Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി വിധി വായിക്കുകയും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു; സുഹൃത്തായ യുവതിക്ക് താമസിക്കാൻ ഫ്‌ളാറ്റെടുത്തു കൊടുത്തു എന്നതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്; ഉമേഷ് വള്ളിക്കുന്നിനെ വേട്ടയാടാനുറച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്

അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി വിധി വായിക്കുകയും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു; സുഹൃത്തായ യുവതിക്ക് താമസിക്കാൻ ഫ്‌ളാറ്റെടുത്തു കൊടുത്തു എന്നതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്; ഉമേഷ് വള്ളിക്കുന്നിനെ വേട്ടയാടാനുറച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്

ജാസിം മൊയ്തീൻ

കോഴിക്കോട്: സുഹൃത്തായ യുവതിക്ക് കോഴിക്കോട് നഗരത്തിൽ താമസിക്കാൻ ഫ്ളാറ്റ് തരപ്പെടുത്തി നൽകിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്യപ്പെട്ട ഉമേഷ് വള്ളിക്കുന്നിന് വീണ്ടും നോട്ടീസയച്ച് എസിപി എ.വി ജോർജ് ഐപിഎസ്. കോടതി വിധി വായിച്ചതിന്റെ പേരിലാണ് ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് എൻ.ഐ.എ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവർക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി വായിക്കുകയും അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. പൊലീസ് വകുപ്പിനെ അവഹേളിക്കുന്ന തരത്തിൽ നിരന്തരം സമൂഹമാധ്യമങ്ങളിൽ ഇടപെടുന്ന എന്നും ഇന്ന് നൽകിയ കാരണം കാണിക്കൽ മെമോയിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവി എ.വി ജോർജ് ഐ.പി.എസ് നൽകിയ നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെ സുഹത്തിന് താമസിക്കാൻ കോഴിക്കോട് നഗരത്തിൽ ഫ്ളാറ്റ് തരപ്പെടുത്തി നൽകിയെന്ന് കാണിച്ച് സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ഈ സസ്പെൻഷൻ ഉത്തരവിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ. വി ജോർജ് ഐ.പി.എസിനെതിരെ സുഹൃത്തായ യുവതി പരാതി നൽകിയിരുന്നു. യുവതിയെ രക്ഷിതാക്കളിൽ നിന്ന് അകറ്റി കോഴിക്കോട് നഗരത്തിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ഉമേഷ് ഫ്ളാറ്റിൽ നിത്യസന്ദർശനം നടത്തുന്നുവെുമാണ്് സസ്പെൻഷൻ ഉത്തരവിലുണ്ടായിരുന്നത്.

ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി ഐ.ജിക്ക് പരാതി നൽകിയത്. യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉമേഷിനെ സസ്പെന്റ് ചെയ്തിരുന്നത്. അമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്താനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി എ.സി.പിക്കെതിരെ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥൻ തന്റെ ശരീരത്തെയും നിറത്തെയും അധിക്ഷേപിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഉമേഷ് വള്ളിക്കുന്നിനെതിരെ നേരത്തെയും ഇത്തരത്തിൽ നടപടികളെടുത്തിരുന്നു. കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനും മിഠായിതെരുവിലെ സംഘപരിവാർ അക്രമത്തിൽ പൊലീസ് അനാസ്ഥ ചൂണ്ടിക്കാണിച്ചതിനുമായിരുന്നു നേരത്തെ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP