്തിച്ചുള്ള വിളികൾക്ക് ഒടുവിൽ സനൂപിനെ കണ്ടെത്തി.

ദോഹയിൽ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരനാണ് സനൂപ് സനിൽ. 30കോടിയിലേറെ രൂപയാണ്(15 ദശലക്ഷം ദിർഹം) ഇന്നലെ(ചൊവ്വ) നടന്ന ബിഗ് ടിക്കറ്റിന്റെ 230-ാം സീരീസ് നറുക്കെടുപ്പിൽ സമ്മാനം നേടിയത്. സിനിമാ നടൻ ഹരിശ്രീ അശോകന്റെ മകൾ ശ്രീക്കുട്ടിയുടെ ഭർത്താവാണ് സനൂപ്. നാട്ടിലെ മൊബൈൽ നമ്പർ കൊടുത്തിരുന്നതിനാൽ ടിക്കറ്റ് സംഘാടകപ്രതിനിധി റിച്ചാർഡിനു സനൂപിന്റെ മൊബൈലിലേക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. നിരന്തരം ശ്രമത്തിനൊടുവിലാണ് ആ ഭാഗ്യവാർത്ത സനൂപിനെ തേടി എത്തിയത്..

സനൂപിന്റെ പേരിൽ ഇദ്ദേഹവും ലുലുവിലെ മറ്റു 19 ജീവനക്കാരും ചേർന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം.

എറണാകുളം സ്വദേശിയായ സനൂപ് ഓൺലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ മലയാളിയായ ജോൺസൺ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിർഹവും ഇന്ത്യക്കാരനായ റെനാൾഡ് ഡാനിയേലിന് 1,00000 ദിർഹവും സമ്മാനം ലഭിച്ചു.

സനൂപിനൊപ്പം ലുലുവിലെ മറ്റ് 19 പേരെ കൂടി തേടിയാണ് ബിഗ് ടിക്കറ്റിലെ ഭാഗ്യം എത്തിയത്. തന്റെ ഷെയർ ഏകദേശം 750,000 ദിർഹം ആയിരിക്കുമെന്ന് സനൂപ് പറയുന്നു. എന്തു തുക കിട്ടിയാലും അത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഇതൊരു വലിയ ഭാഗ്യമാണ്. എന്റെ പങ്കിൽ ഞാൻ സന്തോഷവാനാണ്, സനൂപ് സുനിൽ പറഞ്ഞു. ടിക്കറ്റ് വാങ്ങിയ ഞങ്ങൾക്ക് എല്ലാവർക്കും ഇത് ജീവിതത്തിലെ വഴിമാറ്റമാണ്, സനൂപ് കൂട്ടിച്ചേർത്തു.

ഖത്തറിൽ ഏഴ് വർഷമായി ജോലി ചെയ്തുവരികയാണ് സനൂപ് സുനിൽ. ഖത്തറിലെ തന്റെ ഫോൺ നമ്പർ ബിഗ് ടിക്കറ്റ് സംഘാടകർക്ക് നൽകിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അവർ തന്നെ ബന്ധപ്പെടാൻ ബുദ്ധിമുട്ടിയത്. നാട്ടിലെ റോമിങ് ഉള്ള നമ്പറാണ് കൊടുത്തിരുന്നത്. എന്നാൽ, സംഘാടകർ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ കഴിഞ്ഞില്ല. പലതവണ വിളിച്ചത് കണ്ടപ്പോഴാണ് ഫോൺ എടുത്തത്, സനൂപ് പറഞ്ഞു.

'8' ഭാഗ്യ നമ്പറെന്ന് വിശ്വസിക്കുന്ന ആളാണ് സനൂപ് സുനിൽ. അദ്ദേഹത്തിന്റെ മൊബൈൽ നമ്പരിലും കൂടുതൽ 8 ആണ്. '8' അനന്തയുടെ ചിഹ്നമാണെന്നും ബിഗ് ടിക്കറ്റ് നമ്പരിലും ഭാഗ്യകടാക്ഷമായത് ഈ നമ്പറിന്റെ സാന്നിധ്യമെന്നും സനൂപ് സുനിൽ വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP