Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ! ജലിലീന്റെ വിശ്വസ്തനെ എൽബി.എസ് പ്രിൻസിപ്പലായി നിയമിച്ചത് സർവീസ് ചട്ടം കാറ്റിൽ പറത്തി; യോഗ്യരായ ഉദ്യോഗസ്ഥർ നിലനിൽക്കുമ്പോൾ വിജ്ഞാപനം പോലും പുറത്തിറക്കാതെ ആശ്രീത നിയമനവും; സ്വർണക്കടത്ത് കേസിൽ അന്വേഷണം നിഴലിക്കുന്ന സിആപ്റ്റ് ഡയറക്ടർ അബ്ദുൾ റഹ്മാൻ എൽബിഎസിലെത്തിയത് പ്രിൻസിപ്പൽ തസ്തികയിൽ; നീക്കം ഇൻ ചാർജ് ആയി നിന്ന് ഡയറക്ടർ തസ്തികയിൽ വാഴാൻ; പരസ്യപ്രതികരണവുമായി ഉദ്യോഗാർത്ഥികളും രംഗത്ത്

എം എസ് ശംഭു

തിരുവനന്തപുരം: എൽ.ബി.എസ് തലപ്പത്തേക്ക് മന്ത്രി കെ.ടി ജലീലിന്റെ വിശ്വസ്തനെ പ്രതിഷ്ഠിച്ചതിന് പിന്നെലെ ഉദ്യോഗസ്ഥ തലത്തിൽ മുറുമുറുപ്പ്. സി.ആപ്റ്റ് ഡയറക്ടറും മന്ത്രി കെ.ടി ജലീലിന്റെ വിശ്വസ്തനുമായ അബ്ദുൾ റഹ്മാനെയാണ് എൽ.ബി.എസിലെ ഡയറക്ടർ സ്ഥാനത്തേക്ക് ഇൻ ചാർജ് ആയി നിയമിച്ചത്. തികച്ചും രാഷ്ട്രീയ പിൻബലകത്തോടെ നടത്തിയ നിയമനത്തിൽ യോഗര്യരായ മറ്റ് ഉദ്യോഗസ്ഥർ തന്നെ പരസ്യ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. യോഗ്യതയ്ക്കനുസരിച്ച് പ്ലേസ്‌മെന്റുകളോ പ്രമോഷനുകളോ ലഭിക്കാതിരിക്കുമ്പോഴാണ് ചട്ടം കാറ്റിൽ പറത്തി സിആപ്റ്റ് ഡയറക്ടർ എം. അബ്ദുൽ റഹ്മാനെ എൽബിഎസ് ഡയറക്ടറായി സ്ഥിരനിയമനം നൽകാൻ സർക്കാർ മുന്നോട്ടു പോകുന്നത്.

ഇന് ചാർജ് എന്ന ലേബലിൽ ഈ പോസ്റ്റിലേക്ക് ക്ഷണിച്ച ശേഷം ഇപ്പോൾ ഡയറക്ടർസ്ഥാനത്തേക്ക് സ്ഥിരനിയമനത്തിന് സർക്കാർ ഒരുങ്ങുന്നതോടെയാണ് അർഹരയാ ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. ് പ്രൊഫസർ തസ്തികയിൽ നിന്ന് കേരള സാങ്കേതിക സർവകലാശാലയുടെ പ്രോ വൈസ് ചാൻസിലറായി എത്തി പിന്നീട് സി.ആപ്റ്റിൽ ഡയറക്ടർ സ്ഥാനത്ത് ഇരുന്ന ശേഷവുമാണ കേരള സർക്കാരിന്റെ ഉന്നത വിദ്യഭ്യാസ വരുപ്പിന് കീഴിലുള്ള എൽബി.എസ് സെന്ററിൽ ആശഅരീത നിയമനത്തിൽ അബ്ദുൾ റഹ്മാൻ കയറിപറ്റിയത്.

സ്വർണക്കടത്ത് കേസിൽ അടക്കം സിആപ്റ്റ് നിരീക്ഷണത്തിൽ നിന്ന് സമയത്താണ് അബ്ദുൾ റന്മാന്റെ എൽ.ബി.എസ് നിയമനം എന്നതും ശ്രദ്ധേയമാണ്. രഹസ്യാത്മക സ്വഭാവമുള്ള ചോദ്യപേപ്പറുകളും പ്രധാനപ്പെട്ട റാങ്ക് ലിസ്റ്റുകളും തയ്യാറാക്കുന്നതുൾപ്പടെയുള്ള സർക്കാരിന്റെ നിരവധി ജോലികളാണ് ഈ സ്ഥാപനം നടത്തുന്നത്.

വഴിവിട്ട നിയമനം വഴി ഈ സ്ഥാപനത്തിന്റെ ഡയക്ടർ പോസ്റ്റിലേക്ക് അബ്ദുൾ റഹ്മാൻ കയറിപറ്റിയതോടെ പരക്കെ പ്രതിഷേധമാണ്. 20 വർഷത്തെ സർവീസും യോഗ്യതയുമുള്ള എഞ്ചിനിയറിങ് കോളജുകളിലെ അദ്ധ്യാപകരെ പിന്തള്ളിയാണ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് മന്ത്രിയുടെ ആശ്രിതന്റെ നിയമനം. ഔദ്യോഗികമായ വിജ്ഞാപനം പുറത്തിറക്കാതെയാണ് നിയമനം എന്നതും വിവാദത്തിൽ ഇടംപിടിക്കുകയും ചെയ്തു.

സ്‌പെഷ്യൽ റൂൾസ് ചട്ടം മറയാക്കിയായിരുന്നു യോഗ്യത ചട്ടങ്ങൾ വെട്ടിക്കുറച്ച് അബ്ദുൾ റഹ്മാന്റെ നിയമനം നടന്നത്. നിലവിൽ എൽബിഎസിന്റെ പ്രിൻസിപ്പാളായി തുടരവേയാണ് അബ്ദുൾ റഹ്മാനെ എൽബിഎസ് ഡയരക്ടറായി നിയമിക്കാൻ ചട്ടം തിരുത്തിയത്. ഇതോടെ മറ്റ് യോഗ്യരായ ഉദ്യോഗസ്ഥരും പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. തങ്ങളേക്കാൾ സീനിയോറിറ്റിയുള്ള ഉദ്യോഗഗസ്ഥരെ അടിമകളെ പോലെ ഭരിക്കുകയാണ് ഇയാളുടെ രീതിയെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. വഴിവിട്ട നിയമനം വിജിലൻസ് അന്വേഷണ പിരിധിയിൽ കൊണ്ടുവരണമെന്നാണ് ജീവനക്കാരും ആവശ്യപ്പെടുന്നത്.

അന്വേഷണ ഏജൻസികൾ സിആപ്റ്റിനെ നിരീക്ഷിക്കുന്ന വേളയിലാണ് കോൺസുലെറ്റുമായി ബന്ധപ്പെട്ടുവന്ന ദുരൂഹമായ പാഴ്സലുകൾ മലപ്പുറത്തേക്കും ബംഗളൂര്വിലേക്കും സിആപ്റ്റ് വണ്ടികളിൽ എത്തിക്കാൻ നേതൃത്വം നൽകിയ അബ്ദുൾറഹ്മാനെ സിആപ്റ്റിൽ നിന്നും എൽബിഎസിന്റെ പ്രിൻസിപ്പാൾ ആയി നിയമിച്ചത്. പിന്നാലെയാണ് ഇൻ ചാർജ് തസ്ഥിക വഴി സ്ഥിര നിയമനം നടത്താനുള്ള നീക്കം തകൃതിയായി നടത്തുന്നത്. മന്ത്രിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ എൽബിഎസ് കോളേജിന്റെ പ്രിൻസിപ്പലായി നിയമനവും എൽബിഎസ് ഡയറക്ടറുടെ പൂർണ അധികചുമതലയും അബ്ദുൽ റഹ്മാനും നൽകിയിരിക്കുന്നത്. ഇതിനെ കുറിച്ച് മറുനാടൻ മുൻപ് വാർത്ത നൽകിയിരുന്നു.

ജലീലിന്റെ നിർദ്ദേശാനുസരണം ഇപ്പോൾ സെന്ററിന്റെ താൽക്കാലിക ചുമതലക്കാരനായ ഡയറക്ടർ അബ്ദുൽ റഹ്മാൻ തന്നെയാണ് സ്വന്തം തസ്തികയുടെ യോഗ്യതകളിൽ ഇളവ് വരുത്തണമെന്ന കരട് രേഖ തയ്യാറാക്കി ഓഗസ്റ്റ് 24 ന്റെ അടിയന്തര യോഗത്തിന് നോട്ടീസ് നൽകിയിരുന്നു.

സർക്കാർ എഞ്ചിനീയറിങ് കോളേജുകളിലെ പ്രിൻസിപ്പൽമാരെ ഒഴിവാക്കി എൽബിഎസിന്റെ കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിങ് കോളേജിലെ പ്രിൻസിപ്പലിൽ നിന്നും നിയമനം നടത്തണമെന്ന ഭേദഗതിയാണ് കരട് നിർദ്ദേശത്തിലുള്ളത്. യോഗ്യതകൾ വെട്ടിക്കുറച്ച് സ്ഥിരം നിയമനം നടത്താൻ നിയമനം ലഭിക്കേണ്ട വ്യക്തി തന്നെ യോഗ്യതകളിൽ ഇളവ് വരുത്താൻ ഉന്നത തല യോഗം വിളിച്ച വിചിത്ര സംഭവമാണ് എൽബിഎസിൽ നടക്കുന്നത്. സെപഷ്യൽ റൂൾ എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.

നാളിതുവരെ സർക്കാർ എഞ്ചിനീയറിങ് കോളേജിലെ സീനിയർ പ്രിൻസിപ്പൽമാരെ മാത്രമേ എൽബിഎസ് ഡയറക്ടർമാരായി നിയമിച്ചിട്ടുള്ളു. എ.ഐ.സി.ടി.ഇ ചട്ട പ്രകാരം സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽമാർ, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർമാർ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു ഇന്റർവ്യൂ നടത്തി ഡയറക്ടറെ നിയമിക്കണമെന്ന ചട്ടം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നിലനിൽക്കുകയാണ്. ഈ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് അബ്ദുൽ റഹ്മാനെ ഡയറക്ടർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിനു മന്ത്രി കൂടപിടിച്ചത്.

എൽ.ബി.എസിന്റെ പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെടാനുള്ള യോഗ്യത നിലവിൽ എം. അബ്ദുൽ റഹ്മാനു ഇല്ലെന്നിരിക്കെയാണ് ഡയരക്ടർ പോസ്റ്റിലേക്ക് നേരിട്ട് നിയമിക്കാൻ നീക്കം നടക്കുന്നത്എഐസിടിഇ നിയമങ്ങൾ അനുസരിച്ച് എൽബിഎസിന്റെ പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെടെണ്ടത് എഞ്ചിനീയറിങ് കോളേജിലെ സീനിയർ പ്രിൻസിപ്പാൾമാരാണ്. റിസർച്ച് ഗൈഡ് ആയിരിക്കണം, ഓപ്പൺ നോട്ടിഫിക്കേഷൻ വേണം, പത്ത് ജേർണലിൽ പബ്ലിഷ് ചെയ്ത പേപ്പർ വേണം എന്നൊക്കെയുള്ള നിബന്ധനകളുണ്ട്. അതിവിശ്വസ്തനു വേണ്ടി ഇതെല്ലാം കാറ്റിൽപ്പറത്തുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ചെയ്യുന്നത്.

സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് കോളേജുകളാണ് എൽബിഎസിന് കീഴിലുള്ളത്. അതുവഴി നിയമിക്കപെടുമ്പോൾ സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തിന് തത്തുല്യമായ എൽബിഎസിന് ഡയറക്ടറുടെ സ്ഥിരം നിയമനം നേടാനാകും.

എൽബിഎസിന്റെ ഡയറക്ടറായിരുന്ന ഡോക്ടർ ഷാജി സേനാധിപൻ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ആണ് ഡയരക്ടർ പോസ്റ്റിൽ ഒഴിവ് വന്നത്. സർക്കാർ സർവീസിൽ റിട്ടയർമെന്റ് പ്രായം 56 ആണെങ്കിലും എൽബിഎസ് ഡയരക്ടർക്ക് 58 വരെ തുടരാം. ഇടത് അനുഭാവിയായ ഷാജി സേനാധിപൻ ഈ പോസ്റ്റിൽ തുടരാനുള്ള ഒരുക്കത്തിലായിരുന്നു. സിപിഎമ്മിൽ നിന്ന് അതിനുള്ള സമ്മതം കൂടി ലഭിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷെ ഇത് വെട്ടിയാണ് തന്റെ വിശ്വസ്തനെ വാഴിക്കാൻ മന്ത്രി തീരുമാനിച്ചിരിക്കുന്നത്.

ഒരു യു.ഡി.എഫ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരിക്കെ 2005 ൽ കേരള സർവകലാശാലയിൽ നിന്ന് സപ്പ്ളിമെന്ററി പരീക്ഷയിലൂടെ എം.ടെക് പരീക്ഷ വിജയിച്ച അബ്ദുൽറഹ്മാനെ യുഡിഎഫ് സർക്കാർ സർക്കാർ ടെക്നോളജി യൂണിവേഴ്സിറ്റിയുടെ ആദ്യപിവിസിയായി നിയമിച്ചത് വിവാദമായിരുന്നു. പിവിസി യുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന്, ഇടത് സംഘനകളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് മന്ത്രി ജലീലിൽ, അദ്ദേഹത്തെ സി.ആപ്റ്റ് ഡയറക്ടറായി നിയമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP