Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹപ്രവർത്തകർ യുദ്ധഭൂമിയിൽ രാജ്യത്തിന് കാവലിരിക്കുമ്പോൾ എനിക്കെങ്ങനെ കുടുംബത്തോടൊപ്പം ഉല്ലസിച്ച് നടക്കാൻ കഴിയും? വ്യോമ സേന അനുവദിച്ച ഒരു മാസത്തെ അവധി വേണ്ടെന്ന് വച്ച് അഭിനന്ദൻ ശ്രീനഗറിലേക്ക് പറന്നു; ഡീബ്രീഫിങ് നടപടി ക്രമങ്ങൾ പൂർത്തിയായതോടെ ഇന്ത്യയുടെ വീരപുത്രൻ വീണ്ടും പടക്കളത്തിലേക്ക്; അഭിമാനത്തോടെ കടുംബവും സുഹൃത്തുക്കളും രാജ്യവും

സഹപ്രവർത്തകർ യുദ്ധഭൂമിയിൽ രാജ്യത്തിന് കാവലിരിക്കുമ്പോൾ എനിക്കെങ്ങനെ കുടുംബത്തോടൊപ്പം ഉല്ലസിച്ച് നടക്കാൻ കഴിയും? വ്യോമ സേന അനുവദിച്ച ഒരു മാസത്തെ അവധി വേണ്ടെന്ന് വച്ച് അഭിനന്ദൻ ശ്രീനഗറിലേക്ക് പറന്നു; ഡീബ്രീഫിങ് നടപടി ക്രമങ്ങൾ പൂർത്തിയായതോടെ ഇന്ത്യയുടെ വീരപുത്രൻ വീണ്ടും പടക്കളത്തിലേക്ക്; അഭിമാനത്തോടെ കടുംബവും സുഹൃത്തുക്കളും രാജ്യവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ വീണ്ടും സൈന്യത്തിലേക്ക്. അതിർത്തി കടന്നെത്തിയ പാക് യുദ്ധ വിമാനത്തെ തുരത്തുന്നതിനിടെ പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത അഭിനന്ദൻ അവധിയിലാണ് ഉപ്പോൾ. എന്നാൽ അവധിയിലും വീട്ടിൽ കഴിയാൻ അഭിന്ദന് താൽപ്പര്യക്കുറവ്. ഈ സാഹചര്യത്തിൽ തന്റെ സൈനിക വ്യൂഹം സ്ഥിതി ചെയ്യുന്ന ശ്രീനഗറിലേക്ക് തിരിച്ചെത്തുകയാണ് അഭിനന്ദൻ. ചികിത്സ അവധിയിൽ തുടരുന്നതിനിടെയാണ് അഭിനന്ദൻ ശ്രിനഗറിലേക്ക് തിരിച്ചെത്തുന്നതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

സഹപ്രവർത്തകർ യുദ്ധഭൂമിയിൽ രാജ്യത്തിന് കാവലിരിക്കുമ്പോൾ എനിക്കെങ്ങനെ കുടുംബത്തോടൊപ്പം ഉല്ലസിച്ച് നടക്കാൻ കഴിയുമെന്ന ചോദ്യമാണ് അഭിനന്ദൻ പലഘട്ടത്തിലും ഉർത്തിയത്. ഈ സാഹചര്യത്തിലാണ് വ്യോമ സേന അനുവദിച്ച ഒരു മാസത്തെ അവധി വേണ്ടെന്ന് വച്ച് അഭിനന്ദൻ ശ്രീനഗറിലേക്ക് പറന്നത്. അവധി റദ്ദാക്കിയാണ് ശ്രീനഗറിൽ എത്തുന്നതെങ്കിലും വിമാനം പറത്താൻ കാത്തിരിക്കേണ്ടി വരും. വ്യാമസേനയുടെ മെഡിക്കൽ വിഭാഗത്തിന്റെ അനുമതി അനിവാര്യമാണ്. ഡീബ്രീഫിങ് നടപടി ക്രമങ്ങൾ പൂർത്തിയായതോടെ ഇന്ത്യയുടെ വീരപുത്രൻ വീണ്ടും പടക്കളത്തിലേക്ക് ഉടൻ എത്തുമെന്നതിന്റെ സൂചനയാണ് ഇത്. ശ്രീനഗറിലേക്ക് മടങ്ങാനുള്ള അഭിനന്ദന്റെ തീരുമാനത്തെ അഭിമാനത്തോടെ കടുംബവും സുഹൃത്തുക്കളും രാജ്യവും നോക്കി കാണുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ചികിത്സ പൂർത്തിയാക്കിയ അഭിനന്ദനോട് നാല് ആഴ്ചത്തെ വിശ്രമ അവധിയിൽ പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഈ കാലയളവിൽ ചെന്നൈയിൽ തന്റെ കുടുംബത്തിന്റെ കൂടെ താമസിക്കൻ അഭിനന്ദന് കഴിയും. എന്നാൽ തന്റെ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുള്ള ശ്രീനഗറിലേക്ക് തിരിച്ചു പോകാൻ അഭിനന്ദൻ തീരുമാനിക്കുകയായിരുന്നെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. ശ്രീനഗറിലെത്തിയാലും അഭിനന്ദന് ഉടൻ വിമാനം പറത്താനാകില്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് അഭിനന്ദന് ശ്രീനഗറിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. അവധി സമയത്തും തന്റെ സൈനിക വ്യൂഹത്തിനൊപ്പം നിൽക്കാനായിരുന്നു താൽപ്പര്യം. നാലാഴ്ചത്തെ അവധിക്ക് ശേഷം വർത്തമാനെ വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷം മാത്രമേ അഭിനന്ദന് യുദ്ധ വിമാനം പറത്താൻ നൽകുന്നതിനെ കുറിച്ച് വ്യോമസേന തീരുമാനം എടുക്കൂ.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുൻപെ പാക്കിസ്ഥാന്റെ എഫ്-16 വിമാനം അഭിനന്ദൻ വെടിവെച്ച് വീഴ്‌ത്തിയിരുന്നു. തുടർന്ന് ആ രാജ്യത്തെ സൈന്യത്തിന്റെ പിടിയിലായെ അഭിനന്ദനെ പിന്നീട് പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറുകയായിരുന്നു.

പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി കുതിക്കുന്നതു മുതൽ അഭിനന്ദൻ പറത്തിയിരുന്ന മിഗ് 21 വിമാനം വെടിവെച്ചു വീഴുന്നതു വരെ 16 മിനിട്ട് മാത്രമാണ് ഡോഗ് ഫൈറ്റ് നീണ്ടുനിന്നത്. 27ന് രാവിലെ 9.52നാണ് പാക് വിമാനങ്ങൾ അവരുടെ സൈനികകേന്ദ്രങ്ങളിൽ നിന്നും പറന്നുയർന്നത്. 24 പാക് വിമാനങ്ങളാണ് ഇന്ത്യയെ ലക്ഷ്യമാക്കി വന്നത്. ഇതിൽ 16 എണ്ണം എഫ്-16 വിമാനങ്ങളായിരുന്നു. ഇന്ത്യയുടെ മിഗ്-21, സു-30, മിറാഷ് 2000 യുദ്ധവിമാനങ്ങളുപയോഗിച്ചാണ് ഇന്ത്യ പ്രതിരോധം തീർത്തത്. അതിക്രമിച്ചു കടന്ന പാക് വിമാനത്തെ തുരത്തിയതിനു ശേഷം തിരിച്ചുപറക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 വെടിയേറ്റു വീണത്. ഇന്ത്യയുടെ കൈയിലുള്ള ഏറ്റവും പഴയ പോർവിമാനങ്ങളിലൊന്നാണ് മിഗ് 21. അമേരിക്ക നിർമ്മിച്ചു പാക്കിസ്ഥാനു നൽകിയ അത്യാധുനിക പോർവിമാനമാണ് എഫ് 16.

വളരെ അപകടം നിറഞ്ഞ ഹൈ-ജി ബാരൽ റോൾ എന്ന യുദ്ധാഭ്യാസം അഭിനന്ദൻ നടത്തിയാണ് വിമാനം തകർത്തത്. ഇതിനിടെ അഭിനന്ദിന്റെ വിമാനവും തകർത്തു.സർഫസ് ടു എയർ മിസൈലാണോ അതോ എയർ ടു എയർ മിസൈലാണോ അഭിനന്ദന്റെ മിഗ് 21 തകർത്തതെന്ന് ഇപ്പോഴും വെളിവായിട്ടില്ല. വിമാനം തകർന്ന ഉടനെ പാരച്യൂട്ടിൽ ചാടി അഭിനന്ദൻ രക്ഷപെട്ടുയ വിമാനത്തിൽ നിന്നും പാരച്യൂട്ടിൽ രക്ഷപെട്ട അഭിനന്ദൻ പാക് അധീന കാഷ്മീരിലാണ് വന്നു വീണത്. ആദ്യം പ്രദേശവാസികളുടെ കൈയിൽപ്പെട്ട അഭിനന്ദനെ അവർ ക്രൂരമായി മർദിച്ചിരുന്നു. പിന്നീട് പാക് സൈന്യം കസ്റ്റഡിയിലെടുത്തു. എന്നാൽ പാക് സൈന്യവും അഭിനന്ദനെ ക്രൂരമായി ഉപദ്രവിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

ആരോഗ്യസ്ഥിതി വീണ്ടെടുത്ത് തിരിച്ചെത്തിയാൽ അഭിനന്ദൻ അതേ കോക്ക്പിറ്റിൽ തന്നെ പ്രവേശിക്കുമെന്ന് എയർ ചീഫ് മാർഷൽ ബി.എസ്. ധനോന കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ തിരിച്ചെത്തിയാൽ നിലവിലെ അതേ യൂണിറ്റിൽ തന്നെ തിരിച്ച് കയറാം. അപകടം നടന്നുവെന്ന കാരണത്താൽ യൂണിറ്റ് മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ കൈമാറിയ അഭിനന്ദനെ നേരെ ഡൽഹിയിലേക്ക് കൊണ്ടു വരികയും അവിടുത്തെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

അവിടെ വെച്ച് വിദഗ്ധ ചികിത്സയും മെഡിക്കൽ പരിശോധനയും കഴിഞ്ഞെത്തിയ അഭിനന്ദനിൽ നിന്നും പാക്കിസ്ഥാനിൽ നടന്ന കാര്യങ്ങളെപ്പറ്റി ചോദിച്ചറിയുന്നതിനായി സൈന്യം ഡീ ബ്രീഫിങ് നടത്തി. പാക്കിസ്ഥാനിൽ തടവിൽ കഴിഞ്ഞ രണ്ടു ദിവസം താൻ കടുത്ത മാനസിക പീഡനത്തിനിരയായതായി അഭിനന്ദൻ സൂചിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP