എതിർപ്പുകൾ അവിടെ നിൽക്കട്ടെ! തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇനി അദാനിക്ക്; എയർപോർട്ട് അഥോറിറ്റിയും അദാനി എന്റർപ്രൈസസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു; തിരുവനന്തപുരം കൂടാതെ ജയ്പൂർ ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിക്ക്; കരാർ അമ്പത് വർഷത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് നിലനിൽക്കെ, തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറി കരാർ ഒപ്പിട്ടു. എയർപോർട്ട് അഥോറിറ്റിയും അദാനിയും തമ്മിലാണ് കരാർ ഒപ്പിട്ടത്. അമ്പത് വർഷത്തേക്കാണ് തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങൾ അദാനിക്ക് നടത്തിപ്പിനായി കൈമാറുന്നത്.
വിമാനത്താവളം അദാനിക്ക് നൽകുന്നതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാൽ വിമാനത്താവള കൈമാറ്റം കോടതി സ്റ്റേ ചെയ്യാത്തതിനാലാണ് നടപടിക്രമങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും. കരാർ ഒപ്പുവച്ച വിവരം എയർപോർട്ട് അഥോറിറ്റിയാണ് ഔദ്യോഗികമായി അറിയിച്ചത്.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹർജി ഒക്ടോബറിൽ തള്ളിയിരുന്നു. സംസ്ഥാനസർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുൾപ്പടെയുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ടെൻഡർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്.
ഹൈക്കോടതി അപ്പീൽ തള്ളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയിൽ പോയാലും അനുകൂലഫലമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. ഇതനുസരിച്ച്, സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്നായിരുന്നു നേരത്തേ സർക്കാർ നിലപാട്. എന്നാൽ എയർപോർട്ട് എംപ്ലോയീസ് യൂണിയന് ഇതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. അവർ സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു.
അദാനി ജയിച്ചത് ഇങ്ങനെ
ഫിനാൻഷ്യൽ ബിഡിൽ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാൾ ഉയർന്ന തുക ക്വാട്ട് ചെയ്തതോടെയാണ് നടത്തിപ്പ് അവർക്ക് ലഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന് വേണ്ടി ക്ലോസ്ഡ് ടെണ്ടറിൽ 168 കോടി അദാനി ക്വാട്ട് ചെയ്തപ്പോൾ കേരള സർക്കാരിന്റെ കെഎസ്ഐഡിസിക്ക് വേണ്ടി ടിയാൽ 135 കോടി ക്വാട്ട് ചെയ്തു. മൂന്നാം സ്ഥാനത്ത് ഉള്ള ജി.എം.ആർ ഗ്രൂപ്പ് 63 കോടി ക്വാട്ട് ചെയ്തു. കൂടുതൽ തുക ക്വാട്ട് ചെയ്തവർക്കാരും വിമാനത്താവളം നൽകുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ നെടുമ്പാശ്ശേരിയും കണ്ണൂരും സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളാണ് നടത്തുന്നത്. ഇതു പോലെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണവും സർക്കാരിൽ നിക്ഷിപ്തമാക്കാനായിരുന്നു ബിഡിൽ കേരളെ പങ്കെടുത്തത്. എന്നാൽ എല്ലാം അസ്ഥാനത്താക്കി കച്ചവടം അദാനി ഉറപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്ഐ.ഡി.സിയാണ് ലേലത്തിൽ രണ്ടാമതെത്തിയത്. ജി.എം.ആർ. ഗ്രൂപ്പ് മൂന്നാമതും എത്തി.
യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരന് വേണ്ടി ചെലവഴിക്കുന്ന തുകയായി ലേലത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയതിനാൽ സ്വാഭാവികമായും അദാനി ഗ്രൂപ്പ് ഒന്നാമതെത്തുകയായിരുന്നു. തിരുവനന്തപുരം, മംഗളൂരു ഉൾപ്പെടെയുള്ള രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നത്. ഇതിൽ അഞ്ചു വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്.
അഞ്ച് വിമാനത്താവളങ്ങളിലും അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെത്തി. അഹമ്മദബാദിന് വേണ്ടി 177 കോടിയും, ജയ്പ്പൂരിന് വേണ്ടി 174 കോടിയും, ലക്നൗ വിമാനത്താവളത്തിന് വേണ്ടി 171 കോടിയും, മംഗലാപുരത്തിന് വേണ്ടി 115 കോടി രൂപയും ആണ് അദാനി ഫിനാൻഷ്യൽ ബിഡിൽ ക്വാട്ട് ചെയ്തത്. .
വിമാനത്താവള നടത്തിപ്പിൽ മുൻ പരിചയം ഉള്ള കമ്പനികൾ മാത്രമേ ടെക്ക്നിക്കൽ ബിഡിൽ പങ്കെടുപ്പിക്കാവു എന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ഒഴിവാക്കിയതാണ് അദാനിക്ക് ഗുണകരമായത്. അദാനിക്ക് വേണ്ടിയുള്ള ഇടപെടലാണ് ഇതെന്ന ആക്ഷേപം സജീവായിരുന്നു. കേരള സർക്കാരിന്റെ കമ്പനിയായ ടിയാൽ യോഗ്യത നേടാതിരിക്കാൻ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ വ്യവസ്ഥ പത്ത് ശതമാനം ആയി നിജപെടുത്തുകയും ചെയ്തു. മംഗലാപുരം വിമാനത്താവളത്തിന് വേണ്ടി രംഗത്തുണ്ടായിരുന്ന കൊച്ചി വിമാനത്താവള കമ്പനിയും ബിഡിൽ പരാജയപ്പെട്ടു. കെഎസ്ഐഡിസിക്ക് വേണ്ടി എംഡി ശർമ്മിള മേരി ജോസഫ് ആണ് ടെണ്ടറിൽ പങ്കെടുത്തത്.
രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയർന്നിരുന്നു. സംസ്ഥാന സർക്കാർ ഈ നീക്കത്തെ എതിർത്തെങ്കിലും നടത്തിപ്പവകാശത്തിനായി ബിഡിൽ പങ്കെടുക്കുകയും ചെയ്തു. സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനിയുണ്ടാക്കി. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെഎസ്ഐഡിസിയുടെ പേരിലാണു ബിഡിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം കെഎസ്ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ അനുവദിച്ചിരുന്നു. ഇതുപ്രകാരം, ഏറ്റവും കൂടുതൽ തുക നിർദ്ദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കിൽ പോലും തുക വർധിപ്പിക്കാൻ കെഎസ്ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു വിവരം.
എന്നാൽ ലേലത്തിൽ ഒന്നാമതെത്തിയ കമ്പനിയുമായി പത്തുശതമാനം വ്യത്യാസമേയുള്ളു എങ്കിൽ പൊതുമേഖല സ്ഥാപനമായ കെ.എസ്ഐ.ഡി.സിക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ പ്രകാരം ഉയർന്നതുകയ്ക്ക് വീണ്ടും ക്വോട്ട് ചെയ്യാനാകൂ. എന്നാൽ അദാനിയും കെ.എസ്ഐ.ഡി.സിയും സമർപ്പിച്ച ബിഡുകൾ തമ്മിൽ ഇതിലേറെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ അദാനിക്ക് തിരുവനന്തപുരം കിട്ടുമെന്ന് ഉറപ്പാണ്. ഇതോടെ വിഴിഞ്ഞം തുറമുഖം വഴി തിരുവനന്തപുരത്തിന്റെ തീരത്തും വിമാനത്താവളം വഴി ആകാശത്തും അദാനി ഗ്രൂപ്പിന് സാന്നിധ്യമാകുകയാണ്. അദാനി ഗ്രൂപ്പിന്റെ എവിയേഷൻ രംഗത്തെ പ്രഥമ സംരംഭത്തിന് 30000 കോടിയിലേറെ മതിപ്പ് വിലയുള്ള തിരുവനന്തപുരം വിമാനത്താവളം ലഭിക്കുന്നതോടെ കോടികളുടെ ലാഭം ആണ് ലഭിക്കുക.
Stories you may Like
- ഗൗതം അദാനിയുടെ അമ്പരപ്പിക്കുന്ന വിജയ കഥ
- തിരുവനന്തപുരം വിമാനത്താവള പ്രശ്നം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
- അദാനി ഗ്രൂപ്പ് രൂപം നൽകിയത് പത്തിലേറെ അഗ്രോ-ബിസിനസ് കമ്പനികൾക്ക്
- കേരളം ക്വാട്ട് ചെയ്ത തുക ലേല സമയം വരെ രഹസ്യമായിരുന്നു: സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി
- കർഷക രോഷം ആളിക്കത്തിയതോടെ തണുപ്പിക്കാൻ വിശദീകരണവുമായി അദാനി
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- 11 ഇരട്ടി പ്രഹരശേഷിയുള്ള കാലിഫോർണിയൻ വകഭേദത്തെ ഭയന്ന് ലോകം; പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന കൊറോണ അമേരിക്കയിൽ കത്തിപ്പടരുന്നു; ഇടവേളയ്ക്ക് ശേഷം ദിവസ മരണം വീണ്ടും 3000കടന്നതോടെ കൊറോണാ യുദ്ധത്തിൽ പരാജയപ്പെട്ട പേടിയിൽ ലോക രാജ്യങ്ങൾ
- സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി; കാളക്കുട്ടിയെ കശാപ്പു ചെയ്ത് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച യുവ തുർക്കി; പിസി ജോർജിന് പണികൊടുത്ത് വീണ്ടും യൂത്ത് കോൺഗ്രസ് നേതാവ്; പൂഞ്ഞാർ എംഎൽഎയുടെ പൊന്നാട നിരസിച്ച് റിജിൽ മാക്കുറ്റി ചർച്ചയിലെ താരമാകുമ്പോൾ
- സൈബർ സഖാക്കളുടെ പോരാളി ഷാജിയെ 'വാസുവിനെ' കൊണ്ട് പാഠം പഠിപ്പിച്ചവർ; ഫെയ്സ് ബുക്കിലും ട്വിറ്ററിലും എല്ലാം ചുറുചുറക്കോടെയുള്ള ഇടപെടൽ; ആഴക്കടലിലെ അഴിമതിയെ വെള്ളപൂശാനുള്ള സൈബർ നീക്കം പൊളിച്ചത് പതിനഞ്ച് പേരുടെ 'ഒറ്റയാൻ' പോരാട്ടം; കോൺഗ്രസിന്റെ 'രഹസ്യായുധം' ചർച്ചയാകുമ്പോൾ
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- സിപിഎം വിട്ട് യുഡിഎഫിന്റെ പ്രമുഖ രക്ഷകരിൽ ഒരാളായിട്ട് മൂന്ന് പതിറ്റാണ്ട്; ഇതുവരെ എംഎൽഎ പോലുമായില്ല; സിപി ജോണിനെ എങ്ങനേയും ജയിപ്പിച്ച് മന്ത്രിയാക്കാൻ ഒരുങ്ങി കോൺഗ്രസും ലീഗും; ലീഗിന്റെ കോട്ടയിൽ മത്സരിക്കാൻ നിയോഗം ലഭിച്ചേക്കും; തിരുവമ്പാടിയിൽ പ്രധാന പരിഗണന
- ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേർ; നാട്ടുകാരുടെ ഇടപെടലിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനക്കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ ചതിച്ച മുഴുവൻ പേരേയും കണ്ടെത്താൻ പൊലീസ്; സാക്ഷര കേരളം വീണ്ടും ലജ്ജിച്ച് തല താഴ്ത്തുമ്പോൾ
- നാഗംകുളങ്ങരയിൽ ഗൂഢാലോചന കണ്ട് പൊലീസ്; ആലപ്പുഴയിൽ മഹല്‍ കമ്മറ്റികൾ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് പരിവാറുകാർ; മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിന് സമാനമെന്നും ആരോപണം; എല്ലാം നിഷേധിച്ച് എസ് ഡി പി ഐയും; ചേർത്തലയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്
- കഴിഞ്ഞ തവണ 10000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണം; വോട്ട് വ്യത്യാസം കൂടുതൽ ആണെങ്കിലും രണ്ടാമത് എത്തിയ ബാക്കി മൂന്നിടത്ത് കൂടി അത്ഭുതം കാട്ടണം; ഒപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ കാവി ഉടുപ്പിക്കണം; ഇക്കുറി ബിജെപിയുടെ സ്വപ്നങ്ങൾക്ക് പത്തിരട്ടി മാറ്റ്
- എൽഡിഎഫ് മൈൻഡ് ചെയ്യുന്നില്ല; യുഡിഎഫ് പ്രവേശനവും വഴിമുട്ടി; ജനപക്ഷം വീണ്ടും എൻഡിഎയിലേക്ക്; രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന അച്ഛനും മകനും സീറ്റ് ഉറപ്പിക്കാൻ; രണ്ട് സീറ്റ് വിട്ടുനൽകാൻ ബിജെപിയും; ശനിയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് പി സി ജോർജ്; 'പൂഞ്ഞാർ സിംഹത്തിന്' തിരിച്ചറിവ് നൽകിയത് റിജുൽ മാക്കുറ്റിയുടെ അധിക്ഷേപമോ?
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍