Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കാതടപ്പിക്കുന്ന ശബ്ദവും ശക്തിയായ വെളിച്ചവുമുള്ള മുറിയിൽ വച്ച് ഓരോ അര മണിക്കൂർ കൂടുമ്പോഴും മർദ്ദിച്ചുകൊണ്ടിരുന്നു'; പാക്ക് പിടിയിലായ സമയത്ത് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഐഎസ്‌ഐ ചോദ്യം ചെയ്തത് 40 മണിക്കൂർ; ചായ കുടിക്കുന്ന രണ്ടാമത്തെ വീഡിയോ തെറ്റാണെന്നും ശബ്ദം കൂട്ടിച്ചേർത്തതാണെന്നുമുള്ള അഭിനന്ദന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്ത് വരുന്നത് പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൊടും ക്രൂരത

'കാതടപ്പിക്കുന്ന ശബ്ദവും ശക്തിയായ വെളിച്ചവുമുള്ള മുറിയിൽ വച്ച് ഓരോ അര മണിക്കൂർ കൂടുമ്പോഴും മർദ്ദിച്ചുകൊണ്ടിരുന്നു'; പാക്ക് പിടിയിലായ സമയത്ത് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഐഎസ്‌ഐ ചോദ്യം ചെയ്തത് 40 മണിക്കൂർ; ചായ കുടിക്കുന്ന രണ്ടാമത്തെ വീഡിയോ തെറ്റാണെന്നും ശബ്ദം കൂട്ടിച്ചേർത്തതാണെന്നുമുള്ള അഭിനന്ദന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്ത് വരുന്നത് പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൊടും ക്രൂരത

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പാക്കിസ്ഥാൻ ജെറ്റ് വിമാനത്തെ പിന്തുടരുന്നതിനിടെ വിമാനം തകർന്ന് പാക്ക് പിടിയിലായ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ വാക്കുകൾ വെളിവാക്കുന്നത് പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൊടും ക്രൂരത. തന്നെ ഐഎസ്‌ഐ തുടർച്ചയായി 40 മണിക്കൂർ ചോദ്യം ചെയ്‌തെന്നും ഓരോ അര മണിക്കൂർ കൂടുമ്പോഴും മർദ്ദിച്ചു എന്നുമുള്ള കാര്യങ്ങളാണ് അഭിനന്ദൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടിയെന്നവണ്ണം നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തിനിടെയാണ് അഭിനന്ദനെ പാക്ക് അധിനിവേശ കശ്മീരിൽ നിന്നും പാക്കിസ്ഥാൻ പിടികൂടിയത്.

പാക്കിസ്ഥാന്റെ പക്കൽ നിന്നും ഇന്ത്യയ്ക്ക് കൈമാറിയ അഭിനന്ദനെ ഡിബ്രീഫിങ് നടത്തിയപ്പോഴാണ് പുത്തൻ വിവരങ്ങൾ ലഭിച്ചതെന്നാണ് സൈനിക വൃത്തങ്ങൾ പുറത്ത് വിട്ട വിവരം. അഭിനന്ദനെ ഇസ്ലാമബാദിൽ നിന്നും റാവൽപിണ്ടിയിലേക്ക് പാക്ക് രഹസ്യാന്വേഷണ വിഭാഗം ഉടൻ തന്നെ മാറ്റിയെന്നും ഒറ്റ മുറിയിൽ പ്രവേശിപ്പിക്കപ്പെട്ട അഭിനന്ദനെ ഐഎസ്‌ഐ രണ്ട് ദിവസത്തോളം ചോദ്യം ചെയ്‌തെന്നും ശാരീരികവും മാനസികവുമായി അദ്ദേഹത്തെ പീഡിപ്പിച്ചെന്നുമാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ശബ്ദത്തിന് ഏറെ മുഴക്കമുള്ളതും അതി ശക്തമായ വെളിച്ചമുള്ളതുമായ മുറിയിലാണ് തന്നെ അടച്ചതെന്നും അര മണിക്കൂർ കൂടുംതോറും തന്നെ അവർ മർദ്ദിച്ചുകൊണ്ടിരുന്നുവെന്നും അഭിനന്ദൻ പറയുന്നു.

പാക്കിസ്ഥാന്റെ മെസിൽ വച്ച് അഭിനന്ദൻ ചായകുടിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ താൻ അധികമായൊന്നും സംസാരിച്ചില്ലെന്നും രണ്ടാമതായി പുറത്ത് വന്ന വീഡിയോ തെറ്റാണെന്നും അഭിനന്ദൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. തന്റെ ശബ്ദമായിരുന്നില്ല ആ വീഡിയോയിലുണ്ടായിരുന്നതെന്നും അത് രണ്ടാമത് കൂട്ടിച്ചേർത്തതാണെന്നും ഡീബ്രീഫിങ്ങിനിടെ അഭിനന്ദൻ വെളിപ്പെടുത്തിയതായും സൂചനകൾ പുറത്ത് വന്നിരുന്നു. അഭിനന്ദൻ വർദ്ധമൻ ആകെ 58 മണിക്കൂറോളമാണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നത്.

ഇന്ത്യയ്ക്ക്  കൈമാറിയ അഭിനന്ദനെ ന്യൂറോ, മാനസീകാരോഗ്യം, ഓർത്താൽമോളജി ഡിപ്പാർട്ടുമെന്റുകൾ വിശദപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26 ന് പാക് ജറ്റ് വിമാനത്തെ പിന്തുടരുന്നതിനിടെ വിമാനം തകർന്നാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാക് അധീന കാശ്മീരിൽ പെട്ടുപോയത്. തുടർന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുൻപെ പാക്കിസ്ഥാന്റെ എഫ്-16 വിമാനം അഭിനന്ദൻ വെടിവെച്ച് വീഴ്‌ത്തിയിരുന്നു.

തുടർന്ന് ആ രാജ്യത്തെ സൈന്യത്തിന്റെ പിടിയിലായെ അഭിനന്ദനെ പിന്നീട് പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറുകയായിരുന്നു. പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി കുതിക്കുന്നതു മുതൽ അഭിനന്ദൻ പറത്തിയിരുന്ന മിഗ് 21 വിമാനം വെടിവെച്ചു വീഴുന്നതു വരെ 16 മിനിട്ട് മാത്രമാണ് ഡോഗ് ഫൈറ്റ് നീണ്ടുനിന്നത്. 27ന് രാവിലെ 9.52നാണ് പാക് വിമാനങ്ങൾ അവരുടെ സൈനികകേന്ദ്രങ്ങളിൽ നിന്നും പറന്നുയർന്നത്. 24 പാക് വിമാനങ്ങളാണ് ഇന്ത്യയെ ലക്ഷ്യമാക്കി വന്നത്. ഇതിൽ 16 എണ്ണം എഫ്-16 വിമാനങ്ങളായിരുന്നു. ഇന്ത്യയുടെ മിഗ്-21, സു-30, മിറാഷ് 2000 യുദ്ധവിമാനങ്ങളുപയോഗിച്ചാണ് ഇന്ത്യ പ്രതിരോധം തീർത്തത്. അതിക്രമിച്ചു കടന്ന പാക് വിമാനത്തെ തുരത്തിയതിനു ശേഷം തിരിച്ചുപറക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 വെടിയേറ്റു വീണത്.

ഇന്ത്യയുടെ കൈയിലുള്ള ഏറ്റവും പഴയ പോർവിമാനങ്ങളിലൊന്നാണ് മിഗ് 21. അമേരിക്ക നിർമ്മിച്ചു പാക്കിസ്ഥാനു നൽകിയ അത്യാധുനിക പോർവിമാനമാണ് എഫ് 16. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികനായിരുന്നു അഭിനന്ദൻ വർത്തമാൻ. പാക്കിസ്ഥാന്റെ മണ്ണിൽ, അവരുടെ സേനാത്തലവന്മാർക്കു മുന്നിൽ പതറാത്ത മുഖവും ശബ്ദവുമായി കുലുങ്ങാതെനിന്ന വിങ് കമാൻഡർ ഇന്ത്യൻ ഹീറോയായി മാറിയിരുന്നു. പാക്ക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചു. പിടിയിലാകുംമുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങൾക്കു പോലും പുകഴ്‌ത്താതിരിക്കാനായില്ല.

വളരെ അപകടം നിറഞ്ഞ ഹൈ-ജി ബാരൽ റോൾ എന്ന യുദ്ധാഭ്യാസം അഭിനന്ദൻ നടത്തിയാണ് വിമാനം തകർത്തത്. ഇതിനിടെ അഭിനന്ദിന്റെ വിമാനവും തകർത്തു.സർഫസ് ടു എയർ മിസൈലാണോ അതോ എയർ ടു എയർ മിസൈലാണോ അഭിനന്ദന്റെ മിഗ് 21 തകർത്തതെന്ന് ഇപ്പോഴും വെളിവായിട്ടില്ല. വിമാനം തകർന്ന ഉടനെ പാരച്യൂട്ടിൽ ചാടി അഭിനന്ദൻ രക്ഷപെട്ടുയ വിമാനത്തിൽ നിന്നും പാരച്യൂട്ടിൽ രക്ഷപെട്ട അഭിനന്ദൻ പാക് അധീന കാഷ്മീരിലാണ് വന്നു വീണത്. ആദ്യം പ്രദേശവാസികളുടെ കൈയിൽപ്പെട്ട അഭിനന്ദനെ അവർ ക്രൂരമായി മർദിച്ചിരുന്നു. പിന്നീട് പാക് സൈന്യം കസ്റ്റഡിയിലെടുത്തു. എന്നാൽ പാക് സൈന്യവും അഭിനന്ദനെ ക്രൂരമായി ഉപദ്രവിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP