Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ദിവസത്തെ പാക്കിസ്ഥാൻ ജീവിതം വിശദീകരിച്ച് അഭിനന്ദൻ; പാക് സൈന്യം പ്രൊഫഷണലെന്നും അതിൽ താൻ കണ്ടത് സമാധാനത്തിന്റെ വഴിയെന്നും ഇന്ത്യൻ വിങ് കമാൻഡർ; വിമാനം തകർന്ന് വീണപ്പോൾ ആൾക്കൂട്ടം വളഞ്ഞ തന്നെ രക്ഷിച്ചത് പാക് സൈന്യമെന്നും ആവർത്തിച്ചു; ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള അഭിനന്ദന്റെ വിശദീകരണ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് പാക് മാധ്യമങ്ങൾ

മൂന്ന് ദിവസത്തെ പാക്കിസ്ഥാൻ ജീവിതം വിശദീകരിച്ച് അഭിനന്ദൻ; പാക് സൈന്യം പ്രൊഫഷണലെന്നും അതിൽ താൻ കണ്ടത് സമാധാനത്തിന്റെ വഴിയെന്നും ഇന്ത്യൻ വിങ് കമാൻഡർ; വിമാനം തകർന്ന് വീണപ്പോൾ ആൾക്കൂട്ടം വളഞ്ഞ തന്നെ രക്ഷിച്ചത് പാക് സൈന്യമെന്നും ആവർത്തിച്ചു; ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള അഭിനന്ദന്റെ വിശദീകരണ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് പാക് മാധ്യമങ്ങൾ

ന്യൂസ് ഡെസ്‌ക്‌

ലാഹോർ: ഫെബ്രുവരി 27ന് മിഗ് 21 യുദ്ധ വിമാനം പറത്തുന്നതിനിടയിൽ പാക്കിസ്ഥാനിൽ അകപ്പെടുകയും പാക് പട്ടാളം പിടികൂടുകയും ചെയ്ത അഭിനന്ദൻ വർത്തമന്റെ വീഡിയോ പുറത്ത് വിട്ട് പാക് മാധ്യമങ്ങൾ. ദേശീയ മാധ്യമം വഴിയാണ് ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡറായ അഭിനന്ദന്റെ വീഡിയോ പുറത്ത് വിട്ടത്. രാത്രി ഒൻപത മണിയോടെയാണ് അഭിനന്ദനെ പാക്കിസ്ഥാൻ വാഗ അതിർത്തിയിൽ വെച്ച് കൈമാറിയത്.

പാക്കിസ്ഥാനിൽ അകപ്പെട്ട ശേഷം ഉണ്ടായ അനുഭവങ്ങൾ വിവരിച്ചുകൊണ്ടാണ് അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നത്. ആൾ്ക്കൂട്ടത്തിൽ നിന്ന് പാക് സൈന്യമാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും അവർ വളരെ നന്നായി തന്നെ പെരുമാറിയെന്നും അഭിനന്ദൻ പറയുന്നു. പാക് സൈന്യത്തിന് ഒപ്പം ചെലവിട്ട സമയം വളരെ മനോഹരമായിരുന്നുവെന്നും അതിൽ താൻ സമാധാനം കണ്ടുവെന്നും അദ്ദേഹം പറയുന്നു.

അതേ സമയം ഇന്ത്യൻ മാധ്യമങ്ങൾ കാര്യം അവതരിപ്പിക്കുന്ന രീതിയേയും അദ്ദേഹം വിമർശിച്ചു. ചെറിയ കാര്യങ്ങൾ പോലും നീ്ട്ടി പൊലിപ്പിച്ച് പറയുന്നതാണ് അവരുടെ രീതിയെന്നും അൽപ്പം എവിവും പുളിയും ചേർത്താണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അ്‌ദ്ദേഹം പറയുന്നു.

അഭിനന്ദന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ അഭിനന്ദൻ വർത്തമൻ. ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറാണ്. എന്റെ ലക്ഷ്യം കാണുന്നതിനായിട്ടാണ് ഞാൻ പാക്കിസ്ഥാനിൽ എത്തിയത്. എന്നാൽ പാക്കിസ്ഥാൻ എയർഫോഴ്‌സ് എന്റെ വിമാനം വെടിവെച്ച് ഇടുകയായിരുന്നു. വിമാനത്തിന് കേട് പറ്റിയത്‌കൊണ്ട് തന്നെ എനിക്ക് അത് ഉപേക്ഷിക്കേണ്ടി വന്നു. പാരച്യൂട്ട് വഴി ഞാൻ പുറത്തേക്ക് കടക്കുകയായിരുന്നു.

താഴെ എത്തിയപ്പോൾ നിരവധി ആളുകളും ഉണ്ടായിരുന്നു. എന്റെ കൈവശം പിസ്റ്റോൾ ഉണ്ടായിരുന്നു. എന്നാൽ ആൾകൂട്ടം വളരെ വൈകാരികമായിട്ടാണ് എന്ന് മനസ്സിലായപ്പോൾ ഞാൻ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ അക്രമത്തിന് ഇരയായ എവന്നെ പാക് സൈനികരാണ് എന്നെ രക്ഷപ്പെടുത്തിയത്. പാക് സൈന്യത്തിലെ ക്യാപ്റ്റൻ ഉൾപ്പടെ ഉള്ളവർ എന്നെ അവരുടെ യൂണിറ്റിലേക്ക് കൊണ്ട് പോയി ഫസ്റ്റ് എയ്ഡ് നൽകി. പിന്നീട് എന്നെ അവർ കൂടുതൽ വൈദ്യപരിശോധനയ്ക്കും മറ്റുമായി ആശുപത്രിയിലേക്ക് കൊണ്ട് പോയി.

വളരെ പ്രൊഫഷണലായിട്ടാണ് പാക്കിസ്ഥാൻ സൈന്യം പെരുമാറിയത്. അതിൽ സമാധാനം ഉണ്ടായിരുന്നു. അവരോടൊപ്പം ചോലവിട്ട സമയം ഞാൻ വളരെ അധികം ഇംപ്രസ്ഡ് ആയിരിക്കുന്നു. ഇന്ത്യൻ മാധ്യമങ്ങൾ അങ്ങനെയാണ്. അവർ സത്യത്തെ പരമാവധി വലിച്ച് നീട്ടും. കാര്യങ്ങളിൽ കുറച്ച് എരിവും പുളിയും ചേർത്ത് പറയുന്നത് അവരുടെ ശൈലിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP