Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുട്ടികളെ സ്‌കൂളിൽ പഠിപ്പിക്കുന്നത് മോറൽ സയൻസ്; എന്നിട്ടും പയസ് ടെൻത് കോൺവെന്റിലെ പെരുമാറ്റച്ചട്ടം വായിച്ചത് കേട്ടപ്പോൾ ഇംഗ്ലീഷ് അറിയില്ലെന്ന അദ്ധ്യാപികയുടെ മൊഴി കേട്ട് ഞെട്ടിയത് കോടതിയും; അഭയ പൂരിപ്പിച്ച് നൽകിയ അപേക്ഷയോടൊപ്പം ഇംഗ്ലീഷിലെ പെരുമാറ്റചട്ടവും തന്ത്രപരമായി നൽകിയപ്പോൾ സിസ്റ്റർ സുദീപ വായിച്ചത് കള്ളക്കളിക്ക് തെളിവായി; സിസ്റ്റർമാരുടെ ഒളിച്ചോട്ടം സ്ഥിരമെന്ന് പറഞ്ഞ ആനി ജോണിനും കിട്ടി താക്കീത്; അഭയക്കേസിൽ പ്രതീക്ഷ കന്യാസ്ത്രീകളുടെ കള്ളത്തരം പൊളിച്ച സിബിഐ കോടതിയിൽ

കുട്ടികളെ സ്‌കൂളിൽ പഠിപ്പിക്കുന്നത് മോറൽ സയൻസ്; എന്നിട്ടും പയസ് ടെൻത് കോൺവെന്റിലെ പെരുമാറ്റച്ചട്ടം വായിച്ചത് കേട്ടപ്പോൾ ഇംഗ്ലീഷ് അറിയില്ലെന്ന അദ്ധ്യാപികയുടെ മൊഴി കേട്ട് ഞെട്ടിയത് കോടതിയും; അഭയ പൂരിപ്പിച്ച് നൽകിയ അപേക്ഷയോടൊപ്പം ഇംഗ്ലീഷിലെ പെരുമാറ്റചട്ടവും തന്ത്രപരമായി നൽകിയപ്പോൾ സിസ്റ്റർ സുദീപ വായിച്ചത് കള്ളക്കളിക്ക് തെളിവായി; സിസ്റ്റർമാരുടെ ഒളിച്ചോട്ടം സ്ഥിരമെന്ന് പറഞ്ഞ ആനി ജോണിനും കിട്ടി താക്കീത്; അഭയക്കേസിൽ പ്രതീക്ഷ കന്യാസ്ത്രീകളുടെ കള്ളത്തരം പൊളിച്ച സിബിഐ കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിന്റെ വിചാരണയിൽ ഇംഗ്ലീഷ് വായിക്കാനും എഴുതാനുമറിയില്ലെന്ന് മൊഴി നൽകിയ സാക്ഷി തുടർന്ന് ഇംഗ്ലീഷിലുള്ള പെരുമാറ്റച്ചട്ടം കോടതിയിൽ വായിച്ചു. കൂറുമാറിയ സിസ്റ്റർ സുദീപയാണ് സിബിഐ. പ്രോസിക്യൂട്ടറുടെ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഇംഗ്ലീഷ് അറിയില്ലെന്ന ഉപായം പ്രയോഗിച്ചത്. ഇതാണ് കോടതി പൊളിച്ചത്. നാടകീയ സംഭവങ്ങളുമായി അങ്ങനെ കോടതിയിൽ സാക്ഷി വിസ്താരം തുടരുകയാണ്.

അഭയ കേസിൽ സാക്ഷിവിസ്താരം ഇന്നും തുടരും. നാൽപ്പത്തിയാറ് മുതൽ 52 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുക. കൂട്ട കൂറുമാറ്റമാണ് കേസിന്റെ വിചാരണ വേളയിൽ നടക്കുന്നത്. ഇതുവരെ ആറുപേരാണ് കൂറുമാറിയത്. കൂറുമാറ്റം കേസിന്റെ വിധിയെ തന്നെ മാറ്റിമറിച്ചേക്കാമെന്ന വിലയിരുത്തലുണ്ട്. ഇന്നലെ അൻപത്തിമൂന്നാം സാക്ഷി സിസ്റ്റർ ആനി ജോണും നാൽപതാം സാക്ഷി സിസ്റ്റർ സുധീപയും കൂറുമാറിയിരുന്നു. കൂറുമാറുമെന്ന സൂചനയെ തുടർന്ന് 41ആം സാക്ഷി സിസ്റ്റർ നവീനയെയും 42ആം സാക്ഷി കൊച്ചുറാണിയെയും സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് സിബിഐ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയിലും സിസ്റ്റർ സുദീപയുടെ കള്ളക്കളി കോടതി പൊളിച്ചതും സത്യം പറഞ്ഞ ചിലരുടെ മൊഴിയും കോടതിയിൽ നിർണ്ണായകമായി മാറും.

പയസ് ടെൻത് കോൺവെന്റിലെ പെരുമാറ്റച്ചട്ടം പ്രോസിക്യൂട്ടർ കോടതിയിൽ വായിച്ചപ്പോഴായിരുന്നു ഇംഗ്ലീഷ് അറിയില്ലെന്ന് സുദീപ കോടതിയെ അറിയിച്ചത്. കുട്ടികളെ മോറൽ സയൻസ് പഠിപ്പിക്കുന്ന സുദീപയ്ക്ക് ഇംഗ്ലീഷ് അറിയില്ലേയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിനും സുദീപ ഇല്ലെന്നുതന്നെ മറുപടി നൽകി. വിചാരണയ്ക്കിടെ തന്ത്രപരമായി സിസ്റ്റർ അഭയ കോൺവെന്റിൽ ചേർന്നപ്പോൾ പൂരിപ്പിച്ച് നൽകിയ അപേക്ഷയോടൊപ്പമുണ്ടായിരുന്ന കോൺവെന്റിലെ പെരുമാറ്റച്ചട്ടം പ്രോസിക്യൂട്ടർ സുദീപയ്ക്ക് വായിക്കാൻ നൽകി. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ സുദീപ ഇംഗ്ലീഷിലുള്ള പെരുമാറ്റച്ചട്ടം ഉറക്കെ വായിച്ചു. സുദീപയുടെ പ്രവൃത്തി കോടതിയെ ചൊടിപ്പിച്ചു. സത്യം പറയാൻ നിങ്ങൾ ആരെയാണ് ഭയക്കുന്നതെന്നും സുദീപയോട് കോടതി ചോദിച്ചു. ഇതോടെ സുദീപയുടെ തന്ത്രമാണ് പൊളിഞ്ഞത്.

സിസ്റ്റർ അഭയയെ കാണാനില്ല എന്ന് മദർ സുപ്പീരിയർ അറിയിച്ചതനുസരിച്ചാണ് അവിടെ എത്തിയതെന്നും കോൺവന്റെിലെ അടുക്കളഭാഗത്ത് ചെല്ലുമ്പോൾ അസ്വാഭാവികരംഗങ്ങൾ കണ്ടിരുെന്നന്നുമാണ് ഇപ്പോൾ കൂറുമാറിയ രണ്ട് കന്യാസ്ത്രീകളും സി.ബി.െഎക്ക് നൽകിയിരുന്ന മൊഴി. അഭയയുടെ ശിരോവസ്ത്രം, പ്ലാസ്റ്റിക് ചെരിപ്പുകൾ, കോടാലി തുടങ്ങിയവ കണ്ടിരുന്നുവെന്നും 1997 ഓഗസ്റ്റ് രണ്ടിന് സിബിഐക്ക് ഇവർ മൊഴി നൽകിയിരുന്നു. ഇതിൽ ശിരോവസ്ത്രം കണ്ടിരുന്നു എന്നതൊഴിച്ച് മറ്റ് കാര്യങ്ങൾ ഇവർ നിഷേധിച്ചു. ഇതിനെതുടർന്നാണ് ഇവരെ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. സിസ്റ്റർ അഭയയെ കാണാനില്ല എന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അന്നത്തെ മദർ സുപ്പീരിയർ പരാതി നൽകിയിരുന്നു. പരാതിയിൽ കാണുന്ന ഒപ്പ് മദർ സുപ്പീരിയറിേന്റതാണോ എന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നൽകാതെ നിന്ന സിസ്റ്ററെ കോടതി രൂക്ഷമായി വിമർശിച്ചു.

കോടതിയിൽ സാക്ഷിപറയാൻ വരുന്നവർ നിയമത്തിന് അധീനരാണെന്നും പുതുതലമുറക്ക് മാതൃക കാണിക്കേണ്ടവർ, സഭാവിശ്വാസികൾ എന്ന കാരണത്താൽ കുറ്റം ചെയ്യുന്നവരെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സിബിഐ ജഡ്ജി സനിൽകുമാർ വിമർശിച്ചു.കോട്ടയം പയസ് ടെൻത് കോൺവന്റെിലെ പല കന്യാസ്ത്രീകളും ഇടക്കിടെ ഒളിച്ചോടിപ്പോകുമായിരുന്നുവെന്ന് സാക്ഷിയായ സിസ്റ്റർ ആനി ജോൺ പറഞ്ഞതും കോടതിയെ ചൊടിപ്പിച്ചു. സാക്ഷി കന്യാസ്ത്രീസമൂഹത്തെ അടച്ച് അപമാനിക്കരുതെന്ന് കോടതി പറഞ്ഞു. സിസ്റ്റർ ആനി ജോൺ ഇന്നലെ പ്രോസിക്യൂഷൻ നടത്തിയ എതിർവിസ്താരത്തിലാണ് ഇങ്ങനെ മൊഴി നൽകിയത്. അഭയയുടെ ശിരോവസ്ത്രം അടുക്കളഭാഗത്ത് കിടക്കുന്നത് കണ്ടപ്പോൾ എന്ത് തോന്നി എന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായാണ് അവർ ഇങ്ങനെ പറഞ്ഞത്. മറുപടികൾ നൽകുമ്പോൾ ആലോചിച്ച് പറയണമെന്ന് കോടതി സിസ്റ്റർക്ക് താക്കീത് നൽകി. എന്നാൽ സിസ്റ്റർ അഭയ ഇടക്കിടെ ഇങ്ങനെ കോൺവന്റെിൽനിന്ന് പോകാറുണ്ടെന്നും മറ്റ് കന്യാസ്ത്രീകളും അവിടെനിന്ന് കൂടക്കൂടെ പോകുമായിരുന്നെന്നുമാണ് താൻ പറഞ്ഞതെന്ന് സിസ്റ്റർ ആനി വ്യക്തമാക്കി.

അഭയയുടെ കഴുത്തിലെ മുറിപ്പാടുകൾ സംബന്ധിച്ച് സിബിഐക്ക് നൽകിയിരുന്ന മൊഴിയും കോടതിയിൽ സിസ്റ്റർ ആനി ജോൺ നിഷേധിച്ചു. അഭയ കൊല്ലപ്പെടുന്നദിവസം വെളുപ്പിന് കോൺവന്റെിന് പുറത്തെ കിണറ്റിൽ അതിശക്തമായ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നതായും കോൺവന്റെിലെ അടുക്കളഭാഗത്ത് അസ്വാഭാവിക രംഗങ്ങൾ കണ്ടതായും സിബിഐക്ക് മുന്നിൽ 1993 ഡിസംബർ 21ന് നൽകിയിരുന്ന മൊഴി സഭയുടെ സ്‌കൂളിലെ അദ്ധ്യാപികകൂടിയായ സിസ്റ്റർ സുദീപ ഇന്നലെ നിഷേധിച്ചത്. ഓണം അവധിക്ക് ശേഷമാണ് കേസിൽ ഇന്ന് വിചാരണ പുനരാരംഭിച്ചത്. വിചാരണ വരുംദിവസങ്ങളിലും തുടരും അഭയ കൊലക്കേസിൽ ഇതുവരെ വിസ്തരിച്ച 13 സാക്ഷികളിൽ ആറുപേർ കൂറുമാറി. നാലാംസാക്ഷി സഞ്ജു പി. മാത്യു, 50ാം സാക്ഷി സിസ്റ്റർ അനുപമ, 21ാം സാക്ഷി നിഷാ റാണി, അടുക്കള ജീവനക്കാരിയും 32ാം സാക്ഷിയുമായ അച്ചാമ്മ എന്നിവരാണ് ഇതിനുമുമ്പ് കൂറുമാറിയത്.

1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ടെൻത് കോൺവന്റെിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP