Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളമശേരി ഗോഡൗണിൽ നിന്നുള്ള മിനിലോറിയിൽ ഉണ്ടായിരുന്നത് 60 ഗ്യാസ് സിലിണ്ടറുകൾ; വണ്ടിയിൽ നിന്ന് തീയും പുകയും ഉയർന്നപ്പോൾ പൊട്ടിത്തെറി ഭയന്ന് വാഹനങ്ങൾ പോലും ഉപേക്ഷിച്ച് നാല് പാടും ഓടി ജനം; സുരേഷ് ഗോപി സ്റ്റൈലിൽ അബ്ദുൾ സലാം ലോറിക്ക് മുന്നിലെത്തിയത് എന്തും വരട്ടേയെന്ന് മനസ്സിൽ കുറിച്ച്; രക്ഷപ്പെടാൻ സൗകര്യമുണ്ടായിരുന്നിട്ടും സലാമിനെ മുന്നോട്ട് നടത്തിയത് ഡിപ്ലോമ പഠന കാലത്തെ ഫയർ സേഫ്റ്റി പരിശീലനം; മലയാളിയുടെ പുതിയ ഹീറോയായി ലോറി ഡ്രൈവർ അബ്ദുൾ സലാം മാറുമ്പോൾ

കളമശേരി ഗോഡൗണിൽ നിന്നുള്ള മിനിലോറിയിൽ ഉണ്ടായിരുന്നത് 60 ഗ്യാസ് സിലിണ്ടറുകൾ; വണ്ടിയിൽ നിന്ന് തീയും പുകയും ഉയർന്നപ്പോൾ പൊട്ടിത്തെറി ഭയന്ന് വാഹനങ്ങൾ പോലും ഉപേക്ഷിച്ച് നാല് പാടും ഓടി ജനം; സുരേഷ് ഗോപി സ്റ്റൈലിൽ അബ്ദുൾ സലാം ലോറിക്ക് മുന്നിലെത്തിയത് എന്തും വരട്ടേയെന്ന് മനസ്സിൽ കുറിച്ച്; രക്ഷപ്പെടാൻ സൗകര്യമുണ്ടായിരുന്നിട്ടും സലാമിനെ മുന്നോട്ട് നടത്തിയത് ഡിപ്ലോമ പഠന കാലത്തെ ഫയർ സേഫ്റ്റി പരിശീലനം; മലയാളിയുടെ പുതിയ ഹീറോയായി ലോറി ഡ്രൈവർ അബ്ദുൾ സലാം മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരക്കേറിയ പാതയിലൂടെ പോകുമ്പോൾ ഗ്യാസ് സിലണ്ടറുമായി പോകുന്ന ഒരു വാഹനത്തിന് തീ പിടിക്കുന്നത് കണ്ടാൽ നമ്മളിൽ ഭൂരിഭാഗവും ഓടി രക്ഷപ്പെടാനാകും ശ്രമിക്കുക. എന്നാൽ കൊച്ചിയിൽ ഗ്യാസ് സിലണ്ടർ കയറ്റി പോയ മിനി ലോറിക്ക് തീ പിടിച്ച് വൻ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടായപ്പോൾ രക്ഷകനായി എത്തിയ അബ്ദുൾ സലാം ചിന്തിച്ചത് മറിച്ചാണ്. ചുറ്റുമുള്ളവർ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടപ്പോൾ തനിക്ക് മറുവശത്ത് പോകാൻ സൗകര്യമുണ്ടായിട്ടും അതിന് ശ്രമിക്കാതെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് അബ്ദുൾ സലാം ധീരതകാണിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചാൽ ഡിപ്ലോമ പഠനകാലത്ത് ഫയർ ആൻഡ് സേഫ്റ്റി പരിശീലനം ലഭിച്ചിട്ടുള്ളത്‌കൊണ്ട് തീ അണയ്ക്കാതെ പോകാൻ കഴിഞ്ഞില്ല എന്നാണ് അബ്ദുൾ സലാമിന്റെ മറുപടി.

നോർത്ത് കളമശേരിയിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീപിടിച്ച് തീയും പുകയും ഉയർന്നതോടെ നാട്ടുകാരും മറ്റു വാഹനങ്ങളിലുള്ളവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ലോറി ഡ്രൈവറായ അബ്ദുൽ സലാമിന്റെ ധൈര്യവും സമയോചിത ഇടപെടലും കൊണ്ട് വൻ ദുരന്തം ഒഴിവാക്കാനായത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി വൻ അപകടമൊഴിവാക്കുകയും അതിലൂടെ നൂറ് കണക്കിന് ആളുകളെ രക്ഷിക്കുകയും ചെയ്ത അബ്ദുൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വൻ അപകടമുണ്ടാകാൻ സാധ്യതയും മരണം പോലും സംഭവിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലും അബ്ദുൾ കാണിച്ച ആ മനസ്സിനെ ആണ്.

ശനിയാഴ്ച രാവിടെ പത്തേകാലോടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ സൗത്ത് കളമശേരിയിലെ ഗോഡൗണിൽ നിന്നും വിതരണത്തിനായി 60 സിലിണ്ടറുകളുമായി പോയ മിനിലോറി പ്രീമിയർ കവലയിലെ സിഗ്‌നൽ കാത്ത് കിടക്കുമ്പോഴാണ് ലോറിക്കടിയിൽ നിന്നും തീയും പുകയുമുയർന്നത്. ലോറിയിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു അയാൾ. ലോറിയുടെ അടിയിൽ മുൻ ഭാഗത്തായി സീറ്റിനടിയിൽ ഡീസൽ പൈപ്പ് കത്തുകയായിരുന്നു.

പരിഭ്രാന്തിയിലായ മറ്റു വാഹനക്കാർ സ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൊച്ചിയിലേക്ക് ലോഡുമായി എച്ച്എംടി കോളനി സ്വദേശി അബ്ദുൾ സലാം (24) അവിടെ എത്തുന്നത്. ആദ്യം ഓടി രക്ഷപ്പെടാൻ ആലോചിച്ചുവെങ്കിലും രണ്ടും കൽപിച്ച് റോഡിൽ നിന്ന് പുകയുയരുന്ന ലോറിക്കടുത്തേക്ക് വന്ന് തീയണക്കാൻ ശ്രമിക്കുകയായിരുന്നു. വണ്ടിയിലെ തീയണക്കാനുള്ള ഉപകരണം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.

അബ്ദുൾ സലാം സിഗ്‌നലിൽ കിടന്ന മറ്റൊരു പാചക വാതക ലോറിയിൽ നിന്നും തീയണക്കാനുള്ള ഉപകരണം വാങ്ങി. ഇതോടെ ചുമട്ടുതൊഴിലാളികളും വ്യാപാരികളും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. അടുത്തുള്ള പെട്രോൾ പമ്പുകളിൽ നിന്നും ബാറിൽ നിന്നും കൂടുതൽ അഗ്‌നിശമന ഉപകരണങ്ങളെത്തിച്ച് തീയണച്ചു. തുടർന്ന് ഗ്യാസ് സിലിണ്ടറുകൾ ലോറിയിൽ നിന്ന് എടുത്തുമാറ്റി.അഗ്‌നിശമന സേനാംഗങ്ങളെത്തുമ്പോഴേക്ക് തീ പൂർണ്ണമായും അണച്ചിരുന്നു. ഫയർ ഫോഴ്‌സ് സമവിധാനങ്ങളെ ഒക്കെ എത്തിക്കുക നഗരത്തിലെ തിരക്ക് കൂടിയ സമയത്ത് വലിയ വെല്ലുവിളിയാണ്. മാത്രമല്ല കാത്ത് നിന്നാൽ അപകടത്തിന്റെ വ്യാപ്തി വളരെ കൂടുതലായേനെ. അറുപത് ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചിരുന്നുവെങ്കിൽ കേരളം കേൾക്കേണ്ടി വരുമായിരുന്നത് കൂട്ട മരണങ്ങളുടെ വാർത്തയായിരു്‌നനേനെ.

തന്റെ ധൈര്യവും മനസാന്നിധ്യവും ഒക്കെ കൊണ്ട് അത് ഒഴിവാക്കിയ അബ്ദുൾ സലാമിനെ വാനോളം പുകഴ്‌ത്തുകയാണ് സോഷ്യൽ മീഡിയ. ഫയർ സേഫ്റ്റി പഠിക്കുന്ന സമയത്ത് ഇതിന് ട്രെയ്‌നിങ് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തീ പിടിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാൻ ഇനിയും സമയം ഉണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ മുതിർന്നത്. പെട്ടന്ന തന്നെ സമീപത്തെ ഒരു വാഹനത്തിൽ നിന്ന് തീ അണയ്ക്കാനുള്ളയന്ത്രം ലഭിച്ചതും തുണയായി എന്നാണ് അബ്ദുൾ സലാം പറയുന്നത്.തുടർന്നു പൊലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. കളമശേരി പൊലീസ്, മോട്ടോർ വെഹിക്കിൾ, എച്ച്.പി ഗ്യാസ് ഉദ്യോഗസ്ഥർ എന്നിവരെത്തി പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP