Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ

അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി  വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ ഫാ. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയത് ഇന്നലെയാണ്. കേസിലെ ഒന്നാം പ്രതിയാണ് ഫാ. കോട്ടൂർ. സിസ്റ്റർ സെഫി മൂന്നാം പ്രതിയാണ്. ജസ്റ്റിസുമായ അബ്ദുൾ നസീർ, സുഭാഷ് റെഡ്ഡി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇവരുടെ ഹർജികൾ തള്ളിയത്. ഇതോടെ ഇരുവരും വിചാരണാ നടപടികൾ താമസിയാതെ തന്നെ നേരിടേണ്ടി വരും.

രാഷ്ട്രീയ കേരളത്തിൽ ഏറ്റവും അധികം അട്ടിമറികൾ നടന്ന കേസാണ് അഭയ കേസ്. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് അഭയ സാക്ഷ്യം വഹിക്കേണ്ടി വന്നതാണ് കൊലാപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് അന്വേഷിച്ച് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഈ കേസ് ശക്തമായി മുന്നോട്ടു പോകുന്ന ഘട്ടത്തിൽ കേസ് അട്ടിമറിക്കാൻ വേണ്ടി സിസ്റ്റർ സെഫി നടത്തിയ ശ്രമങ്ങളാണ് ഇപ്പോഴും മാധ്യമങ്ങളിൽ വാർത്തകളാകുന്നത്. സിബിഐ കുറ്റപത്രത്തിൽ അട്ടിമറി ശ്രമത്തെ കുറിച്ച് വ്യക്തമാക്കിയ ഭാഗം ഇപ്പോൾ സൈബർ ലോകത്തും പ്രചരിക്കുകയാണ്.

ഈ കേസ് ഇപ്പോഴും അട്ടിമറിക്കാതെ നിയമപോരാട്ടം നടത്തുന്ന പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ കേസിന്റെ പുതിയ സാബഹചര്യത്തിൽ സിബിഐ കുറ്റപത്രത്തിലെ ഒരുഭാഗം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു. കന്യാസ്ത്രീയെന്ന നിലയിൽ താൻ കന്യകയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി സെഫി നടത്തിയ കള്ളക്കളി വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കേസിലെ മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് കന്യാചർമ്മം വച്ചുപിടിപ്പിക്കാൻ 'ഹൈമനോ പ്ലാസ്റ്റി' സർജറി നടത്തിയിരുന്നു. ആലപ്പുഴയിലെ ടി ഡി മെഡിക്കൽ കോളേജിൽ സെഫിക്ക് കന്യാചർമ്മം വെച്ചുപിടിപ്പിക്കൾ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടർമാർ അടക്കം മൊഴി നൽകിയ വിവരം സഹിതം കുറ്റപ്പത്രത്തിലെ 29ാം പേജിലെ പാരഗ്രാഫ് 53ൽ വ്യക്തമാക്കുന്നുണ്ട്.

 

അഭയക്കേസിൽ തെളിവ് നശിപ്പിക്കാൻ ഏതറ്റം വരെ പോകാനും പ്രതികൾ തയാറായതിന്റെ തെളിവാണ് ഇത്. കന്യകയാണെന്ന് തെളിയിക്കാൻ കൃത്രിമമായി കന്യാചർമ്മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രിക്രിയയ്ക്ക് സിസ്റ്റർ സെഫി വിധേയമായിരുന്നതായി സിബിഐ കോടതി മുമ്പാകെ ബോധിപ്പിച്ചത്. സിസ്റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരും അവിഹിത ബന്ധത്തിലേർപ്പെടുന്നത് കണ്ട കാര്യം പുറത്തറിയാതിരിക്കാനാണ് പ്രതികൾ അഭയയെ കൊലപ്പെടുത്തിയത്. താൻ കന്യകയാണെന്ന് തെളിഞ്ഞാൽ കേസ് ദുർബലമാകുമെന്ന് കണ്ടതിനെ തുടർന്നാണ് സെഫി ഈ കടുംകൈയ്ക്ക് മുതിർന്നത്.

ആലപ്പുഴ മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധനയിൽ ആധുനിക ശസ്ത്രക്രിയയിലൂടെ കൃത്രിമമായി സെഫി കന്യാചർമ്മം വച്ചുപിടിപ്പിച്ചെന്ന വിവരമാണ് പുറത്തുവന്നത്. ഇക്കാര്യം സിബിഐ കോടതി കുറ്റപത്രത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നത്. സിസ്റ്റർ സെഫി ഉൾപ്പടെയുള്ളവരെ ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രൊഫ.ലളിതാംബികയും രമാദേവിയും അടക്കമുള്ള പ്രഗല്ഭ ഗൈനക്കോളജിസ്റ്റ് മെഡിക്കോ ലീഗൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കന്യാചർമ്മം വെച്ചുപിടിപ്പിച്ച വിവരം പുറത്തുവന്നത്. കുറ്റപത്രം സമർപ്പിച്ചപ്പോൾ ഒപ്പം ചേർത്ത റിപ്പോർട്ടിൽ, സിസ്റ്റർ സെഫിയുടെ മാറിടങ്ങൾ പരിശോധിച്ചപ്പോൾ നിരന്തരമായി സംഭോഗത്തിൽ ഏർപ്പെട്ടിരുന്നതുമൂലം ഉടവുതട്ടിയ നിലയിലായിരുന്നു എന്നതുകൂടി കണ്ടെത്തിയിരുന്നു.

അഭയ കേസിനെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമായ കാര്യമായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ ലൈംഗികാനുഭവങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി എന്ന തരത്തിലുള്ള പ്രചാരണവും നടന്നിരുന്നു. ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ കേസിൽ നിർണായകമായിരുന്നു. ഫാദർ തോമസ് കോട്ടൂരുമായി ആത്മബന്ധം ഉണ്ടായിരുന്ന സെഫി 'തോമസ് കുട്ടി'യെന്നാണ് വികാരിയെ വിളിച്ചിരുന്നത്.

അഭയയെ കൊലപ്പെടുത്താൻ മോട്ടീവായ കാര്യം നിഷേധിക്കുന്നതിനായാണ് കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതിലൂടെ സെഫി ശ്രമിച്ചത്. സെഫിയെയും കോട്ടൂരിനെയും സഹായിക്കാൻ അന്ന് കത്തോലിക്കാ സഭയിലെ പ്രമുഖരും രംഗത്തുണ്ടായിരുന്നു. ഈ കേസിലെ വിവരങ്ങൾ ഇപ്പോഴും ചർച്ചകളിൽ നിറയുമ്പോൾ സഭയ്ക്കും നാണക്കേടുണ്ടാകുകയാണ്. കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. 2008 നവംബർ 19നാണ് ഫാ. തോമസ് കോട്ടൂർ, ഫാ. പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികൾക്കെതിരെ വിവരങ്ങൾ ലഭ്യമല്ലെന്നു പലതവണ നൽകിയ അന്തിമ റിപ്പോർട്ടുകൾ കോടതി തള്ളിയിരുന്നു. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്നു വിധിച്ച ഹൈക്കോടതി രണ്ടാം പ്രതി ഫാ. പുതൃക്കയിലിനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി ശരിവയ്ക്കുകയും ചെയ്തിരുന്നു.

എന്താണ് ഹൈമനോ പ്ലാസ്റ്റി?

ഒരു ചെറിയ ശസ്ത്ര ക്രിയയിലൂടെ സ്ത്രീകൾക്ക് തങ്ങളുടെ പരിശുദ്ധി നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കാമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വാഗ്ദാനമാണിത്. കന്യാചർമ്മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോ പ്ലാസ്റ്റി)യെ സാദാ പ്ലാസ്റ്റിക് സർജറിയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇത്തരം സർജറികൾ ഇന്ന് അമേരിക്കയിലും യൂറോപ്പിലും ഒരു സാദാ സംഭവമായി മാറിയ സംഭവം ഇപ്പോൾ കേരളത്തിലും വ്യാപകമായി നടക്കുന്നുണ്ട്.

ഈ ചെറു ശസ്ത്രക്രിയയിലൂടെ ഛേദ്ദിക്കപ്പെട്ട ചർമ്മം പുനഃസ്ഥാപിക്കാൻ കഴിയും. ശസ്ത്രക്രിയ ചെയ്താലും അധികം ദിവസം ആശുപത്രിയിൽ കഴിയേണ്ട ആവശ്യമില്ലാത്തതിനാൽ വിവാഹത്തിന് ഏതാനും ദിവസം മുമ്പ് വേണമെങ്കിലും ഇതിന് വിധേയയാകാൻ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ടെങ്കിൽ മൂന്ന് മാസത്തേക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാതിരിക്കുകയാണ് നല്ലതെന്നും ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. പല രാജ്യങ്ങളിലും ഹൈമണോറഫി നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ രാജ്യങ്ങളിൽ ഇപ്പോഴും ഇതിന് നിയമപരമായി വിലക്കുണ്ട്.

മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഈയൊരു സൗകര്യത്തെയും പലരും തെറ്റായി ഉപയോഗിക്കുന്ന പ്രവണതകളും കുറവല്ല. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന പലരും തന്റെ മോശം ഭൂതകാലം മറച്ചുവെയ്ക്കുന്നതിനായി ഹൈമണോറഫിയെ ആശ്രയക്കാറുണ്ട്. ഇതിന് പുറമെ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും പലരും ഈയൊരു വിദ്യയുടെ സഹായം തേടാറുണ്ട്. കന്യാചർമ്മം പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയ ചെയ്യുന്ന നൂറുകണക്കിന് ആശുപത്രികൾ ഇന്ത്യയിലുണ്ട്. യുവതികളും ചില മധ്യവയസ്‌കരിലുമാണ് കന്യാചർമ്മം പുനഃസ്ഥാപിക്കലിന് വിധേയമാക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. വിവാഹസമയം അടുക്കുമ്പോഴാണ് പലരും ഈ ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു. വധു കന്യക ആയിരിക്കണമെന്ന മിഥ്യാധാരണ നിമിത്തമാണ് പല പെൺകുട്ടികളും കന്യാചർമ്മം ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്.

മുബൈയിൽ ഈ ശസ്ത്രക്രിയക്ക് അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കാറുണ്ട്. എന്നാൽ അഹമ്മദാബാദിലും ബാംഗ്ലൂരിലും കൊൽക്കത്തയിലും 15000 രൂപയ്ക്കും 20000 രൂപയ്ക്കും ശസ്ത്രക്രിയ നടത്താം. ഗൈനക്കോളജി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിവർഷം 20000-ൽ അധികം സ്ത്രീകൾ ഇന്ത്യയിൽ കന്യാചർമ്മം പുനഃസ്ഥാപിക്കൽ സർജറിക്ക് വിധേയമാകുന്നുണ്ട്. ഇന്ത്യയിൽ ചികിത്സാചെലവ് വളരെ കുറവായതിനാൽ ധാരാളം വിദേശികൾ മുംബൈ, ഡൽഹി, ബാംഗ്ലൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളിൽ കന്യാചർമ്മം പുനഃസ്ഥാപിക്കലിന് എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP