Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട് പണി പൂർത്തിയാക്കാൻ 39 ലക്ഷം മുടക്കി; സഹോദരിയെ കെട്ടിക്കാൻ പത്ത് ലക്ഷവും; ബാക്കിയുള്ള 23 ലക്ഷം രൂപ മാതാപിതാക്കളുടെ പേരിൽ സ്ഥിര നിക്ഷേപമിട്ടു; എസ്ഡിപിഐക്കാരുടെ കത്തിമുനയിൽ ജീവിതം നഷ്ടമായ അഭിമന്യുവിന്റെ കുടുംബം നാളെ മുഖ്യമന്ത്രിയിൽ നിന്ന് താക്കോൽ കൈപ്പറ്റുന്നത് നെഞ്ച് പൊട്ടുന്ന ഓർമകളോടെ; അഭിമന്യുവിന് വേണ്ടി പാർട്ടി ആകെ ശേഖരിച്ചത് 72,12,548 രൂപ

വീട് പണി പൂർത്തിയാക്കാൻ 39 ലക്ഷം മുടക്കി; സഹോദരിയെ കെട്ടിക്കാൻ പത്ത് ലക്ഷവും; ബാക്കിയുള്ള 23 ലക്ഷം രൂപ മാതാപിതാക്കളുടെ പേരിൽ സ്ഥിര നിക്ഷേപമിട്ടു; എസ്ഡിപിഐക്കാരുടെ കത്തിമുനയിൽ ജീവിതം നഷ്ടമായ അഭിമന്യുവിന്റെ കുടുംബം നാളെ മുഖ്യമന്ത്രിയിൽ നിന്ന് താക്കോൽ കൈപ്പറ്റുന്നത് നെഞ്ച് പൊട്ടുന്ന ഓർമകളോടെ; അഭിമന്യുവിന് വേണ്ടി പാർട്ടി ആകെ ശേഖരിച്ചത് 72,12,548 രൂപ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മഹാരാജാസ് കോളേജിൽ എസ്ഡിപിഐക്കാരുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ കുടുംബത്തിന് നാളെ പൂവണിയുന്നത് കേറിക്കിടക്കാൻ ഒരിടം എന്ന സ്വപ്‌നമാണ്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നാളെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ നെഞ്ച പൊട്ടുന്ന വേദനയോചെ ആ മാതാപിതാക്കൾ ഓർക്കുക മകൻ അഭിമന്യുവിന്റെ മുഖം തന്നെയാണ് എന്നതിൽ സംശയമില്ല.

എറണാകുളം മഹാരാജാസ് കാമ്പസിൽ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തിന് പാർട്ടി നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.കൊട്ടക്കാമ്പൂരിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വച്ചാണ് വീടിന്റെ താക്കോൽ അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് കൈമാറുന്നത്. വട്ടവടയിലെ ഒറ്റമുറി വീട്ടിൽനിന്നാണ് ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പടപൊരുതി വലിയ സ്വപ്നങ്ങളുമായി അഭിമന്യു മഹാരാജാസിൽ എത്തിയത്. സമൂഹത്തിന്റെ എല്ലാ ശ്രേണികളിലും സമൂലമായ മാറ്റം ആഗ്രഹിച്ച അഭിമന്യു വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രചാരകനും പ്രവർത്തകനുമായി മാറുകയായിരുന്നു.


അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. വട്ടവട കൊട്ടക്കന്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ മാത്രം അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സിപിഎം 40 ലക്ഷം രൂപ ചെലവിട്ടു. അഭിമന്യുവിന്റെ ഓർമകൾ നിലനിർത്തി പാർട്ടി എല്ലാം ഒരുക്കുമ്പോഴും അഭിയുടെ വേർപാടിന്റെ വേദന കുടുംബത്തെ വിട്ടൊഴിയുന്നില്ല.

പാർട്ടി സഹായങ്ങളെല്ലാം നൽകുമ്പോഴും അഭിമന്യു വധക്കേസിലെ പ്രതികളെ മുഴുവൻ പിടൂകൂടാത്തതിനെതിരെ മാതാപിതാക്കൾക്കടക്കം പരാതിയുണ്ട്. കൊലപാതകം നടന്ന് ആറ് മാസം പിന്നിടുമ്പോഴും അഭിമന്യുവിനെ കുത്തിയ സഹലുൾപ്പെടെ കേസിലെ ഏഴ് പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല.

എസ്.എഫ്. ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് മഹാരാജാസ് കോളേജിൽ അഭിമന്യു സംഘടനാ പ്രവർത്തനത്തിൽ സജീവമായത്. കഴിഞ്ഞ വർഷം ജൂലായ് 2 ന് പുലർച്ചെയാണ് മഹാരാജാസ് കോളേജ് രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ കാമ്പസ് ഫ്രണ്ട് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. എസ്.എഫ്.ഐയ്ക്ക് വേണ്ടി ചുവരെഴുത്ത് നടത്തുന്നതിനിടയിലാണ് ഇരുളിന്റെ മറവിൽ കാമ്പസ് ഫ്രണ്ടിന്റെ കൊലക്കത്തി അഭിമന്യുവിന്റെ ജീവനെടുത്തത്.

രക്തസാക്ഷി കുടുംബത്തെ നിലനിർത്തുന്നതിനും അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയും സിപിഎം നേരിട്ടിറങ്ങുകയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം നടത്തി. കുടുംബത്തിന് വീട് വയ്ക്കുന്നതിനായി പത്തരസെന്റ് സ്ഥലം വിലയ്ക്കുവാങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നടത്തി. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയാണ് നാളെ ഭവനം കൈമാറുന്നത്.

അഭിമന്യുവിന്റെ സ്വപ്നവീടിന് നന്മയുള്ള കരങ്ങൾ ചേർത്ത് നൽകിയത് 72,12,548 രൂപയായിരുന്നു. എന്നാൽ വീടിനും സ്ഥലത്തിനുമായി ചെലവായത് 38,90,750 രൂപയാണ്. ഇത് കൂടാതെ ഈ ഫണ്ടിൽ നിന്നും അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും ചെലവാക്കുകയും ബാക്കി 23,75,307 രൂപ മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിരനിക്ഷേപമായി ബാങ്കിൽ പാർട്ടി നിക്ഷേപിക്കുകയും ചെയ്തു. അഭിമന്യുവിന്റെ സ്വപ്നവീടിനൊപ്പം മകനെ നഷ്ടമായ കുടുംബത്തിന് അല്ലലില്ലാതെ ജീവിക്കാനുമാവുമെന്നും ഇതിലൂടെ ഉറപ്പാവുകയാണ്. 

അഭിമന്യുവധക്കേസ് പ്രതികളുടെ എണ്ണം മുപ്പതിലേറെയാകും. കൊലപാതകം നടത്തിയ അക്രമിസംഘത്തിൽപെട്ടവർക്ക് പുറമെ പ്രതികളെ സഹായിച്ചവരുടെയും പട്ടികയായി. ഇതിൽ 12 പേരെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. എന്നാൽ ബാക്കിയുള്ളവരെയും തിരിച്ചറിഞ്ഞതായാണ് അന്വേഷണ സംഘം പറയുന്നത്. അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ സംഘത്തിൽ പത്തിലേറെ പേരുണ്ടായിരുന്നു. അക്രമത്തിന് ഒത്താശ ചെയ്തവരും ചേർത്ത് പ്രതികൾ ഇരുപതോളം പേർ ഉണ്ടാകുമെന്നായിരുന്നു ആദ്യ കണക്ക്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP