Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ചതുരശ്ര കിലോമീറ്റർ വെട്ടുക്കിളി കൂട്ടത്തിന് ഒറ്റ ദിവസം കൊണ്ട് അകത്താക്കാനാകുക 35,000 പേർക്കുള്ള ഭക്ഷണം; ഒരു ദിവസം കൊണ്ട് പറന്നെത്തുക 150 കിലോമീറ്റർ ദൂരവും; ആകെ വിശ്രമിക്കുന്നത് രാത്രി ഏഴ് മണി മുതൽ ഒമ്പത് മണിവരെയും; രാജ്യത്തിന്റെ കാർഷിക മേഖലയെ മുച്ചൂടും നശിപ്പിക്കാൻ തക്ക വെട്ടുക്കിളി ആക്രണത്തിന് മുന്നിൽ പകച്ച് കർഷകർ; രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന വെട്ടുക്കിളി ആക്രമണം തടയാനാകാതെ ഉത്തരേന്ത്യ; രാജ്യത്തെ കാത്തിരിക്കുന്നതു കൊറോണയെക്കാൾ വലിയ വിപത്ത്

ഒരു ചതുരശ്ര കിലോമീറ്റർ വെട്ടുക്കിളി കൂട്ടത്തിന് ഒറ്റ ദിവസം കൊണ്ട് അകത്താക്കാനാകുക 35,000 പേർക്കുള്ള ഭക്ഷണം; ഒരു ദിവസം കൊണ്ട് പറന്നെത്തുക 150 കിലോമീറ്റർ ദൂരവും; ആകെ വിശ്രമിക്കുന്നത് രാത്രി ഏഴ് മണി മുതൽ ഒമ്പത് മണിവരെയും; രാജ്യത്തിന്റെ കാർഷിക മേഖലയെ മുച്ചൂടും നശിപ്പിക്കാൻ തക്ക വെട്ടുക്കിളി ആക്രണത്തിന് മുന്നിൽ പകച്ച് കർഷകർ; രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന വെട്ടുക്കിളി ആക്രമണം തടയാനാകാതെ ഉത്തരേന്ത്യ; രാജ്യത്തെ കാത്തിരിക്കുന്നതു കൊറോണയെക്കാൾ വലിയ വിപത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: കൊവിഡ്19 മാഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കുന്ന രാജ്യത്തിന്റെ കാർഷിക അടിത്തറയെ മുച്ചൂടും നശിപ്പിക്കാൻ വെട്ടുക്കിളി ആക്രമണവും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ രീതിയിലാണ് പാക്കിസ്ഥാൻ കടന്നെത്തിയ വെട്ടുക്കിളികൾ വിളകൾ നശിപ്പിക്കുന്നത്. രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും വെട്ടുക്കിളി ആക്രമണം രൂക്ഷമായിരിക്കുകയാണ്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള വെട്ടുക്കിളി ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണത്തിനാണ് സംസ്ഥാനം ഇരയാകുന്നത്. കഴിഞ്ഞ 27 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

രാജസ്ഥാനിൽ നിന്നാണ് വെട്ടുക്കിളികൾ മധ്യപ്രദേശിലേക്ക് പ്രവേശിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിയമസഭാ മണ്ഡലമായ ബുധിനിയിൽ ഇവ ആക്രമണം ആരംഭിച്ചു. വിളകളും മരങ്ങളിലെ ഇലകളടക്കമുള്ള മൃദുല ഭാഗങ്ങൾ അടക്കം തിന്ന് നശിപ്പിച്ച ഇവ നീമുച്. മാൾവ നിമാർ എന്നിവ കടന്ന് ഭോപ്പാലിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും, പാത്രങ്ങൾ, പെരുമ്പറ എന്നിവ മുഴക്കിയും ഇവയെ കൃഷിയിടങ്ങളിൽ നിന്ന് തുരത്താനാകുമെന്നും സംസ്ഥാനത്തെ കാർഷിക വകുപ്പ് പറയുന്നു. രാത്രി ഏഴുമുതൽ ഒമ്പതുവരെയാണ് ഇവ വിശ്രമിക്കുക. ഈ സമയം ഉപയോഗിച്ച് ഇവയുടെ സഞ്ചാര ഗതി അറിഞ്ഞിരിക്കണമെന്ന് കർഷകർക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിയോഗിച്ച പ്രത്യേക ദൗത്യ സംഘങ്ങൾ ഇവയെ നേരിടാനായി രംഗത്തുണ്ട്. എന്നാൽ ഇവയെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ പരുത്തി, പച്ചക്കറി തുടങ്ങിയയുൾപ്പെടെയുള്ള 8,000 കോടിയോളം രൂപയുടെ വിളകൾ ഇവ നശിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാക്കിസ്ഥാനിൽ നിന്നാണ് ഇവ രാജസ്ഥാൻ വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ഇപ്പോൾ ഉത്തരേന്ത്യയിലെ പ്രധാന കാർഷിക മേഖലകളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത്.

ആഗ്ര ജില്ലയിൽ വെട്ടുകിളി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ആഗ്ര ജില്ലാ ഭരണകൂടം കർഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ കരൗളി പ്രദേശത്തിനിന്ന് വെട്ടുകളിക്കൂട്ടങ്ങൾ ആഗ്ര ലക്ഷ്യമാക്കി നീങ്ങുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. കൂടാതെ പുകയിട്ടും ചെണ്ടകൊട്ടിയും വെട്ടുകിളിക്കൂട്ടങ്ങളെ തുരത്താനുള്ള തയ്യാറെടുപ്പുകൾ ചെയ്യണമെന്ന് ആഗ്ര ജില്ലാ കൃഷി ഓഫിസർ രാം പ്രവേഷ് കർഷകരെ അറിയിച്ചു, അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ കീടനാശിനികളും 50 ട്രാക്ടറുകളും 3 ഫയർഎഞ്ചിൻ യൂണിറ്റുകളും തയ്യാറാക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. കൊവിഡ് 19നെതിരേയുള്ള പോരാട്ടത്തിൽ തകർന്നുപോയ കർഷകരാണ് ഇപ്പോൾ വെട്ടുകിളി ആക്രമണവും നേരിടേണ്ടി വരുന്നത്.

കടുത്ത വെട്ടുകിളി ആക്രമണത്തെ നേരിടുന്ന രാജസ്ഥാൻ, കീടനാശിനികൾ തളിക്കുന്നതിന് കൂടുതൽ സ്‌പ്രേ വാഹനങ്ങൾ, ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ എന്നിവ നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിൽ 15 ജില്ലകളിൽ വെട്ടുകിളി ആക്രമണ സാധ്യതയുണ്ട്. അതേസമയം രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളായ ഹരിയാനയും പഞ്ചാബും അതീവ ജാഗ്രതയിലാണ്. മുന്നറിയിപ്പുകളെ തുടർന്ന് കൃഷി മന്ത്രാലയം ചില നടപടികൾ കൈക്കണ്ടിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച ചില അതിർത്തി സ്ഥലങ്ങളിൽ ഡ്രോണുകൾ, ഉപഗ്രഹവുമായി ബന്ധപ്പെടാവുന്ന ഉപകരണങ്ങൾ, പ്രത്യേക ഫയർ-ടെൻഡറുകൾ, സ്‌പ്രേയറുകൾ എന്നിവ വിന്യസിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ യുകെയിൽ നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനും കൃഷി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വെട്ടുകിളിക്ക് പ്രതിദിനം 150 കിലോമീറ്റർ വരെ പറക്കാൻ കഴിയും. ഒരു ചതുരശ്ര കിലോമീറ്റർ കൂട്ടത്തിന് ഒറ്റ ദിവസം കൊണ്ട് 35,000 പേർക്കുള്ള ഭക്ഷണം അകത്താക്കാൻ കഴിയുമെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) വെട്ടുക്കിളി വിവര ബുള്ളറ്റിനിൽ പറയുന്നുണ്ട്.

ഇതിനോടകം പാക്കിസ്ഥാനിൽ നിന്നുള്ള വെട്ടുകിളി കൂട്ടം രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രവേശിച്ചു. രണ്ട് ലക്ഷം ഹെക്ടറിലധികം വരുന്ന പരുത്തി വിളകൾക്കും പച്ചക്കറികൾക്കും വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സംസ്ഥാനങ്ങൾ കേന്ദ്രത്തിൽ നിന്ന് അടിയന്തര സഹായം തേടിയിട്ടുണ്ട്. വെട്ടുകിളി കൂട്ടം ഇത്തവണ പ്രതീക്ഷിച്ചതിലും നേരത്തെ ഇന്ത്യൻ മണ്ണിലെത്തി. ജൂൺ, ജൂലൈ മാസങ്ങളിലാണ് സാധാരണ വെട്ടുകിളികൾ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തുന്നത്. എന്നാൽ ഇത്തവണ അവ ആദ്യമായി കണ്ടെത്തിയത് ഏപ്രിൽ 11ന് രാജസ്ഥാനിലാണെന്നും കട്ടാരിയ കൂട്ടിച്ചേർത്തു

"ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന ഈ വർഷം വലിയ തോതിൽ വെട്ടുകിളി ആക്രമണം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ആഘാതം മുൻവർഷത്തേക്കാൾ 2-3 മടങ്ങ് കൂടുതലായിരിക്കും. വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ കീടനാശിനികൾ തളിക്കാൻ കഴിയുന്ന ഡ്രോണുകൾക്കായി ടെൻഡർ നൽകിയിട്ടുണ്ട്", രാജസ്ഥാൻ കൃഷി മന്ത്രി ലാൽ ചന്ദ് കട്ടാരിയ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP