Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലി ലഭിക്കാൻ പരിശോധനയ്ക്ക് നൽകിയ രക്തത്തിലെ സ്റ്റിക്കർ മാറ്റി ഒട്ടിച്ച് ബംഗ്ലാദേശി; കൈക്കൂലി വാങ്ങി തിരിമറി നടത്തിയെന്ന ആരോപണം കുടുക്കിയത് രക്തം പരിശോധനയ്ക്ക് എടുത്ത് നഴ്‌സിനെ: വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കാനാവാതെ എബിൻ തോമസ്; മലയാളിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി; ജാമ്യത്തിൽ നിന്ന് അപ്പീൽ നൽകാൻ അനുമതി ലഭിച്ചതോടെ തൊടുപുഴക്കാരന് ഉടൻ ജയിലിൽ പോകേണ്ടി വരില്ല

ജോലി ലഭിക്കാൻ പരിശോധനയ്ക്ക് നൽകിയ രക്തത്തിലെ സ്റ്റിക്കർ മാറ്റി ഒട്ടിച്ച് ബംഗ്ലാദേശി; കൈക്കൂലി വാങ്ങി തിരിമറി നടത്തിയെന്ന ആരോപണം കുടുക്കിയത് രക്തം പരിശോധനയ്ക്ക് എടുത്ത് നഴ്‌സിനെ: വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കാനാവാതെ എബിൻ തോമസ്; മലയാളിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി; ജാമ്യത്തിൽ നിന്ന് അപ്പീൽ നൽകാൻ അനുമതി ലഭിച്ചതോടെ തൊടുപുഴക്കാരന് ഉടൻ ജയിലിൽ പോകേണ്ടി വരില്ല

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ് സിറ്റി: അറബിയുടെ വീട്ടിൽ ജോലിക്ക് നിയോഗിച്ച ബംഗ്‌ളാദേശി യുവാവിന് മഞ്ഞപ്പിത്തമുണ്ടെന്ന വിവരം മറച്ചുവച്ചെന്ന് ആരോപിച്ച് തൊടുപുഴ സ്വദേശിയായ മെയിൽ നേഴ്‌സിനെ കുവൈത്ത് കോടതി ശിക്ഷിച്ചു. തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തൻപുരയിൽ പരേതനായ ബേബിയുടെ മകൻ എബിൻ തോമസിനെ(29) തടവ് ശിക്ഷയും പിഴയുമാണ് കോടതി വിധിച്ചത്. അഞ്ച് വർഷമാണ് തടവ് ശിക്ഷ. ജാമ്യത്തിൽ നിന്നു തന്നെ അപ്പീൽ നൽകാനുള്ള അവസരവും കോടതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എബിന് ഉടൻ ജയിലിലേക്ക് പോകേണ്ടി വരില്ല.

കുവൈത്തിലെ അൽഫാഹീൽ മെഡിക്കൽ സെന്ററിലെ നേഴ്‌സായ എബിന് രക്തസാംപിൾ ശേഖരിക്കുന്ന ജോലിയായിരുന്നു. അറബിയുടെ വീട്ടിൽ പാചകക്കാരനായി ജോലിയിൽ പ്രവേശിക്കുന്നതിന് രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്താൻ ബംഗ്‌ളാദേശി യുവാവ് രക്തസാംപിൾ പരിശോധനക്ക് ക്‌ളിനിക്കിൽ എത്തിയിരുന്നു. എബിൻ ഇയാളുടെ രക്തം ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഫലം വന്നപ്പോൾ ഇയാൾക്ക് രോഗമുള്ളതായി കണ്ടില്ല. ബംഗ്‌ളാദേശുകാരൻ അറബിയുടെ വീട്ടിൽ പാചകക്കാരനായി നിയോഗിക്കപ്പെട്ടു. എന്നാൽ ഇയാൾക്ക് മഞ്ഞപ്പിത്തമുണ്ടെന്ന് പിന്നീട് ആരോ കുവൈത്ത് സർക്കാരിനെ അറിയിച്ചു. ഇതേ തുടർന്ന് ഇയാളുടെ രക്തസാംപിൾ വീണ്ടും പരിശോധിച്ചപ്പോൾ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.

ഇതോടെയാണ് രോഗവിവരം മറച്ചുവച്ചെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി എബിനെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. എബിൻ ഉൾപ്പെടെ ഏഴുപേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. മറ്റുള്ളവരെല്ലാം ബംഗ്‌ളാദേശുകാരാണ്. സഹോദരനെ ഇവർ ചതിക്കുകയായിരുന്നുവെന്ന് ലിബിൻ പറയുന്നു. ബംഗ്‌ളാദേശിയായ ഹസൻ എന്നൊരാൾ ബംഗ്‌ളാദേശി യുവാവിൽനിന്നും 300 കുവൈറ്റ് ദിനാർ കൈപ്പറ്റി രക്തസാംപിൾ മാറ്റുകയായിരുന്നുവത്രെ. ഈ വാദം വിചാരണ കോടതി അംഗീകരിച്ചില്ല. ഇനി അപ്പീൽ കോടതിയിലാണ് പ്രതീക്ഷ. രോഗിയായ അമ്മയ്ക്കും ജോലി ഒന്നും എടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ള വികലാംഗനായ ജ്യേഷ്ഠനും സുഖമായി ജീവിക്കാൻ വേണ്ടിയാണ് തൊടുപുഴ സ്വദേശിയായ എബിൻ തോമസ് എന്ന ചെറുപ്പക്കാരൻ കുവൈറ്റിലേക്ക് പോയത്.

കൃഷിയിൽ നിന്ന് മാത്രം ലഭിക്കുന്ന തുച്ഛ വരുമാനത്തിൽ ജീവിച്ചിരുന്ന ഈ കുടുംബത്തിന് വളരെ ആശ്വാസമായിരുന്നു എബിൻ മാസം തോറും നാട്ടിലേക്ക് അയച്ചിരുന്ന പണം. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫഹീൽ ക്ലീനിക്കിലായിരുന്നു എബിൻ ജോലി നോക്കിയിരുന്നത്. ഇതിനിടെയാണ് വിവാദത്തിൽപ്പെടുന്നത്. അസുഖ ബധിതനായ ബംഗ്ലാദേശി കൈക്കൂലി നൽകി തന്റെ രക്ത സാമ്പിളിലെ സ്റ്റിക്കർ മാറ്റി മറ്റാരുടേതുമായി മാറ്റി ഒട്ടിക്കുകയായിരുന്നു. എന്നാൽ ഈ ബംഗ്ലാദേശിയുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് എടുത്തത് എബിൻ ആയിരുന്നു. ഇതിന് ശേഷമാണ് ആരോ ബ്ലഡ് സാമ്പിൾ മാറ്റിയത്. ബംഗ്ലാദേശിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ പിടികൂടുകയും വീണ്ടും രക്ത സാമ്പിൾ പരിശോധന നടത്തുകയും ചെയ്തതോടെയാണ് എബിൻ പിടിയിലായത്.

ഇതോടെ എബിൻ കൈക്കൂലി വാങ്ങി രക്തസാമ്പിളിൽ തിരിമറി നടത്തി എന്നാരോപിച്ച് പൊലീസ് കസ്ററഡിയിൽ എടുത്തു. കഴിഞ്ഞ ഫെബ്രുവരി 27നാണ് എബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രൂരമായ ശാരീരിക പീഡനം അഴിച്ചു വിട്ട പൊലീസ് എബിനെ നിർബന്ധിച്ച് കുറ്റ പത്രത്തിൽ ഒപ്പിടീക്കുകകയും ചെയ്തു. ബംഗ്ലാദേശി ഒരിക്കൽ പോലും എബിന്റെ പേര് പറഞ്ഞിട്ടില്ലെന്നാണ് എബിന്റെ സഹോദരൻ പറഞ്ഞിരുന്നത്. കുവൈറ്റിലുള്ള എബിന്റെ സുഹൃത്തുക്കളും ഒരു ബന്ധുവും ചേർന്നാണ് കേസ് നടത്തിയത്. പിന്നീട് ഈ വിഷയം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. മറുനാടൻ വാർത്ത നൽകിയതോടെയായിരുന്നു ഇത്. പിന്നീട് ജാമ്യത്തിനുള്ള ശ്രമമായി. ഇത് കോടതി അനുവദിച്ചു. ഇതോടെ എബിൻ കുറ്റ വിമുക്തനാകുമെന്ന പ്രതീക്ഷയായി. ഇതാണ് കോടതി വിധിയോടെ അസ്ഥാനത്താകുന്നത്. എങ്കിലും അപ്പീൽ നൽകാനുള്ള അവസരം കോടതി നൽകിയത് ശുഭപ്രതീക്ഷയാണ്.

കുവൈറ്റിൽ ചെന്ന ശേഷം ശമ്പളത്തിൽ നിന്നും മൂന്നര വർഷത്തെ കാലയളവിലേക്ക് ഒരു ലോണും എബിൻ എടുത്തിരുന്നു. ഒരു വർഷം കൂടി ഉണ്ട് ഈ ലോണിന്റെ കാലാവധി. എബിൻ ജയിലിൽ ആയതോടെ എബിന്റെ സുഹൃത്തുക്കൾ തന്നെയാണ് ഈ ലോണും അടയ്ക്കുന്നത്. മറ്റൊരു കേസ് കൂടി എബിന്റെ പേരിൽ വന്നാലോ എന്ന് പേടിച്ചാണ് സുഹൃത്തുക്കൾ ഈ ലോണും അടയ്ക്കുന്നത്. രക്തസാമ്പിൾ മാറ്റുന്നതിനായി ബംഗ്ലാദേശിയായ ഹസൻ എന്ന ആൾ വഴിയാണ് ആശുപത്രിയിലുള്ള സ്റ്റാഫിനെ സ്വാധീനിച്ചതെന്നാണ് റിപ്പോർട്ട്. പുറത്തു നിന്നും എത്തുന്ന ആളുകൾക്ക് വേണ്ടി ഒരു സഹായി ആയി പ്രവർത്തിച്ചിരുന്ന ആളാണ് ഹസൻ. മറ്റ് രണ്ട് ബംഗ്ലാദേശികൾ മുഖേനയാണ് ഇയാൾ ഹസനെ പരിചയപ്പെടുന്നത്. ഹസനെ പരിചയപ്പെടുത്തി കിട്ടുന്നതിനായി ഇവർക്കും ഇയാൾ പൈസ കൊടുത്തതായാണ് റിപ്പോർട്ട്.

എബിന്റെ വരുമാനം ഇല്ലാതായതോടെ കൃഷിയിൽ നിന്ന് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടണ് ഈ കുടുംബം ജീവിച്ച് പോകുന്നത്. 2015 മാർച്ചിലാണ് എബിൻ ജോലിക്കായി കുവൈറ്റിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP