Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിഗ് 21 വിമാനം ഉപയോഗിച്ച് എഫ്16 വിമാനം തകർത്ത ഏക പൈലറ്റ്; പാക്കിസ്ഥാന്റെ വിമാനം വെടിവെച്ചിട്ട ഇന്ത്യൻ യുദ്ധവീരന് വീരചക്ര; ആകാശ യുദ്ധത്തിൽ അഭിനന്ദൻ വർത്തമാൻ പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യം; അഭിനന്ദന് സൈനികർക്ക് നൽകുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതി നൽകുന്നത് പാക് സൈന്യത്തിന്റെ വ്യോമാക്രമണം പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടതും മുൻനിർത്തി; ബാലാകോട്ട് വ്യോമാക്രമണം നടത്തിയ പൈലറ്റുമാർക്ക് വിശിഷ്ട മെഡൽ

മിഗ് 21 വിമാനം ഉപയോഗിച്ച് എഫ്16 വിമാനം തകർത്ത ഏക പൈലറ്റ്; പാക്കിസ്ഥാന്റെ വിമാനം വെടിവെച്ചിട്ട ഇന്ത്യൻ യുദ്ധവീരന് വീരചക്ര; ആകാശ യുദ്ധത്തിൽ അഭിനന്ദൻ വർത്തമാൻ പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യം; അഭിനന്ദന് സൈനികർക്ക് നൽകുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതി നൽകുന്നത് പാക് സൈന്യത്തിന്റെ വ്യോമാക്രമണം പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടതും മുൻനിർത്തി; ബാലാകോട്ട് വ്യോമാക്രമണം നടത്തിയ പൈലറ്റുമാർക്ക് വിശിഷ്ട മെഡൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഭിനന്ദൻ വർത്തമാന് വീര ചക്ര നൽകും. ബാലകോട്ട് വ്യോമാക്രണം നടന്നതിന് പിന്നാലെ പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാൻഡർ അഭിന്ദൻ വർത്തമാന് ഉയർന്ന സൈനിക ബഹുമതി നൽകുന്നത്ം. അഭിനന്ദൻ വർത്തമാന് പുറമെ ബാലകോട്ട് ജെയ്ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത പൈലറ്റുമാർക്കും സൈനിക ബഹുമതി നൽകും

അഭിനന്ദൻ വർത്തമാന് രാജ്യം നൽകുന്ന മൂന്നാമത്തെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണ് നൽകുന്നത്. യുദ്ധസാഹചര്യത്തിൽ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് വീര ചക്ര കര. നാവിക, വ്യോമ സേനകളിലെ സൈനികർക്ക് സമ്മാനിക്കുന്നത്. പാക്കിസ്ഥാനിലെ ബാലകോട്ട് ഭീകര കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത വ്യോമസേനാ അഞ്ച് വ്യോമസേനാ പൈലറ്റുമാർക്ക് വായൂസേനാ മെഡലാകും നൽകുക. അഭിനന്ദൻ വർത്തമാനും മറ്റ് വ്യോമസേനാ പൈലറ്റുമാർക്കും സൈനിക ബഹുമതി നൽകിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ മുമ്പ് പുറത്തുവന്നിരുന്നു.

പുൽവാമ ആക്രമണത്തിന് പ്രതികാരമായാണ് ഫെബ്രുവരി 26 ന് വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങളിൽ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു. ഇന്ത്യൻ അതിർത്തി ലംഘിച്ച പാക്കിസ്ഥാന്റെ അമേരിക്കൻ നിർമ്മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസൺ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദൻ വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ മിഗ് 21 ബൈസൺ ജെറ്റ് മിസൈൽ ആക്രമണത്തിൽ തകരുകയും അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലാവുകയും ചെയ്തു. എന്നാൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാർച്ച് ഒന്നിന് അഭിനന്ദനെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി.

യുദ്ധകാലത്തെ വീരകൃത്യങ്ങൾ കണക്കിലെടുത്ത് സൈനികർക്ക് നൽകുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര ചക്ര മെഡൽ. പരം വീര ചക്ര, മഹാ വീര ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികൾ. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ ആയപ്പോഴും വീരോചിതമായി ധീരയോദ്ധാവിനെ പോലെ പെരുമാറിയ അഭിനന്ദൻ ഇന്ത്യയുടെ കണ്ണിലുണ്ണി ആയിരുന്നു. അദ്ദേഹണ് അമേരിക്കൻ നിർമ്മിത എഫ് 16 വിമാനം വെടിവെച്ചിട്ടതും. നേരത്തെ അഭിനന്ദൻ വർത്തമനെ ശ്രീനഗറിന് പുറത്തുള്ള എയർബേസ്‌ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായും എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് സൂചന. സുരക്ഷ കണക്കിലെടുത്ത് അഭിനന്ദൻ വർത്തമന് പുതുതായി നിയമനംലഭിച്ച എയർബേസ് ഏതെന്നകാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. മിഗ് 21 വിമാനം ഉപയോഗിച്ച് എഫ്16 വിമാനം തകർത്ത ഏക പൈലറ്റാണ് അഭിനന്ദൻ.

ഫെബ്രുവരി 27ന് ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദൻ തകർത്തിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അഭിനന്ദൻ ഉൾപ്പെടെയുള്ള വ്യോമസേനാംഗങ്ങളാണ് ശത്രുക്കളെ തുരത്തിയത്. ഇതിനിടെ മിഗ് വിമാനം തകർന്ന് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. രണ്ടുദിവസത്തിനുശേഷം അദ്ദേഹത്തെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികനായിരുന്നു അഭിനന്ദൻ വർത്തമാൻ. പാക്കിസ്ഥാന്റെ മണ്ണിൽ, അവരുടെ സേനാത്തലവന്മാർക്കു മുന്നിൽ പതറാത്ത മുഖവും ശബ്ദവുമായി കുലുങ്ങാതെനിന്ന വിങ് കമാൻഡർ ഇന്ത്യൻ ഹീറോയായി മാറിയിരുന്നു. പാക്ക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചു. പിടിയിലാകുംമുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങൾക്കു പോലും പുകഴ്‌ത്താതിരിക്കാനായില്ല. ഇന്ത്യൻ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ പാക്ക് പോർവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ ശത്രു സൈന്യത്തിന്റെ പിടിയിൽപ്പെടുന്നത്.

ഇന്ത്യൻ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടർന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്‌ത്തി. മറ്റുള്ളവയെ പിന്തുടർന്നു നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടൻ സ്വയം ഇജക്ട് ചെയ്ത അഭിനന്ദൻ പാരച്യൂട്ടിൽ സുരക്ഷിതമായി നിലത്തിറങ്ങി. സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി പ്രവർത്തനം തുടങ്ങിയ അഭിനന്ദൻ പിന്നീടാണ് മിഗ് 21 ബൈസൺ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗർ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.

ആശങ്കയുടെയും പിരിമുറുക്കത്തിന്റെയും നയതന്ത്ര ഇടപെടലുകളുടെയും മണിക്കൂറുകൾ പലതു പിന്നിട്ട ശേഷമാണ് അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പൈലറ്റിനെ ഉപയോഗിച്ചുള്ള വിലപേശലിനില്ലെന്നും ഉടൻ വിട്ടയയ്ക്കണമെന്നുമുള്ള വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യൻ നിലപാട് സമ്മർദമായപ്പോൾ പാക്കിസ്ഥാൻ അയഞ്ഞു. വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്നു പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിട്ടാണ് പ്രസ്താവന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP