Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

കരുണ സംഗീത പരിപാടി വിവാദം: ആഷിക്ക് അബുവിനും കൂട്ടർക്കും ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരിൽ പരിപാടി നടത്തി പണം തട്ടിയെന്നതിൽ കഴമ്പില്ല; എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കാലതാമസം വരുത്തിയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്; റിമ കല്ലിങ്കൽ, ബിജിപാൽ, ഷഹബാസ് അമൻ തുടങ്ങിയ പ്രമുഖർ ആരോപിതരായ കേസിൽ സംഘാടകരെ കുറ്റവിമുക്തരാക്കി ക്രൈംബ്രാഞ്ച്

കരുണ സംഗീത പരിപാടി വിവാദം: ആഷിക്ക് അബുവിനും കൂട്ടർക്കും ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരിൽ പരിപാടി നടത്തി പണം തട്ടിയെന്നതിൽ കഴമ്പില്ല; എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കാലതാമസം വരുത്തിയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്; റിമ കല്ലിങ്കൽ, ബിജിപാൽ, ഷഹബാസ് അമൻ തുടങ്ങിയ പ്രമുഖർ ആരോപിതരായ കേസിൽ സംഘാടകരെ കുറ്റവിമുക്തരാക്കി ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരുണ സംഗീത പരിപാടിയുടെ പണമിടപാട് സംബന്ധിച്ച വിവാദത്തിൽ സംവിധായകൻ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കൽ, സംഗീത സംവിധായകൻ ബിജിപാൽ, ഷഹബാസ് അമൻ തുടങ്ങിയവർക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്. പണമിടപാടിൽ തട്ടിപ്പ് നടന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കാലതാമസം വരുത്തിയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരിൽ പരിപാടി നടത്തി പണം തട്ടിയെന്നായിരുന്നു പരാതി. ജില്ല കലക്ടർക്ക് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യറാണ് പരാതി നൽകിയത്. എറണാകുളം ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജിനായിരുന്നു അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി സംഘാടകരുടെ മൊഴിയെടുത്തിരുന്നു.വിവാദത്തിൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ രൂക്ഷ തർക്കം നടക്കുകയും സംഘാടകർക്കെതിരെ ഹൈബി ഈഡൻ എംപി അടക്കമുള്ളവർ രംഗത്തുവരികയും ചെയ്തിരുന്നു.

കേരളപ്പിറവി ദിനത്തിൽ കൊച്ചി രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന 'കരുണ' സംഗീത പരിപാടിയിൽ യാതൊരു ക്രമക്കേടും നടന്നിട്ടല്ലെന്ന് സംഗീത സംവിധായകരായ ബിജിബാലും ഷഹബാസ് അമനും നേരത്തെ അറിയിച്ചിരുന്നു. പരിപാടി വേണ്ട വിധത്തിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല. ജി.എസ്.ടി വിഹിതം കഴിച്ചാൽ ടിക്കറ്റ് ഇനത്തിൽ ആകെ ആറു ലക്ഷത്തോളം രുപ ലഭിച്ചു, എന്നാൽ പരിപാടിയുടെ മറ്റ് ചെലവുകൾക്കായി 23 ലക്ഷം രൂപ വേണ്ടി വന്നു. ഭീമമായ നഷ്ടത്തിനിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാമെന്നേറ്റ തുക ഫൗണ്ടേഷൻ അംഗങ്ങൾ സ്വന്തം കയ്യിൽ നിന്നെടുത്ത് നൽകിയിട്ടുണ്ട്. വിവാദത്തിന് പിന്നിൽ സിഎഎക്കെതിരെ കലാകാരന്മാർ പ്രതികരിച്ചതിനെ തുടർന്ന് ഒരു വിഭാഗത്തിനുണ്ടായ അസഹിഷ്ണുതയാണെന്നും കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷൻ വ്യക്തമാക്കി.

യുവമോർച്ച് നേതാവ സന്ദീപ് വാര്യർ ആണ് ഇക്കാര്യം വിവാദമാക്കിയത്. പ്രളയ ദുരിതാശ്വാത്തിനായി കരുണ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് കൊച്ചിയിൽ മ്യൂസിക് ഷോ നടത്തിയിട്ട് ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയിട്ടില്ലെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്ക് പോസ്്റ്റിൽ കുറ്റപ്പെടുത്തിയത്.

ആഷിഖ് അബുവിനും റിമ കല്ലിങ്കലിന്റേയും നേതൃത്വത്തിലുള്ള കരുണ മ്യൂസിക് കൺസൾട്ട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് വിവരാവകാശം വഴിയുള്ള ചോദ്യത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധികാരികളുടെ മറുപടിയും സന്ദീപ് വാര്യർ എഫ്ബി പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇത് വാർത്തയായതോടെയാണ് മറുപടിയുമായി സംഘാടകർ രംഗത്തെത്തിയത്. തുടർന്നാണ് ക്രൈംബ്രാഞ്ചിന് പരാതി പോയതും അന്വേഷണം ഉണ്ടാവുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP